ഈ രാശിക്കാർക്ക് പണി കിട്ടും, വണ്ടിയോടിക്കുമ്പോൾ സൂക്ഷിക്കണം, നിങ്ങളുടെ ഇന്നത്തെ നാൾഫലം
മകം, പൂരം, ഉത്രം നാളുകാർക്ക് ഇന്നത്തെ ദിവസം ശത്രുക്കളുടെ ഉപദ്രവം കുറയും. ഇവർക്ക് സർക്കാർ ആനുകൂല്യങ്ങൾ എളുപ്പത്തിൽ ലഭിക്കും. അതേസമയം ഇവർ പ്ലാൻ ചെയ്ത യാത്രകൾ മുടങ്ങും.
വിശാഖം, അനിഴം, തൃക്കേട്ട നാളുകാർക്ക് വിഷമ ഘട്ടങ്ങളിൽ നിന്ന് കരകയറാൻ സാധിക്കും. ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ സൂക്ഷിക്കണം. നിങ്ങളുടെ നാൾഫലം വിശദമായി അറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ക്രയവിക്രിയക്കാര്‍ വഞ്ചിക്കപ്പെടാനിടയുണ്ട്. ചുറ്റുപാടുകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കണം. പഠനവിജയം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4)
പാരമ്പര്യസ്വത്തു ലഭിക്കും. കര്‍മരംഗം മാറും. വാഗ്വാദങ്ങള്‍ ഉണ്ടാകും. യാത്രകള്‍ ഗുണം ചെയ്യും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ജീവിത സൗകര്യങ്ങള്‍ വര്‍ധിക്കും. സഹോദരനുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും. ചെലവുകള്‍ നിയന്ത്രിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉന്നതവ്യക്തികളെ സ്വാധീനിക്കും. അപവാദങ്ങള്‍ ഉണ്ടാകാതെ നോക്കണം. പണത്തിന്റെ ഞെരുക്കം മാറും. വാഹനം ഓടിക്കുമ്പോള്‍ ശ്രദ്ധിക്കുക.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ശത്രുക്കള്‍ കുറയും. പൊതുപ്രവര്‍ത്തകര്‍ക്കു നല്ല വാരമാണ്. സര്‍ക്കാര്‍ ആനുകൂല്യം എളുപ്പത്തില്‍ ലഭിക്കും. യാത്രകള്‍ മുടങ്ങും.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4)
രാഷ്ട്രീയക്കാര്‍ക്കെതിരെ ആരോപണമുണ്ടാകും. തുടര്‍ പഠനത്തിനു ശ്രമിക്കും. ലഘുവായ ആരോഗ്യ ബുദ്ധിമുട്ട് ഉണ്ടാകും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കാര്‍ഷികാഭിവൃദ്ധിയുണ്ടാകും. വാഹനം ഓടിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം. പൊതുജനാനുകൂല്യം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കും. വിഷമഘട്ടങ്ങളില്‍ നിന്നു കരകയറാന്‍ കഴിയും. സാമ്പത്തിക ഇടപാടില്‍ സൂക്ഷിക്കണം.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്തോഷ വാര്‍ത്ത ശ്രവിക്കും. സുഹൃദ് സഹായം ഉണ്ടാകും. പുണ്യസ്ഥലത്തു പോകാന്‍ കഴിയും. കാര്യങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രകളില്‍ ശ്രദ്ധിക്കണം. ജനാനുകൂല്യം കുറയും. ബന്ധുക്കള്‍ അകല്‍ച്ച കാണിക്കും. ധനപരമായ നേട്ടങ്ങള്‍ കുറയും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
കോടതി വ്യവഹാരങ്ങളെ ഭയപ്പെടണം. സാമ്പത്തിക ഞെരുക്കം ഉണ്ടാകും. കര്‍മപ്രതിബന്ധം ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/2, ഉതൃട്ടാതി, രേവതി)
സന്താനങ്ങള്‍ ജോലിയില്‍ പ്രവേശിക്കും. സുഹൃത്തുക്കള്‍ മൂലം നേട്ടങ്ങള്‍ വര്‍ധിക്കും. നല്ല കാര്യങ്ങള്‍ ചെയ്യും. ആരോഗ്യം ശ്രദ്ധിക്കുക.












Click it and Unblock the Notifications