ഭാര്യാ-ഭർത്താക്കന്മാർ തമ്മിൽ കലഹം, വിദേശത്തുനിന്നും സാമ്പത്തികനേട്ടം, നിങ്ങളുടെ ഇന്നത്തെ നാൾഫലം
ഈ നാളുകാരായ അവിവാഹിതരുടെ വിവാഹ കാര്യത്തിൽ ഇന്നത്തോടെ ഒരു തീരുമാനമാകും.

ചില നാളുകാർക്ക് ഇന്നത്തെ ദിവസം ഭാഗ്യം തെളിയും. പലവിധത്തിൽ സാമ്പത്തിക നേട്ടം ഇവരെ തേടിയെത്തും. അത് കടൽ കടന്ന് വരെയാകാം. ജോലി ഇല്ലാതെ അലയുന്നവർക്ക് തൊഴിൽ ലഭിക്കാനും ഇന്നത്തെ ദിവസം സാധ്യതയുണ്ട്.
മറ്റ് ചിലർക്ക് ഇന്നത്തെ നാൾഫലം പ്രകാരം ശത്രുക്കളിൽ നിന്നുളള ഉപദ്രവം കാര്യമായി വർദ്ധിക്കും. അതേസമയം അകത്ത് കഴിയുന്ന ദമ്പതികൾ ഇന്നത്തെ ദിവസം ഒരുമിക്കാനും സാധ്യത കാണുന്നു. നാൾഫലം വിശദമായി വായിക്കാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വളരെ ആലോചിച്ചശേഷം മാത്രം തീരുമാനങ്ങള്‍ കൈക്കൊള്ളുക. പുതിയ വാഹനം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. സഹോദരങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം മാറിക്കിട്ടും. പൂര്‍വ്വികസ്വത്തില്‍ നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പുതിയ വസ്ത്രങ്ങള്‍ ലഭിക്കും. എല്ലാ മേഖലകളിലും കടുത്ത മത്സരം നേരിടേണ്ടി വരും. പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്യാന്‍ കഴിയും. പ്രായം ചെന്നവര്‍ക്ക് ദേഹാരിഷ്ടത അനുഭവപ്പെടും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. തൊഴില്‍രംഗത്ത് ശത്രുക്കളുടെ പ്രവര്‍ത്തനം വിഷമതകളുണ്ടാക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മനസിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്താന്‍ സാധിക്കും. കര്‍മ്മസംബന്ധമായി പലവിധത്തിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടിവരും. അവിവാഹിതരുടെ വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് ഉപരിപഠനത്തിന് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. വിദേശത്തുനിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. പല വിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. തൊഴില്‍രഹിതര്‍ക്ക് നല്ല ജോലി ലഭിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശത്രുക്കളില്‍ നിന്നും ഉപദ്രവം വര്‍ദ്ധിക്കും. കര്‍മ്മരംഗത്ത് ഉയര്‍ച്ച ഉണ്ടാകും. ഭൂമി സംബന്ധമായി അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യത. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. അനാവശ്യ കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിപ്പെടും. അകന്നു കഴിഞ്ഞിരുന്ന ദമ്പതികള്‍ തമ്മില്‍ ഒന്നിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
എഴുത്തുകാര്‍ക്ക് അനുവാചകരില്‍ നിന്നും അനുമോദനങ്ങള്‍ ലഭിക്കും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ ശാരീരികക്ലേശം അനുഭവപ്പെടും. മുന്‍കോപം നിയന്ത്രിക്കണം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. പ്രൊമോഷന് ശ്രമിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സഹോദരസ്ഥാനീയരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിവാഹക്കാര്യത്തില്‍ അനുകൂല തീരുമാനം എടുക്കും. സിനിമാ, സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. യാത്രകള്‍ മുഖേന പ്രതീക്ഷിച്ചതിനേക്കാള്‍ ഗുണം ലഭിക്കും. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭിവൃദ്ധി എന്നിവ ഉണ്ടാകും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2)
സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കണം. സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് തടസ്സങ്ങള്‍ നേരിടും. വിശേഷ വസ്ത്രാഭരണാദികള്‍ ലഭിക്കും. പൂര്‍വ്വികസ്വത്തില്‍ നിന്നും സാമ്പത്തികനേട്ടം ഉണ്ടാകും. ദൂരയാത്രകള്‍ മുഖേന അധിക ചെലവുകളും ശാരീരിക ക്ലേശവും അനുഭവപ്പെടും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ബിസിനസ്സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ കാര്യങ്ങള്‍ ബുദ്ധിപൂര്‍വ്വം കൈകാര്യം ചെയ്യണം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനും, കലഹത്തിനും സാദ്ധ്യതയുണ്ട്. രാഷ്ട്രീയമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ സ്ഥാനമാനങ്ങള്‍ ലഭിക്കും. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ അനുഭവപ്പെടും.
Astro Tips for Love: പ്രണയം വിജയിക്കുന്നില്ലേ... വിഷമിക്കേണ്ട, ജ്യോതിഷത്തില്‍ പരിഹാരമുണ്ട്

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സന്താനങ്ങള്‍ക്ക് തൊഴില്‍ ലബ്ധി ഉണ്ടാകാനിടയുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകര്‍ പൊതുവേദികളില്‍ പ്രസംഗിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക. വൈദ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം. ഗാര്‍ഹിക ആവശ്യങ്ങള്‍ക്കായുള്ള ചെലവുകള്‍ വര്‍ദ്ധിക്കും. പിതാവിന് അപകടമോ രോഗപീഢയോ വരാനിടയുണ്ട്. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ അനുകൂല സമയം. ശത്രുക്കളില്‍ നിന്നുള്ള ഉപദ്രവം വര്‍ദ്ധിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)
സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷിക്കണം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹകാര്യത്തിന് അനുകൂല തീരുമാനം എടുക്കും. മനസ്സ് അസ്വസ്ഥമാകും. നീര്‍ദോഷ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)
മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ഉത്സാഹം പ്രകടമാക്കും. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും.












Click it and Unblock the Notifications