സുഹൃത്തുക്കൾ കാരണം നിങ്ങൾക്ക് പണി കിട്ടും, ജോലി പോകാൻ സാധ്യത, പക്ഷെ മനസ്സിന് സന്തോഷം, രാശിഫലം

ഇന്നത്തെ ദിവസം ജ്യോതിഷപ്രകാരം ചിലർക്ക് ഒട്ടും നല്ല ദിവസമല്ല. മിഥുനം രാശിക്കാരിൽ വിദേശത്തുളളവർക്ക് ജോലി നഷ്ടപ്പെടാനുളള സാധ്യത കാണുന്നുണ്ട്. കുടുംബസ്വത്ത് അനുഭവത്തിൽ വന്ന് ചേർന്നേക്കാം. വീട് നിർമ്മാണ പ്രവർത്തനങ്ങൾ മന്ദഗതിയിലാകും.
കർക്കിടകം രാശിയിൽ ജനിച്ചവർക്ക് ഇന്ന് വില കൂടിയ സമ്മാനങ്ങൾ ലഭിക്കും. മനസ്സിന് സന്തോഷമുണ്ടാകുന്ന ദിവസം ആയിരിക്കും ഇന്ന്. നിങ്ങളുടെ ഇന്നത്തെ രാശിഫലം വിശദമായി വായിക്കാം.
മേടം - വിദേശത്ത് നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ സ്വന്തമാക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പുതിയ കരാറുകളില്‍ ഒപ്പുവയ്ക്കും. പിതൃസ്വത്ത് സംബന്ധമായി അഭിപ്രായ വ്യത്യാസമുണ്ടാകും.
ഇടവം - വസ്തു, വാഹനാദികള്‍ സമ്പാദിക്കും. കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും. പാരമ്പര്യസ്വത്തിനെച്ചൊല്ലി വ്യവഹാരത്തില്‍ ഏര്‍പ്പെടും. ഉദ്യോഗസ്ഥന്മാര്‍ക്ക് സര്‍ക്കാരില്‍ നിന്നും കിട്ടേണ്ടതായ ആനുകൂല്യം ലഭിക്കാന്‍ തടസം നേരിടും. ചെലവുകള്‍ ക്രമാതീതമായി കൂടും. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. ശത്രു ജയത്തിന് സാദ്ധ്യത. കേസുകളില്‍ വിജയം. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി വര്‍ദ്ധിക്കും.

മിഥുനം - അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വന്നുചേരും.
കര്‍ക്കടകം - ഗൃഹനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാവും. വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടും. മനോവിഷമതകള്‍ ഉണ്ടാകും. വിലകൂടിയ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. ബന്ധുഗുണവും സ്വജന സഹായവും പ്രതീക്ഷിക്കാം. മനഃസന്തോഷം ഉണ്ടാകും. കാര്യസാധ്യത്തിന് താമസം വരില്ല. ശത്രുക്കളെ പരാജയപ്പെടുത്താന്‍ സാധിക്കും.
ചിങ്ങം - വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ താത്പര്യം കുറയും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും.
കന്നി - കൃഷിക്കാര്‍ക്കു നേട്ടമുണ്ടാക്കാന്‍ കഴിയും. എതിരാളികളെ പരാജയപ്പെടുത്താന്‍ കഴിയും. ദേഹാരിഷ്ടകള്‍ക്കു കുറവുണ്ടാകും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് തടസങ്ങളുണ്ടാകും. പട്ടാളക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും.

തുലാം - ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബജീവിതത്തിലെ അസംതൃപ്തി മാറും. രാഷ്ട്രീയരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും. സാഹസപ്രവൃത്തികള്‍ ഉപേക്ഷിക്കണം.
വൃശ്ചികം - വാഗ്വാദങ്ങളില്‍ ഏര്‍പ്പെടും. ദൈവിക അനുഷ്ഠാനങ്ങളില്‍ താല്‍പര്യം വര്‍ധിക്കും. ദേഹാരിഷ്ടകള്‍ക്കു ശമനമുണ്ടാകും. അനാവശ്യ സംസാരം ഒഴിവാക്കണം. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിനു സാധ്യത. തൊഴില്‍രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കും. ദീര്‍ഘകാലമായി പ്രതീക്ഷിച്ചിരുന്ന സമ്പത്ത് കയ്യില്‍ വന്നുചേരും.
Hair care: മുടി വളരണമെങ്കിൽ ചില കാര്യങ്ങൾ ചെയ്താൽ മാത്രം പോരാ ചെയ്യാതിരിക്കുകയും വേണം; അറിയാം
ധനു - വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും. കഠിനമായി പരിശ്രമത്തിലൂടെ സാമ്പത്തിക നേട്ടം. മുന്‍കോപം നിയന്ത്രിക്കണം.
മകരം - മറ്റുള്ളവര്‍ക്കു സഹായങ്ങള്‍ ചെയ്യും. കര്‍മരംഗത്തു ലഘുവായ പ്രശ്‌നങ്ങള്‍ ഉണ്ടാകും. കുടുംബാംഗങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഉന്നത വ്യക്തി കളുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. മാതൃബന്ധുക്കള്‍ക്ക് അസുഖങ്ങളുണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. വാഹനസംബന്ധമായ ചെലവുകള്‍ കൂടും.
കുംഭം - സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക് സാമര്‍ത്ഥ്യം പ്രകടമാക്കും. ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടമുണ്ടാകും. കര്‍മ്മരംഗത്ത് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിക്കും. തൊഴില്‍രംഗത്തെ വിഷമഘട്ടങ്ങളെ തരണം ചെയ്യാന്‍ കഴിയും.
മീനം - സുഹൃത്തുക്കള്‍ മൂലം മനോവിഷമതകള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ ശ്രദ്ധിക്കേണ്ട സമയമാണ്. വിദേശത്തുനിന്നു ധനാഗമം ഉണ്ടാകും. അസമയത്തുള്ള യാത്രകള്‍ ഒഴിവാക്കണം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹനിര്‍മ്മാണം ആരംഭിക്കും. കലാപ്രവര്‍ത്തനങ്ങളില്‍ ശോഭിക്കാന്‍ കഴിയും.












Click it and Unblock the Notifications