Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനിയുളളത് പ്രശസ്തിയുടെ നാളുകൾ, ആഭരണങ്ങളും ആഡംബര വസ്തുക്കളും ലഭിക്കും, രാശിഫലം

മകരം രാശിക്കാരാണോ നിങ്ങൾ? ആണെങ്കിൽ നിങ്ങൾക്ക് മുന്നിൽ ഇനിയുളളത് പ്രശസ്തിയുടെ നാളുകൾ ആണ്. പ്രശ്നങ്ങളെ ഈ രാശിക്കാർ ധീരതയോടെ നേരിടും. കുംഭം രാശിക്കാർക്ക് സാമ്പത്തികമായി അഭിവൃദ്ധിയുണ്ടാകും. നിങ്ങളുടെ ഇന്നത്തെ രാശിഫലം വിശദമായി വായിക്കാം

മേടം - ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. ധനപരമായി നേട്ടങ്ങള്‍ ഉണ്ടാകും. വാക്ചാതുര്യം പ്രകടമാക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിഷമത അനുഭവപ്പെടും. ഗൃഹഭരണകാര്യങ്ങളില്‍ അലസതകള്‍ അനുഭവപ്പെടും.

ഇടവം - വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതപഠനത്തിന് അവസരം ലഭിക്കും. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹകരണം ഉണ്ടാകും. കാര്‍ഷികരംഗം മെച്ചം. വാഹനങ്ങള്‍ക്ക് ചില്ലറ റിപ്പയര്‍ ആവശ്യമായി വരും. മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും.

astrology

മിഥുനം - ധനാഗമനത്തിനുള്ള പല വഴികളും തുറന്നു കിട്ടും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസത്തിന് സാദ്ധ്യതയുണ്ട്.

കര്‍ക്കടകം - സഹോദരങ്ങളില്‍ നിന്ന് പല നേട്ടം ഉണ്ടാകും. കലാകാരന്മാര്‍ക്ക് പ്രശസ്തി വര്‍ധിക്കും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. നന്നായി ആലോചിച്ചശേഷം മാത്രം ബിസിനസ്സില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുക. ഗൃഹസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും.

ചിങ്ങം - ഏറ്റെടുക്കുന്ന പ്രവൃത്തികള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കും. വിദേശയാത്രയ്ക്ക് നേരിട്ടിരുന്ന തടസങ്ങള്‍ മാറിക്കിട്ടും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. വിവാഹകാര്യത്തില്‍ അനുകൂല തീരുമാനമെടുക്കും. തെറ്റിദ്ധാരണ മുഖേന ഗാര്‍ഹിക സുഖം കുറയും.

horoscope

കന്നി - ആര്‍ഭാടജീവിതം മൂലം പണച്ചെലവ് ഉണ്ടാകും. ഭൂസ്വത്ത് സംബന്ധമായ ക്രയവിക്രയത്തില്‍ ഏര്‍പ്പെടും. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടും. ഭൂമിസംബന്ധമായി ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. ഫലപ്രദമായ ഔഷധസേവ കൊണ്ട് രോഗ വിമുക്തി ഉണ്ടാകും. ആദ്ധ്യാത്മിക പ്രവൃത്തികളില്‍ മനസ് വ്യാപൃതമാകും.

തുലാം - ഡിപ്പാര്‍ട്ടുമെന്റ് ടെസ്റ്റില്‍ ഉന്നത വിജയം കരസ്ഥമാക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ദാമ്പത്യജീവിതം സന്തോഷപ്രദമായിരിക്കും. കര്‍മ്മസംബന്ധമായി അനുഭവപ്പെട്ടിരികുന്ന ബുദ്ധിമുട്ടുകള്‍ക്ക് അല്‍പം ആശ്വാസം ലഭിക്കും. വാഹന സംബന്ധമായ ചെലവുകള്‍ കൂടും.

astrology

വൃശ്ചികം - ഉദ്ദേശിച്ച കാര്യം നേടാന്‍ കഴിയും. എല്ലാരംഗത്തും ധൈര്യവും കാര്യ പ്രാപ്തിയും പ്രദര്‍ശിപ്പിക്കും. കച്ചവടക്കാര്‍ക്ക് വാരം അനുകൂലമാണ്. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും. അപകീര്‍ത്തിക്ക് സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കുക.

ധനു - സന്താനങ്ങള്‍ മുഖേന മനഃസന്തോഷം കൂടും. ഭൂമി സംബന്ധമായ ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. ചെയ്യുന്ന തൊഴിലില്‍ പൂര്‍ണ്ണ തൃപ്തി ഉണ്ടാകില്ല. കേസിലെ വിപരീതഫലം മാനസികക്ലേശത്തിന് കാരണമാകും. വേണ്ടപ്പെട്ടവരുടെ പെരുമാറ്റം മനോദുഃഖത്തിനിടയാക്കും. കലഹങ്ങളില്‍ നിന്നും വിട്ടു നില്‍ക്കാന്‍ ശ്രമിക്കണം.

Hair Care-മുടി കൊഴിച്ചലാണോ പ്രശ്നം; ഇതാ ബദാം ഓയിൽ കൊണ്ട് കിടിലനൊരു പ്രയോഗം

മകരം - ജനങ്ങള്‍ക്കിടയില്‍ പ്രശസ്തി വര്‍ധിക്കും. ആഭരണങ്ങളും ആഡംബര വസ്തുക്കളും കൈവശം വന്നു ചേരും. വാഹനങ്ങളില്‍ നിന്ന് വരുമാന വര്‍ധനവുണ്ടാകും. യുവാക്കളില്‍ ലഹരി പദാര്‍ത്ഥത്തിനോടുള്ള താല്‍പര്യം വര്‍ദ്ധിക്കും. പട്ടാളക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചു കിട്ടും. പ്രശ്‌നങ്ങളെ ധീരതയോടെ നേരിടാന്‍ കഴിയും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

കുംഭം - വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം, സാമ്പത്തികാഭീവൃദ്ധി എന്നിവ ഉണ്ടാകും. പുണ്യക്ഷേത്ര ദര്‍ശനം സാദ്ധ്യമാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. പുതിയ ഗൃഹത്തിലേക്ക് താമസം മാറാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ഉത്തരവ് ലഭിക്കും.

മീനം - ശത്രുക്കളുടെ ഗൂഢതന്ത്രം പരാജയപ്പെടുത്താന്‍ കഴിയും. ലഘുവായ അസുഖം ഉണ്ടാകും. ധാര്‍മിക കാര്യങ്ങള്‍ക്കുവേണ്ടി പണം ചെലവഴിക്കും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+