മന:സമാധാനം പോയിക്കിട്ടും, ജോലിയിൽ തുടരാനാകില്ല, വരവ് കവിഞ്ഞ് ചെലവ് കൂടും, നിത്യജ്യോതിഷ ഫലം

ഇന്നത്തെ ദിവസം ജീവിതത്തിൽ നിങ്ങൾക്ക് പല പദ്ധതികളും പരിപാടികളും കാണും. ചിലർക്ക് വളരെ പ്രതീക്ഷയുളള ദിവസമായിരിക്കാം. നിങ്ങളുടെ കണക്ക് കൂട്ടലുകൾക്ക് അനുസരിച്ച് ഇന്നത്തെ ദിവസം ജ്യോതിഷപ്രകാരം കാര്യങ്ങൾ നടക്കുമോ എന്നൊന്ന് അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ.
ചില രാശിക്കാർക്ക് ഇന്നത്തെ ദിവസം ആഗ്രഹ പൂർത്തീകരണത്തിന് കഠിനാധ്വാനം തന്നെ വേണ്ടി വരും. ആരോഗ്യപരമായി കാര്യമായ ശ്രദ്ധ തന്നെ വേണം. അതേസമയം ചിലർക്ക് വിദേശത്ത് നിന്ന് സാമ്പത്തിക നേട്ടമുണ്ടാകും. ഈ രാശിക്കാർ ആരൊക്കെ എന്നറിയാം, നിത്യജ്യോതിഷഫലം വിശദമായി വായിക്കാം..
മേടം - ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും. ആരോഗ്യപരമായി ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. വരവില്‍ കവിഞ്ഞ് ചെലവു കൂടും. അകാരണമായ കലഹങ്ങള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്തുവാന്‍ കഴിയാതെ വരും.
ഇടവം - വാഹനം മാറ്റിവാങ്ങാന്‍ നിര്‍ബന്ധിതനാകും. കുടുംബസമേതം പുണ്യസ്ഥല ങ്ങള്‍ സന്ദര്‍ശിക്കാനിട വരും. കര്‍മരംഗത്ത് പുതിയ ആശയങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിയും. മനസിനു സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. വിവാഹ കാര്യത്തില്‍ തീരുമാനമെടുക്കും. സഹോദര സ്ഥാനീയരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. നിലവിലുള്ള ജോലിയില്‍ തുടരാന്‍ പറ്റാത്ത സാഹചര്യം സംജാതമാകും.
മിഥുനം - കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേര്‍പ്പെടുന്നതിനാല്‍ മനഃസമാധാനം നഷ്ടപ്പെടും. പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. മുന്‍കോപം നിയന്ത്രിക്കുക. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. കേസുകളില്‍ വിജയിക്കും.

കര്‍ക്കടകം - സാമ്പത്തിക ക്രയവിക്രയങ്ങളില്‍ വളരെ ശ്രദ്ധയും സൂക്ഷ്മതയും വേണം. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ഉദ്യോഗമന്വേഷിച്ചുള്ള വിദേശ യാത്ര സഫലമാകും. കുടുംബസുഖം വര്‍ധിക്കും. ഉദാരസംബന്ധമായ അസുഖം ഉണ്ടാകും. കലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഉയര്‍ച്ച ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ പഠനകാര്യത്തില്‍ അലസത പ്രകടമാക്കും.
ചിങ്ങം - സന്താനങ്ങളുടെ വിവാഹകാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹനസംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത. സഹപ്രവര്‍ത്തകരുടെ അലസത മനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും. ഭൂമിസംബന്ധമായ ക്രയവിക്രയത്തിനു ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും.
Hair Care-മുടി വളരാൻ ക്യാരറ്റെന്ന മാജിക്; പക്ഷേ ഇങ്ങനെ ഉപയോഗിക്കണം
കന്നി - സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ ഗൃഹനിര്‍മ്മാണം നിര്‍ത്തിവയ്‌ക്കേണ്ടി വരും. വരവിനെക്കാള്‍ ചെലവു കൂടും. ഉദ്യോഗസ്ഥര്‍ക്കു സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്ക് സ്ഥലംമാറ്റവും ഉണ്ടാകും. സംസാരം പരുഷമാകാതിരിക്കാന്‍ ശ്രദ്ധിക്കുക, ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും. ശത്രുക്കള്‍ വര്‍ദ്ധിക്കും. ആരോഗ്യപരമായി വളരെയധികം ശ്രദ്ധിക്കുക.
തുലാം - എല്ലാ കാര്യത്തിലും അവസാനം താത്പര്യക്കുറവ് അനുഭവപ്പെടും. ഏത് തൊഴില്‍ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കാന്‍ തടസം നേരിടും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും. കൂടുതല്‍ ജോലിഭാരം കൊണ്ട് മാനസികവും ശാരീരികവുമായി ക്ലേശം അനുഭവപ്പെടും.

വൃശ്ചികം - വിദ്യാഭ്യാസ രംഗത്തുള്ളവര്‍ക്കു തടസ്സം ഉണ്ടാകില്ല. പുണ്യസ്ഥലങ്ങളില്‍ പോകാന്‍ അവസരമുണ്ടാകും. ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. ആരോഗ്യം ശ്രദ്ധിക്കണം. കുടുംബത്തില്‍ സുഖസൗഭാഗ്യങ്ങള്‍ ഉണ്ടാകും. ദൈവികകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തും.
ധനു - ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം ഉണ്ടാകും. പൊതുരംഗത്ത് പ്രശസ്തി ആര്‍ജിക്കാന്‍ കഴിയും.
മകരം - വിദ്യാര്‍ത്ഥികള്‍ക്കു ശ്രദ്ധേയമായ നേട്ടം സാധ്യമാകും. തൊഴിലന്വേഷകര്‍ക്കു പ്രതീക്ഷയ്ക്കു വകയുണ്ട്. കലാകാരന്മാര്‍ക്ക് അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. പ്രവര്‍ത്തനവിജയം, സാമ്പത്തികലാഭം എന്നിവയുണ്ടാകും. വ്യവഹാരാദികളില്‍ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്.
കുംഭം - പിതാവില്‍ നിന്നും സഹായസഹകരണങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വേര്‍പാടു മൂലം ദുഃഖം അനുഭവിക്കാനിട വരും. കുടുംബത്തിലും ഔദ്യോഗിക മേഖലയിലും ശോഭിക്കാനിട വരും. വിദേശയാത്രയ്ക്കു ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലീകരിക്കപ്പെടും. കൂട്ടുബിസിനസ്സില്‍ ഏര്‍പ്പെട്ടവര്‍ക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം.
മീനം - ചെലവ് കര്‍ശനമായി നിയന്ത്രിക്കണം. ജീവിതനിലവാരം മെച്ചപ്പെടും. കുടുംബത്തില്‍ സമാധാനം നിലനിര്‍ത്താന്‍ കഴിയും. പൊതുപ്രവര്‍ത്തകര്‍ക്കു കാര്യലാഭം. ഉത്തരവാദിത്തങ്ങള്‍ നിശ്ചിത സമയത്തു നിറവേറ്റാന്‍ സാധിക്കും. അവിവാഹിതരുട വിവാഹകാര്യത്തില്‍ തീരുമാനമെടുക്കാന്‍ തടസം നേരിടും. ഗൃഹം മോടിപിടിപ്പിക്കാനുള്ള ശ്രമം പരാജയപ്പെടും.












Click it and Unblock the Notifications