Get Updates
Get notified of breaking news, exclusive insights, and must-see stories!

സർവ്വകാര്യ വിജയം, സാമ്പത്തിക നേട്ടം, പ്രണയസാഫല്യം, ഇന്ന് തൊടുന്നതെല്ലാം പൊന്നാകും, നാൾഫലം

പുണർതം നാളുകാർക്ക് ഇന്ന് ആഗ്രഹിച്ച കാര്യങ്ങൾ നടക്കാനുളള സാധ്യത കാണുന്നു. മാത്രമല്ല ഇവർക്ക് സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകും. ഉത്രം നാളുകാർക്ക് സർവ്വ കാര്യവിജയവും ഉന്നത സ്ഥാന ലബ്ദിയും പ്രതീക്ഷിക്കാം. നിങ്ങളുടെ ഇന്നത്തെ നാൾഫലം വിശദമായി വായിക്കാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - പൊതുവെ സര്‍വ്വകാര്യവിജയം, മനസ്സിനു സന്തോഷം, സാമ്പത്തിക പുരോഗതി ഇവ കാണുന്നു. വിവിധ അസ്വസ്ഥതകള്‍, ഇച്ഛാഭംഗം, മനഃക്ലേശം ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത.

MEDAM

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - ധനപരമായ നേട്ടങ്ങള്‍, ഉദ്ദിഷ്ടകാര്യസിദ്ധി, ബന്ധുസമാഗമം ഇവ ഫലമാകുന്നു. സ്വപ്രയത്‌നത്താല്‍ ഉയര്‍ച്ച ഉണ്ടാകുന്നതാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും. പ്രണയലക്ഷ്യങ്ങള്‍ സാധിക്കും. സായാഹ്നത്തോടെ മാറ്റമുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിരം, പുണര്‍തം 3/4) - കാര്യപരാജയം, അഭിമാന നഷ്ടങ്ങള്‍, അനാരോഗ്യം, യാത്രാക്ലേശം, ഇച്ഛാഭംഗം, മനോമാന്ദ്യം ഇവയൊക്കെ ഫലമാകുന്നതാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികം സാധിക്കും. നൂതന സംരംഭങ്ങള്‍ തുടങ്ങും. ധനപരമായി വളരെ നേട്ടങ്ങള്‍ ഉണ്ടാകുന്നതായി കാണുന്നു.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - അഭീഷ്ടസിദ്ധി, മനഃസന്തോഷം, സാമ്പത്തിക നേട്ടങ്ങള്‍, അംഗീകാരം, പ്രണയസാഫല്യം ഇവ കാണുന്നു. മധ്യാഹ്ന ശേഷം ഗുണദോഷസമ്മിശ്രം. സകലകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, യാത്രാക്ലേശം, അലച്ചില്‍ ഇവയൊക്കെ ഉണ്ടാകുന്നതാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - കാര്യതടസ്സം, അലച്ചില്‍, സ്വസ്ഥതക്കുറവ്, ധനനഷ്ടങ്ങള്‍, രോഗവിഷമതകള്‍ ഇവ ഫലം. ഉച്ചയ്ക്കുശേഷം ഗുണാത്മകമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. മനസ്സിന്റെ അഭീഷ്ടങ്ങള്‍ സാധിക്കും. ധനപരമായ നേട്ടങ്ങള്‍ പലതും കൈവരിക്കും. കൂടുതല്‍ ഉന്നതസ്ഥാനത്തേക്കു മാറ്റമുണ്ടാകുന്നതാണ്.

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - സര്‍വ്വകാര്യവിജയം, സന്തോഷം, യാത്രാസുഖം, ലക്ഷ്യപ്രാപ്തി, ഉന്നതസ്ഥാനലബ്ധി ഇവ കാണുന്നു. സന്ധ്യയ്ക്കുശേഷം ഗുണദോഷ സമ്മിശ്രത. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടക്കും. ധനനേട്ടങ്ങള്‍ പ്രതീക്ഷിക്കാം. ഉയര്‍ന്ന സ്ഥാനത്തേക്ക് കയറ്റം കിട്ടുന്നതിനു സാധ്യത.

MITHUNAM

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) - സര്‍വ്വകാര്യപ്രതിബന്ധം, ഇച്ഛാഭംഗം, മനോമാന്ദ്യം, അലച്ചില്‍, ഉദരവൈഷമ്യങ്ങള്‍ ഇവ ഉണ്ടാകും. മധ്യാഹ്നശേഷം മാറ്റം വരുന്നതാണ്. ഉദ്ദിഷ്ടകാര്യസിദ്ധിയുണ്ടാകും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ധനസമൃദ്ധിയുണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃകേട്ട) - സകലകാര്യവിജയം, കീര്‍ത്തി, ബഹുമതികള്‍, സുഹൃദ്‌സമാഗമം, ധനപരമായ നേട്ടങ്ങള്‍ ഇവ ഉണ്ടാകുന്നതാണ്. സകലകാര്യവിജയം, സാമ്പത്തിക പുരോഗതി, നൂതന ഗൃഹലാഭം ഇവ കാണുന്നു. സുപ്രധാനമായ ചില തീരുമാനങ്ങള്‍ എടുക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - സര്‍വ്വകാര്യതടസ്സങ്ങള്‍, സ്വസ്ഥതക്കുറവ്, ശിരോരോഗം, അപകടഭീതി, ധനനഷ്ടം ഇവ ഫലം. സര്‍വ്വാഭീഷ്ടസിദ്ധി, ധനസമൃദ്ധി, സാവധാനമുള്ള ഗതിയില്‍ നിന്നും അതിവേഗമുള്ള കാര്യസാധ്യങ്ങള്‍ ഇവയൊക്കെ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണദോഷസമ്മിശ്രഫലം.

Astro Tips: സൂര്യനസ്തമിച്ചാല്‍ ഈ സാധനങ്ങള്‍ ആര്‍ക്കും കൊടുക്കരുത്... ദോഷം ഉറപ്പ്

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - കാര്യവിജയം, സന്തോഷം, നൂതന സംരംഭങ്ങളുടെ തുടക്കം ഇവ ഉണ്ടാകും. ദീര്‍ഘനാളായി ചിന്തിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതാണ്. സര്‍വ്വാഭീഷ്ടസിദ്ധി, ധനസമൃദ്ധി, സാവധാനമുള്ള ഗതിയില്‍നിന്നും അതിവേഗമുള്ള കാര്യസാധ്യങ്ങള്‍ ഇവയൊക്കെ ഫലമാകുന്നു. മധ്യാഹ്നശേഷം ഗുണദോഷസമ്മിശ്രഫലം.

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - പല രീതിയിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാകും. കുടുംബകലഹം, മനഃക്ലേശങ്ങള്‍, സാമ്പത്തിക നഷ്ടങ്ങള്‍ ഇവ വന്നു ഭവിക്കും. സകലകാര്യ തടസ്സങ്ങള്‍, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം, പുതിയ കാര്യങ്ങള്‍ക്ക് പരാജയം ഇവയെല്ലാം ഉണ്ടാകുന്നതിനു സാധ്യത. വളരെ ശ്രദ്ധിച്ചുമാത്രം എല്ലാം ചെയ്യുക.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ഉദ്ദിഷ്ടകാര്യസിദ്ധി, ധനനഷ്ടങ്ങള്‍, ഇച്ഛാഭംഗം, മനോമാന്ദ്യം എന്നീ സമ്മിശ്രഫലങ്ങള്‍ ഉണ്ടാകും. ദിനമധ്യത്തിനു ശേഷം, ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതാണ്. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സാധിക്കും. നൂതന സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കും. ഏതു കാര്യത്തിലും ഭാഗ്യം അനുകൂലമായിത്തീരുന്നതാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+