Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും, വില കൂടിയ വസ്തുക്കള്‍ വാങ്ങും, മന:സമാധാനം പോകും, രാശിഫലം

കർക്കിടകം രാശിക്കാർക്ക് ഇന്നത്തെ ദിവസം സാമ്പത്തിക നേട്ടമുണ്ടാകും. ഇവരുടെ ജീവിത നിലവാരം മെച്ചപ്പെടും. ചിങ്ങം രാശിക്കാർക്ക് വരവിൽ കവിഞ്ഞ് ചെലവ് കൂടും. സർക്കാരിൽ നിന്ന് ലഭിക്കാനുളള ആനുകൂല്യങ്ങൾ ഇവർക്ക് ലഭിക്കും. നിങ്ങളുടെ ഇന്നത്തെ രാശിഫലം വായിക്കാം

മേടം - ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പങ്കെടുക്കുന്നവര്‍ക്ക് കഠിനമായി പ്രയത്‌നിക്കേണ്ടി വരും. അനാവശ്യമായ ചിന്തകള്‍ അവസാനിപ്പിക്കണം. എന്തു ക്ലേശങ്ങള്‍ സഹിച്ചാണെങ്കിലും നിലവിലുള്ള ജോലി നിലനിര്‍ത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുക. വേണ്ടപ്പെട്ടവരുമായി അഭിപ്രായ വ്യത്യാസം ഉണ്ടാകും. വാഹനം വാങ്ങാനുള്ള ശ്രമം നടത്തും. പണയവസ്തു തിരിച്ചെടുക്കും. ഭാര്യ മുഖേന നേട്ടങ്ങള്‍ ഉണ്ടാകും. കാര്യശേഷി ഉണ്ടാകും.

horoscope

ഇടവം - യാത്രകള്‍ ഉപകാരപ്രദമാകും. ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനാകും. വില കൂടിയ വസ്തുക്കള്‍ വാങ്ങും. കടം വീട്ടാന്‍ കഴിയും. സുഖസൗകര്യങ്ങള്‍ക്കു വേണ്ടി പണം ചെലവഴിക്കും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂലമല്ല. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും പ്രതീക്ഷിച്ചതിനേക്കാള്‍ വിഷമത അനുഭവപ്പെടും. ഗൃഹഭരണ കാര്യങ്ങളില്‍ ചെറിയ അലസതകള്‍ അനുഭവപ്പെടും.

മിഥുനം - ക്ഷേത്രദര്‍ശനത്തിനായി സമയം കണ്ടെത്തും. ഉന്നത വ്യക്തികളുമായി അടുത്തിടപഴകാന്‍ അവസരം ഉണ്ടാകും. ദൂരയാത്രയ്ക്ക് സാദ്ധ്യത. വിദേശത്തു ജോലി ചെയ്യുന്നവര്‍ക്ക് ധാരാളം ബുദ്ധിമുട്ടുകള്‍ തരണം ചെയ്യേണ്ടി വരും. മാതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും. ഒരേ സമയം ഒന്നിലധികം പ്രവര്‍ത്തികളിലേ ര്‍പ്പെടുന്നതിനാല്‍ മന:സമാധാനം നഷ്ടപ്പെടും.

കര്‍ക്കടകം - ജീവിതനിലവാരം മെച്ചപ്പെടും. നഷ്ടവസ്തു തിരികെ ലഭിക്കും. ശ്രേയസ്‌കരമായ വാരമാണ്. ഉത്സാഹത്തോടെ പ്രവര്‍ത്തിക്കും. പല വിധത്തില്‍ സാമ്പത്തിക നേട്ടം ഉണ്ടാകും. പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ല സമയം. അവിവാഹിതരുടെ വിവാഹ കാര്യത്തില്‍ തീരുമാനം എടുക്കാന്‍ തടസം നേരിടും.

astrology

ചിങ്ങം - വരവില്‍ കവിഞ്ഞ് ചെലവ് കൂടും. തൊഴില്‍രഹിതര്‍ക്ക് ജോലി ലഭിക്കാന്‍ തടസങ്ങള്‍ നേരിടും. സംസാരത്തില്‍ നിയന്ത്രണം പാലിക്കണം. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. സര്‍ക്കാരില്‍ നിന്നും കിട്ടാനുള്ള ആനുകൂല്യം ലഭിക്കും. മാതാവിന് ശാരീരിക അസുഖങ്ങള്‍ ഉണ്ടാകും. സഹപ്രവര്‍ത്തകരുടെ അലസതാ മനോഭാവം മുഖേന ജോലിഭാരം വര്‍ദ്ധിക്കും.

കന്നി - അസുഖങ്ങള്‍ വര്‍ധിക്കും. അന്യദേശയാത്ര തടസ്സപ്പെടും. ബിസിനസ്സ് പുരോഗതി കുറയും. സല്‍ക്കര്‍മ്മങ്ങള്‍ ചെയ്യണം. മാതാവിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങള്‍ വര്‍ധിക്കും. മനോധൈര്യം കൈവെടിയരുത്. സഹോദരാനുകൂല്യം ഉണ്ടാകും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ തീരുമാനമുണ്ടാകും. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ദ്ധിക്കും. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനനഷ്ടത്തിന് സാധ്യത.

തുലാം - വിവാഹ സംബന്ധമായി നിര്‍ണായക തീരുമാനമെടുക്കും. ആഗ്രഹ സാഫല്യം ഉണ്ടാകും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പൊതുപ്രവര്‍ത്തകര്‍ മറ്റുള്ളവരാല്‍ ആദരിക്കപ്പെടും. ഇഷ്ടഭക്ഷണലാഭം ഉണ്ടാകും. കാര്‍ഷികരംഗത്തു മാറ്റങ്ങള്‍. പ്രതീക്ഷിച്ച സഹായങ്ങള്‍ ലഭിക്കില്ല. അസ്വസ്ഥതകള്‍ വര്‍ധിക്കും. മംഗളകര്‍മ്മങ്ങളില്‍ ഭാഗമാവും.

ASTROLOGY

വൃശ്ചികം - അശ്രദ്ധയോടു കൂടി പ്രവര്‍ത്തിക്കരുത്. മനഃസമാധാനം കുറയും. കര്‍മ രംഗത്തു വീഴ്ച സംഭവിക്കും. എല്ലാ കാര്യത്തിലും അവസാനം താത്പര്യക്കുറവ് അനുഭവപ്പെടും. ഏത് തൊഴില്‍ ചെയ്താലും തക്കതായ പ്രതിഫലം ലഭിക്കാന്‍ തടസം നേരിടും. അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിന പ്രയത്‌നം ആവശ്യമാണ്. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസങ്ങള്‍ നേരിടും. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ അനുഭവപ്പെടും.

ധനു - പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. രോഗശമനം ഉണ്ടാകും. ഉല്ലാസയാത്രകളില്‍ പങ്കെടുക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കണം. കര്‍മ്മരംഗത്ത് പ്രശസ്തി കൂടും. മോടി പിടിപ്പിക്കാനായി പണം ചെലവഴിക്കും. വാക്‌സാമര്‍ഥ്യം ഉണ്ടാകും. ജോലിമാറ്റം ഗുണം ചെയ്യും. ദൂരയാത്രകള്‍ സുഖകരമാകും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. അന്യരുടെ കാര്യത്തെക്കുറിച്ച് അറിയാന്‍ ജിജ്ഞാസ വര്‍ദ്ധിക്കും.

Vastu Tips: പുളിമരവും മൈലാഞ്ചിച്ചെടിയും വീട്ടില്‍ വളര്‍ത്തല്ലേ, വരാനിരിക്കുന്നത് വന്‍ ദോഷം

മകരം - കച്ചവടലാഭം ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും. ശാരീരിക പ്രശ്‌നങ്ങള്‍ മാറും. മനോധൈര്യത്തോടെ പ്രവര്‍ത്തിക്കുക. ധനപരമായി നേട്ടം ഉണ്ടാകും. സഹോദരങ്ങളില്‍ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം. ആരോഗ്യപരമായി അനുഭവപ്പെട്ടിരുന്ന ബുദ്ധിമുട്ടുകള്‍ക്ക് ആശ്വാസം ലഭിക്കും. എതിര്‍പ്പുകളെ അതിജീവിക്കും. ആഗ്രഹങ്ങള്‍ പ്രാവര്‍ത്തികമാക്കും. അര്‍ഹത യുള്ള പണം ലഭിക്കും. ഭൂസ്വത്ത് അധീനതയിലാവും.

കുംഭം - പിതൃഗുണം പ്രതീക്ഷിക്കാം. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. ഗൃഹത്തില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായ അവസ്ഥ ഉണ്ടാകും. അനാവശ്യചിന്തകള്‍ മുഖേന മനസ്സ് അസ്വസ്ഥമാകും. വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കും. മനഃസമാധാനം ഉണ്ടാകും. കുടുംബവുമൊത്തു യാത്രകള്‍ പോകും. വിദേശ തൊഴില്‍ ലഭിക്കും.

മീനം - പ്രണയകാര്യങ്ങള്‍ ഉണ്ടാകും. സാമ്പത്തിക മേന്മ ഉണ്ടാകും. അര്‍ഹതയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. ചെലവുകള്‍ കുറയും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. എല്ലാ കാര്യത്തിലും തൃപ്തിക്കുറവ് ഉണ്ടാകും. വേണ്ടപ്പെട്ടവരുടെ വേര്‍പാടു മൂലം ദുഃഖം അനുഭവിക്കാനിട വരും. സന്താനങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+