Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ ഭാഗ്യം തെളിയുന്നു, സ്ഥാനവും പ്രശസ്‌തിയും ഇവർക്ക് സ്വന്തം; പ്രണയത്തിൽ വിജയം ഉറപ്പ്!

ത്രിഏകാദശ യോഗം എന്നത് ജ്യോതിഷത്തിൽ അത്യന്തം ശുഭമായ ഒരു ഗ്രഹ സംയോഗമാണ്, രണ്ട് ഗ്രഹങ്ങൾ തമ്മിൽ സവിശേഷമായ സംയോഗം മൂലമുണ്ടാവുന്ന രാജയോഗം എന്ന നിലയിൽ ഇത് അവതരിപ്പിക്കപ്പെടുന്നു. ഇതാണ് ലാഭ ഭാവം (11-ാം ഭാവം) സംബന്ധിച്ചാണ് രൂപപ്പെടുന്നത്, അതിനാൽ തന്നെ ഇതുവഴി ജീവിതത്തിൽ സാമ്പത്തിക നേട്ടങ്ങളും ആഗ്രഹങ്ങൾ സഫലീകരിക്കൽക്കും വലിയ സാധ്യത ഉണ്ടാകും.

സാധാരണയായി വേദ ജ്യോതിഷം അനുസരിച്ച് ഒരു നിശ്ചിത കാലയളവിനുശേഷം ഒമ്പത് ഗ്രഹങ്ങളും രാശിമാറ്റുന്നതിനൊപ്പം സ്ഥാനവും മാറ്റുന്നു എന്ന പ്രത്യേകതയുണ്ട്. ഇതിന്റെ ഫലം 12 രാശികളിലും കാണപ്പെടും. ഈ സവിശേഷമായ മാറ്റം ഉണ്ടാവാൻ ഒന്നിലധികം ഗ്രഹങ്ങൾ തമ്മിലുള്ള സംയോഗം ഉണ്ടാവേണ്ടത് അനിവാര്യമാണ്.

triekadashayogam2025

ചൊവ്വയെ സേനാപതിയായാണ് ജ്യോതിഷത്തിൽ എന്നും കണക്കാക്കുന്നത്. സൂര്യനിൽ നിന്നുള്ള ദൂരം മാനദണ്ഡമാക്കിയാൽ സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണിത്. ദേവസൈനാധിപനായ സുബ്രഹ്മണ്യനെയാണ് ഇതിന്റെ ദേവതയായി കരുതുന്നത്. ചൊവ്വയെ ദേവിയായി കണക്കാക്കുമ്പോൾ ഇത് ഭദ്രകാളിയാവുകയുമാണ് പതിവ്.

പലപ്പോഴും ഒരു പുരുഷ ഗ്രഹമായി കണക്കാക്കപ്പെടുന്ന ചൊവ്വ നേതൃത്വം, ശക്തി, അഭിലാഷം, ദൃഢനിശ്ചയം, ശാരീരിക ശക്തി തുടങ്ങിയ ഗുണങ്ങളുമായാണ് കൂടുതൽ ബന്ധപ്പെട്ട് കിടക്കുന്നത്. അതിനാൽ പുതിയ സംരംഭങ്ങൾ ഏറ്റെടുക്കാനും വെല്ലുവിളികൾ നേരിടാനും പ്രതിബന്ധങ്ങളെ തരണം ചെയ്യാനുമുള്ള ഒരാളുടെ കഴിവിനെ ഇത് സ്വാധീനിക്കുമെന്നാണ് വിലയിരുത്തൽ.

അതുപോലെ തന്നെ നമ്മുടെ ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ കൊണ്ടുവരുന്ന മറ്റൊരു ഗ്രഹമാണ് ബുധൻ. ബൗദ്ധിക കാര്യങ്ങളുടെ ഗ്രഹം ബുധനാണെന്ന് സൂചന നൽകുന്ന ഒരു ചൊല്ല് തന്നെ നമുക്കിടയിലുണ്ട്. ബുധൻ സമം ബുദ്ധി എന്നാണത്. മാത്രമല്ല നിത്യജീവിതത്തെ സ്വാധീനിക്കുന്ന പല മേഖലകളെയും പ്രതിനിധാനം ചെയ്യുന്ന ഗ്രഹം കൂടിയായ ബുധനും ചില്ലറക്കാരനല്ല.

ചൊവ്വ നിലവിൽ കന്നിരാശിയിലാണ്, അത് ഉടൻതന്നെ ബുധനുമായി സംയോജിച്ച് ലഭദൃഷ്‌ടി യോഗം അഥവാ ത്രിഏകാദശയോഗം സൃഷ്‌ടിക്കുന്നു. ഓഗസ്‌റ്റ് 15ന് രാവിലെ 7:26ന് ബുധനും ചൊവ്വയും പരസ്‌പരം 60 ഡിഗ്രിയിൽ ആയിരിക്കും, അതിലൂടെയാണ് ത്രിയേകാദശയോഗം രൂപപ്പെടുന്നത്. ഈ സമയത്ത് ബുധൻ കർക്കടകത്തിലും ചൊവ്വ കന്നിയിലും ആയിരിക്കും. ഏതൊക്കെ രാശികളെ ഇത് സ്വാധീനിക്കും എന്നറിയാം.

ധനു രാശി: ഇവർക്ക് എല്ലാ മേഖലകളിലും വലിയ വിജയവും സാമ്പത്തിക നേട്ടങ്ങളും ഉറപ്പായിട്ടും ഉണ്ടാവും. ഇവരുടെ ആത്മവിശ്വാസം വർധിക്കും. പല മേഖലകളിലും വിജയിക്കാൻ എളുപ്പത്തിൽ സാധിക്കും. ഈ സമയം ബിസിനസുകാർക്ക് നല്ലതായിരിക്കും എന്ന പ്രത്യേകത കൂടിയുണ്ട്. ഭാവിയിൽ നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾക്കുള്ള സാധ്യതയുണ്ട്. സ്ഥാനവും പ്രശസ്‌തിയും ഇവരെ തേടിയെത്തും. പ്രണയത്തിൽ വിജയം ഉറപ്പ്.

വൃശ്ചികം രാശി: ചൊവ്വ-ബുധ ത്രിഏകാദശയോഗം ഇവർക്ക് ഗുണകരമാവും. കോടതി കേസുകളിൽ ഇവർക്ക് വിജയം ഉറപ്പാണ്. പ്രണയ ജീവിതം നന്നായി പോകും. പങ്കാളിയുമായി നിങ്ങൾക്ക് നല്ല സമയം ചെലവഴിക്കാൻ സാധിക്കും. എതിരാളികളോട് മുട്ടി നിൽക്കാനും ബിസിനസിൽ ശോഭിക്കാനും ഈ കാലയളവിൽ കഴിയും. പല ജോലികളിലും നിങ്ങൾക്ക് വിജയം നേടുക എളുപ്പമാവും. ശനിയും ചൊവ്വയും നിങ്ങൾക്ക് മാനസിക സമാധാനം നൽകും.

കർക്കടകം രാശി: ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് അവസരമുണ്ടാവും. ചൊവ്വ വീരഭാവത്തിൽ നിൽക്കുന്നതിനാൽ എല്ലാ മേഖലകളിലും വിജയം കൈവരും. സാമ്പത്തിക നേട്ടങ്ങൾ ഒട്ടേറെയുണ്ടാവും. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന ജോലികൾ പൂർത്തിയാക്കാൻ സാധ്യത, കുട്ടികളിൽ നിന്ന് നല്ല വാർത്തകൾ തേടിയെത്തും. നിങ്ങൾക്ക് ചില നല്ല വാർത്തകൾ ലഭിക്കാനുള്ള സാധ്യത വളരെയേറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+