Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും ഒരാഴ്ച... ഇവരുടെ ജീവിതം മാറിമറിയും, ഇനി സമ്പത്ത് കുന്നുകൂടും; നിങ്ങളുടെ രാശി ഇതാണോ?

ASTRO

ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും ജ്യോതിഷത്തില്‍ സവിശേഷമായ പ്രാധാന്യമാണ് ഉള്ളത്. ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവില്‍ അതിന്റെ രാശി മാറുന്നുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ തന്നെ ഗ്രഹങ്ങളുടെ ഈ സ്ഥാന ചലനം എല്ലാ രാശിക്കാരിലും അനുകൂലമോ പ്രതികൂലമോ ആയ ഫലങ്ങള്‍ സൃഷ്ടിക്കും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് അസാധാരണമായ നേട്ടങ്ങള്‍ ആയിരിക്കും സമ്മാനിക്കുക.

ഇത്തരത്തില്‍ ജ്യോതിഷത്തിലെ ഒരു അപൂര്‍വമായ രാശി മാറ്റത്തിനും അതോടൊപ്പം ഗ്രഹ സംയോജനത്തിനും വഴി തുറന്നിരിക്കുകയാണ്. ബുധന്‍ ഗ്രഹം മാര്‍ച്ച് 31 മുതല്‍ മേടം രാശിയില്‍ ആണ് സഞ്ചരിക്കുക. മേടം രാശിയില്‍ ആണ് നേരത്തെ തന്നെ രാഹുവും ശുക്രനും ഉള്ളത്. അതിനാല്‍ മേടം രാശിയില്‍ രാഹുവും ശുക്രനും ബുധനും ചേരുന്ന ത്രിഗ്രഹി യോഗം ആണ് രൂപപ്പെടാന്‍ പോകുന്നത്.

ഈ രാശിക്കാര്‍ക്കിനി ഭാഗ്യങ്ങളുടെ കാലം

ഈ രാശിക്കാര്‍ക്കിനി ഭാഗ്യങ്ങളുടെ കാലം

ഇത് വഴി ചില രാശിക്കാര്‍ക്ക് അനിതര സാധാരണമായ ഭാഗ്യങ്ങള്‍ കൈവരാന്‍ പോകുകയാണ്. മൂന്ന് ഗ്രഹങ്ങളുടേയും ഒരേ രാശിയിലെ സംയോജനം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ മൂന്ന് രാശിക്കാരെ സംബന്ധിച്ച് ഇത് വലിയ സാമ്പത്തിക നേട്ടങ്ങള്‍ ആണ് സമ്മാനിക്കാന്‍ പോകുന്നത്. ത്രിഗ്രഹി യോഗം വഴി ഭാഗ്യം കടാക്ഷിക്കാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം

മേടം രാശിക്കാരുടെ വ്യക്തിത്വം മാറും

മേടം രാശിക്കാരുടെ വ്യക്തിത്വം മാറും

മേടം രാശിയിലെ ബുധന്‍, ശുക്രന്‍, രാഹു എന്നിവയുടെ സംയോജനം മേടം രാശിക്കാര്‍ക്ക് അനുകൂല ഫലങ്ങള്‍ സമ്മാനിക്കും. മേടം രാശിയുടെ ലഗ്‌നഭാവത്തില്‍ ആണ് ത്രിഗ്രഹി രാജയോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ മേടം രാശിക്കാരുടെ ജീവിത്തില്‍ വലിയ മാറ്റം സംഭവിക്കും. എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറാന്‍ സാധിക്കും. കുടുംബാംഗങ്ങളില്‍ നിന്നും ബന്ധുക്കളില്‍ നിന്നും വലിയ പിന്തുണ ലഭിക്കും.

സാമ്പത്തിക നില ഭദ്രമാകും

സാമ്പത്തിക നില ഭദ്രമാകും

സാമ്പത്തികമായി കഴിഞ്ഞ കാലങ്ങളില്‍ നേരിട്ട പരാധീനതകളില്‍ നിന്ന് മോചനം ലഭിക്കും. അപ്രതീക്ഷിതമായ കൈയില്‍ പണം വന്ന് ചേരും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. നിലവിലെ ജോലിയില്‍ നിന്ന് മെച്ചപ്പെട്ട ശമ്പളമുള്ള ജോലിയിലേക്ക് മാറാനാകും. ജോലി സംബന്ധമായി വിദേശയാത്രകള്‍ നടത്താന്‍ അവസരം ലഭിക്കും. പങ്കാളിയോടൊപ്പം സന്തുഷ്ട നിമിഷങ്ങള്‍ ഉണ്ടാകും.

Mirror Cleaning Tips: കണ്ണാടി എങ്ങനെ വൃത്തിയാക്കാം...? അറിയേണ്ടതെല്ലാം

ചിങ്ങം രാശിക്കാര്‍ക്ക് എന്ത് ചെയ്താലും ഭാഗ്യം

ചിങ്ങം രാശിക്കാര്‍ക്ക് എന്ത് ചെയ്താലും ഭാഗ്യം

മേടം രാശിയിലെ ബുധന്‍, ശുക്രന്‍, രാഹു എന്നിവയുടെ സംയോജനം ചിങ്ങം രാശിക്കാര്‍ക്ക് നിരവധി ഭാഗ്യനേട്ടങ്ങള്‍ ആണ് സമ്മാനിക്കുക. ചിങ്ങം രാശിക്കാരുടെ സംക്രമ ജാതകത്തിന്റെ ഭാഗ്യ സ്ഥലത്ത് ആണ് ത്രിഗ്രഹി യോഗം രൂപപ്പെടുന്നത്. അതിനാല്‍ തന്നെ ഈ രാശിക്കാര്‍ക്ക് എപ്പോഴും ഭാഗ്യത്തിന്റെ കടാക്ഷം കൂടെയുണ്ടാകും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടം കൈവരിക്കാന്‍ സാധ്യത.

ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും

ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും

ജോലിയില്‍ സ്ഥാനക്കയറ്റവും ശമ്പള വര്‍ധനയും ലഭിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വസ്തു സംബന്ധമായ ഇടപാടില്‍ വലിയ ലാഭം കൈവരിക്കാന്‍ സാധിക്കും. പിതൃ സ്വത്ത് നിങ്ങളുടെ കൈയിലെത്തും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് ശുഭവാര്‍ത്ത കേള്‍ക്കാം. മത്സര പരീക്ഷകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിജയം കൈവരിക്കാന്‍ സാധിക്കും.

കര്‍ക്കടക രാശിക്കാര്‍ക്ക് സമ്പത്ത് വര്‍ധിക്കും

കര്‍ക്കടക രാശിക്കാര്‍ക്ക് സമ്പത്ത് വര്‍ധിക്കും

മേടം രാശിയിലെ ബുധന്‍, ശുക്രന്‍, രാഹു എന്നിവയുടെ സംയോജനം കര്‍ക്കിടകം രാശിക്കാര്‍ക്ക് വലിയ ഭാഗ്യങ്ങള്‍ സമ്മാനിക്കും. കര്‍ക്കിടകം രാശിക്കാരുടെ കര്‍മ്മ ഗൃഹത്തിലാണ് ത്രിഗ്രഹി യോഗം രൂപംകൊള്ളുന്നത്. അതിനാല്‍ തന്നെ ഇത് കര്‍ക്കടക രാശിക്കാരുടെ കരിയറിനും ബിസിനസിനും ശുഭകരമായി മാറും. ബിസിനസില്‍ വലിയ ലാഭം കൊയ്യാന്‍ സാധിക്കും. ഇത് വഴി സമ്പത്ത് കുന്നകൂടും.

വില പിടിപ്പുള്ള വസ്തുക്കള്‍ വീട്ടിലെത്തും

വില പിടിപ്പുള്ള വസ്തുക്കള്‍ വീട്ടിലെത്തും

ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഉടന്‍തന്നെ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യതയുണ്ട്. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വലിയൊരു തുക കൈയിലെത്തും. വില പിടിപ്പുള്ള വസ്തുക്കള്‍ വീട്ടില്‍ വന്ന് ചേരും. കുടുംബാംഗങ്ങള്‍ക്കൊപ്പം ദീര്‍ഘയാത്ര നടത്താന്‍ സാധ്യത കാണുന്നു. വീട്ടില്‍ മംഗള കര്‍മ്മങ്ങള്‍ നടന്നേക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+