Get Updates
Get notified of breaking news, exclusive insights, and must-see stories!

ത്രിഗ്രഹി യോഗം നിങ്ങളെ അനുഗ്രഹിക്കും; സൗഭാഗ്യങ്ങൾ തേടി വരും, സമ്പത്ത് നിറയും, ഈ രാശിക്കാരാണോ?

ഒരു രാശിയിൽ ചിലപ്പോൾ ഒന്നിൽ കൂടുതൽ ഗ്രഹങ്ങൾ ഒത്തുചേരാറുണ്ട്. ഇത് രണ്ട് ഗ്രഹങ്ങളായാൽ 'ദ്വിഗ്രഹയോഗം' എന്നും മൂന്ന് ഗ്രഹങ്ങളായാൽ 'ത്രിഗ്രഹയോഗം' എന്നുമാണ് പറയാറുള്ളത്. ഇപ്രകാരമുള്ള ഗ്രഹയോഗം എല്ലാ രാശിക്കാരെയും ഏതെങ്കിലും തരത്തിൽ സ്വാധീനിക്കുന്നുണ്ട്. നല്ലതോ ചീത്തയോ ആയ അനുഭവങ്ങൾ ഈ കാലയളവിൽ രാശിക്കാർക്ക് വരാറുണ്ട്.

ഭാരതീയ ജ്യോതിഷമനുസരിച്ച് ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അവയുടെ രാശിചിഹ്നം മാറാറുണ്ട്. അതിലൂടെ പല തരത്തിലുള്ള രാജയോഗങ്ങൾ രൂപപ്പെടുകയും ജാതകകാരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. 2024ലേത് പോലെ 2025ലും ഗ്രഹങ്ങളുടെ ഒരു പ്രധാന സംക്രമണം തന്നെ നടക്കാനിരിക്കുകയാണ്.

astrologynewstrigrahi

ഏകദേശം അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷമാണ് വ്യാഴത്തിന്റെ രാശിയായ മീനത്തിൽ ത്രിഗ്രഹിയോഗം രൂപപ്പെടുന്നത് എന്ന പ്രത്യേകത കൂടി ഇക്കുറിയുണ്ട്. അത്രയും സവിശേഷമായ ഒരു മാറ്റമാണ് വരാനിരിക്കുന്നത് എന്ന് സാരം. ഈ യോഗത്തിൽ നീതിയുടെ ദേവനായ ശനിയും, ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും, ഗ്രഹങ്ങളുടെ രാജാവായ സൂര്യനും തമ്മിൽ കൂടിച്ചേരും.

ഇതുമൂലമുണ്ടാവുന്ന ശക്തമായ ത്രിഗ്രഹി യോഗം ഒരുപാട് നേട്ടങ്ങളാവും എല്ലാവർക്കും നൽകുക. 2025 മാർച്ച് 29ന് ശനി സ്വന്തം രാശിയായ കുംഭത്തിൽ നിന്ന് മാറി വ്യാഴത്തിന്റെ രാശിയായ മീനത്തിലേക്ക് പ്രവേശിക്കുമെന്നാണ് കരുതുന്നത്. ബുധൻ ഫെബ്രുവരി 28ന് തന്നെ മീന രാശിയിൽ പ്രവേശിക്കും. അങ്ങനെയാണ് ഈ സംഗമം ഭാഗ്യം കൊണ്ടുവരുന്ന രാശിക്കാർ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

ധനു രാശി: അഞ്ച് പതിറ്റാണ്ടിന് ശേഷം മൂന്ന് ഗ്രഹങ്ങളുടെ സംക്രമണത്തിലൂടെ ഉണ്ടാകുന്ന ത്രിഗ്രഹി യോഗം ഇവർക്ക് വൻ നേട്ടങ്ങൾ നൽകുമെന്നാണ് പരക്കെ കരുതപ്പെടുന്നത്. ഇവർക്ക് വാഹനവും വസ്‌തുവകകളും വാങ്ങാനുള്ള യോഗം ഒത്തുചേരും. ഇവരുടെ സാമ്പത്തിക സ്ഥിതിയിൽ നല്ല പുരോഗതി വന്നേക്കാം. കാര്യമായ ധനനേട്ടങ്ങൾ ഇക്കൂട്ടരെ കാത്തിരിപ്പുണ്ട്.

മീനം രാശി: ബിസിനസുകാർക്ക് ഇത് ഏറ്റവും അനുയോജ്യമായ സമയമാണ്. ഈ ത്രിഗ്രഹ യോഗം മീന രാശിക്കാർക്കും വലിയ നേട്ടങ്ങൾ തന്നെ നൽകും. സമൂഹത്തിൽ ലഭിക്കുന്ന ബഹുമാനവും കൂടുതൽ സ്ഥാനമാനവും ഇവർക്ക് പ്രതീക്ഷിക്കാം. അവിവാഹിതർ ആണെങ്കിൽ നിങ്ങളുടെ വിവാഹം നടക്കാനാണ് സാധ്യത. ഇക്കൂട്ടരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും ഐക്യവും ഒക്കെ വന്നുചേരും. പണം വന്നുനിറയുകയും ചെയ്യും.

മിഥുനം രാശി: ത്രിഗ്രഹ യോഗം ഈ രാശിക്കാർക്ക് അനുകൂലമായേക്കാം. തൊഴിൽരഹിതർക്ക് പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുണ്ട്. ഉദ്യോഗാർത്ഥികളെ കാത്ത് സ്ഥാനക്കയറ്റവും ഇൻക്രിമെന്റും ഒക്കെ ഇരിപ്പുണ്ടാവും. നിങ്ങളുടെ ബിസിനസിൽ പുതിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും എന്ന പ്രത്യേകത കൂടിയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+