സാമ്പത്തിക പ്രതിസന്ധി പമ്പ കടക്കും, പ്രണയം പൂവണിയും; കുടുംബ പ്രശ്‌നങ്ങൾക്ക് വിട, ഈ രാശിക്കാരാണോ?
വേദജ്യോതിഷത്തിൽ നമ്മുടെ ജീവിതം മാറ്റിമറിക്കുന്ന ഒട്ടേറെ യോഗങ്ങളുണ്ട്. ധനയോഗങ്ങളും രാജയോഗങ്ങളുമൊക്കെയായി ഇവ ഓരോന്നും നിങ്ങളുടെ ജീവിതത്തെ തന്നെ വല്ലാതെ സ്വാധീനിക്കുന്ന കാര്യങ്ങളാണെന്ന് ഓർക്കണം. അപ്രതീക്ഷിതമായാണ് ഇത്തരം യോഗങ്ങൾ വന്നെത്തുക. അതുകൊണ്ട് തന്നെ അവയ്ക്കായി കാത്തിരുന്നിട്ട് കാര്യമില്ലെന്ന് അർത്ഥം. സമയമാവുമ്പോൾ അവ താനേ വന്നുചേരുകയാണ് പതിവ്.
ഗ്രഹങ്ങളുടെ സംക്രമണവും രാശിമാറ്റവുമാണ് പ്രധാനമായും രാജയോഗങ്ങൾക്കും ധനയോഗങ്ങൾക്കും വഴിയൊരുക്കുന്നത്. ഓരോ ഗ്രഹവും ഇത്തരം സവിശേഷമായ യോഗങ്ങൾക്ക് കാരണഭൂതരാണ്. സാധാരണയായി ഗ്രഹങ്ങൾ രാശിമാറുമ്പോൾ അവിടെ ഇത്തരം യോഗങ്ങൾ രൂപപ്പെടുകയും ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും ഗുണങ്ങൾ നൽകുകയും ചെയ്യും.

അത്തരത്തിൽ ഒരു നല്ല ധനയോഗമാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഒന്നോ രണ്ടോ ഗ്രഹങ്ങളുടെ മാറ്റമല്ല ഇവിടെ യോഗത്തിന് കാരണമാവുന്നത് എന്ന് മാത്രം. ഒരു കൂട്ടം ഗ്രഹങ്ങൾ ഒരുമിച്ച് നിൽക്കുന്നതിന്റെ ഭാഗമായാണ് ഈ യോഗമുണ്ടാവുന്നത്. സാധാരണയായി അത്ര പെട്ടെന്നുണ്ടാവുന്ന ഒരു യോഗമില്ലിത്. അതുകൊണ്ട് തന്നെ വളരെ പ്രത്യേകതകൾ നിറഞ്ഞ ഈ യോഗത്തിൽ നല്ല ഗുണങ്ങളാവും നിങ്ങളെ കാത്തിരിക്കുന്നത്.
ഈ മെയ് മാസത്തിൽ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ മേട രാശിയിൽ പ്രവേശിക്കുന്നതോടെയാണ് യോഗത്തിന് കോപ്പുകൂട്ടുന്നത്. ഇതിലൂടെ മീന രാശിയിൽ ത്രിഗ്രഹി യോഗം രൂപപ്പെടും. ഇതിലൂടെ ചില രാശിക്കാർക്ക് ലഭിക്കുക കാര്യമായ ഗുണങ്ങളാവും. 2025ലെ മാർച്ച് മാസം 12 രാശിക്കാർക്കും വളരെ മഹത്വപൂർണമായിരുന്നു. മീന രാശിയിൽ വമ്പൻ ഗ്രഹങ്ങളുടെ കൂടിച്ചേരൽ ആണിത് ഉണ്ടായിരിക്കുന്നത്.
രാഹു നേരത്തെ തന്നെ ഈ രാശിയിലുണ്ടായിരുന്നു. കർമ്മദാതാവായ ശനിയും ഈ രാശിയിൽ പ്രവേശിച്ചിട്ട് നാളേറെയായി. അത്തരമൊരു സാഹചര്യത്തിൽ സൂര്യൻ, ശുക്രൻ, ബുധൻ, രാഹു, ശനി എന്നിവരുടെ പഞ്ചഗ്രഹിയോഗം ഈ രാശിയിൽ രൂപപ്പെട്ടിരുന്നു. അതിലൂടെ ഒരുപാട് രാശിക്കാർക്ക് ഗുണമായുണ്ടായി എന്നത് ശരിയാണ്.
ഏപ്രിലിൽ ഗ്രഹങ്ങളുടെ രാജാവായ സൂര്യനും മേടത്തിൽ പ്രവേശിക്കുകയുണ്ടായി, അതുമൂലം സവിശേഷമായ ചതുർഗ്രഹ യോഗം രൂപപ്പെട്ടിരിക്കുകയാണ്. മെയ് മാസത്തിൽ ഗ്രഹങ്ങളുടെ രാജകുമാരൻ ബുധനും തന്റെ രാശിചക്രം മാറി മീനത്തിൽ പ്രവേശിക്കും. ഇതുമൂലം മീന രാശിയിൽ ശക്തമായ ത്രിഗ്രഹി യോഗമാണ് രൂപപ്പെടുക.
സാധാരണയായി ഈ രാജയോഗത്തിന്റെ രൂപീകരണം 12 രാശിക്കാരുടെ ജീവിതത്തിൽ ഏതെങ്കിലും തരത്തിൽ മാറ്റങ്ങൾ ഉണ്ടാകുമെങ്കിലും അത് പക്ഷേ എല്ലാവർക്കും ഒരുപോലെ ആയിരിക്കില്ല അനുഭവപ്പെടുക. ഈ മൂന്ന് രാശിക്കാർക്ക് ജോലിയിലും ബിസിനസിലും വലിയ നേട്ടങ്ങൾക്കൊപ്പം എല്ലാ മേഖലകളിലും വിജയവും കൈവരിക്കാൻ കഴിയും.
അതിനിടെ ഗ്രഹങ്ങളുടെ അധിപനായ ബുധൻ മെയ് 7ന് മീനം വിട്ട് മേടത്തിൽ പ്രവേശിക്കും, ഇത്തരമൊരു സാഹചര്യത്തിൽ മെയ് 7 മുതൽ ശുക്രൻ, ശനി, രാഹു എന്നിവരാണ് മീന രാശിയിൽ തുടരുക. ഈ ത്രിഗ്രഹി യോഗം മെയ് 18 വരെ തുടരുമെന്നാണ് അറിയുന്നത്. ഇതിന് ശേഷം രാഹു മീനം വിട്ട് കുംഭത്തിൽ പ്രവേശിക്കും. ത്രിഗ്രഹി യോഗത്തിൽ നേട്ടമുണ്ടാവുന്ന രാശിക്കാർ ഏതൊക്കെയാണെന്ന് നോക്കാം.
കുംഭം രാശി: ഈ രാശിയിൽ ജനിച്ച ആളുകൾക്ക് എല്ലാ മേഖലകളിലും കാര്യമായ വിജയവും ധനലാഭവും ഒക്കെ പ്രതീക്ഷിക്കാം. ദീർഘകാല ജോലികൾ വീണ്ടും സുഗമമായി നടക്കും. ഇവർക്ക് ശുക്രന്റെ അനുഗ്രഹത്താൽ സാമ്പത്തിക സ്ഥിതി സാരമായി മെച്ചപ്പെടും. ഏറെ നാളായി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് വലിയ ആശ്വാസമാണ് ലഭിക്കുക.
ഇടവം രാശി: ഇവർക്ക് പല പുതിയ വരുമാന സ്രോതസുകളും തുറന്നേക്കാം. കുടുംബത്തിൽ നിലനിന്നിരുന്ന പ്രശ്‌നങ്ങൾ എല്ലാം അവസാനിക്കും. ആത്മീയതയോടുള്ള നിങ്ങളുടെ താൽപര്യം കൂടും. അത്തരമൊരു സാഹചര്യത്തിൽ, നിങ്ങൾക്ക് മതപരമായ പരിപാടികളിൽ പങ്കെടുക്കാം അല്ലെങ്കിൽ മതപരമായ യാത്രകൾ നടത്തുകയു ചെയ്യും. നിങ്ങൾക്ക് സന്തോഷവും സമാധാനവും അനുഭവിക്കാം.












Click it and Unblock the Notifications