Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ വാഹനത്തിൽ വന്നിറങ്ങാം, അവിവാഹിതർ കല്യാണത്തിന് ഒരുങ്ങിക്കോ; ഈ രാശിക്കാർക്ക് ധനയോഗം

ജ്യോതിഷ ശാസ്ത്രമനുസരിച്ച്, ഒരു അപൂർവ ജ്യോതിഷ വിന്യാസം, ത്രിഗ്രഹി യോഗമെന്നത് ഒരു രാശിയിൽ മൂന്ന് ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ സംഭവിക്കുന്ന കാര്യമാണ്. ത്രിഗ്രഹി യോഗ ചില വ്യക്തികളുടെ ജീവിതത്തിൽ അഗാധമായ സ്വാധീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അവരുടെ വളർച്ചയ്ക്കും സമൃദ്ധിക്കും വിജയത്തിനും അവസരങ്ങൾ വാഗ്‌ദാനം ചെയ്യുന്ന കാലമാണ് ഇതെന്ന് നിസംശയം പറയാം.

അത്തരത്തിൽ യോഗമാണ് ഇപ്പോൾ വരുന്നത്. എല്ലാ ഗ്രഹങ്ങളും അവരുടെ രാശികൾ സമയസമയത്ത് മാറാറുണ്ട്. അത് 12 രാശികളെയും ഏതെങ്കിലും തരത്തിൽ ബാധിക്കാറുണ്ട്, എന്നാൽ അവയുടെ സ്വാധീനം എല്ലായ്‌പ്പോഴും ഒരുപോലെയല്ല എന്നത് മാത്രമാണ് കാര്യം. അനുകൂലമായ സാഹചര്യമുള്ള വ്യക്തികൾക്ക് അവരുടെ സാമ്പത്തികവും വ്യക്തിപരവുമായ ജീവിതത്തിൽ കാര്യമായ ഉത്തേജനം ഈ കാലയളവിൽ അനുഭവപ്പെടുമെന്ന് ജ്യോതിഷികൾ പ്രവചിക്കുന്നു.

trigrahiyogam

സാധാരണ ജ്യോതിഷ പ്രകാരം ഒരു ഗ്രഹം സംക്രമിക്കുകയും മറ്റ് ഗ്രഹങ്ങളുമായി സംയോജിക്കുകയും ചെയ്യുമ്പോൾ രാജയോഗങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ അതിൽ തന്നെ വളരെ ശക്തമായ രാജയോഗമാണ് ഇനി വരാനിരിക്കുന്നത്. 2025 മാർച്ചിൽ ദേവഗുരു വ്യാഴത്തിന്റെ രാശിയായ മീനത്തിൽ സൂര്യൻ, ബുധൻ, ശനി എന്നീ ഗ്രഹങ്ങൾ കൂടിച്ചേരുമ്പോൾ ത്രിഗ്രഹി യോഗമുണ്ടാവും. ആരെയൊക്കെ ഇത് സ്വാധീനിക്കും എന്ന് നോക്കാം.

ഈ യോഗം എല്ലാ രാശിക്കാർക്കും സാമ്പത്തികമായി ഗുണം നൽകും, മാത്രമല്ല അവരുടെ ജീവിതത്തിൽ സാരമായ മാറ്റങ്ങൾ ഉണ്ടാവുകയും അവർക്ക് നല്ല നേട്ടങ്ങൾ കൈവരാൻ സഹായിക്കുകയും ചെയ്യും. ഇത്രയൊക്കെ ആണെങ്കിലും 3 രാശിക്കാർക്ക് മാത്രവും അപ്രതീക്ഷിത സ്പെഷ്യൽ നേട്ടങ്ങളാവും ലഭിക്കുക. ആ 3 ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് പരിശോധിക്കാം.

ധനു രാശി: ഇവരുടെ നാലാം ഭാവത്തിലാണ് ത്രിഗ്രഹി യോഗം കൊണ്ടുവരിക. ഇത് ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടത്തിനുള്ള അവസരം നൽകും. കൈവയ്ക്കുന്ന എല്ലാ മേഖലകളിലും ഇവർക്ക് ജയം കൈവരും. ജോലിയിടങ്ങളിൽ നിങ്ങളുടെ ലക്ഷ്യങ്ങൾ നേടുന്നതിൽ വിജയം ഉറപ്പാണ്. ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെ പ്രീതി പിടിച്ചുപറ്റും. പുതിയ വാഹനം സ്വന്തമാക്കാനുള്ള എല്ലാ സാധ്യതകളും തെളിയുന്നുണ്ട്.

മിഥുനം രാശി: ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവർക്ക് ഇത് നല്ല അവസരമാണ്. തൊഴിൽ രഹിതർക്ക് ജോലി ലഭിക്കാനുള്ള സാഹചര്യമുണ്ട്. ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് അത് കൂടുതൽ വ്യാപിപ്പിക്കും. ബിസിനസിൽ വലിയ ലാഭം പ്രതീക്ഷിക്കാം. പുതുതായി നിങ്ങൾ കൂടുതൽ പ്രോജക്ടുകൾ ചെയ്യാനുള്ള അവസരം വരും. അവിവാഹിതരുടെ കല്യാണം നടക്കും.

മീനം രാശി: ത്രിഗ്രഹി യോഗത്താൽ വളരെ വിശേഷമായ നേട്ടങ്ങൾ ഇവർക്ക് ലഭിക്കും. ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണത്തോടെ ഇവരുടെ ആത്മവിശ്വാസം വലിയ തോതിൽ വർധിക്കും, ജോലിയിലും ബിസിനസിലും പുരോഗതി ഉണ്ടാവും. പങ്കാളിയിൽ നിന്ന് പൂർണ പിന്തുണ ലഭിക്കാനുള്ള അവസരം ഉണ്ടാവും. ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+