Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് നല്ല ജോലി തന്നെ കിട്ടും, ശമ്പളം കേട്ടാൽ കണ്ണ് തള്ളും; ദാമ്പത്യജീവിതം സുഖകരമായി നീങ്ങും!

ഹിന്ദുമതത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

trigrahiyogam2025

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.

വേറൊന്നുമല്ല പറഞ്ഞുവന്നത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. അത്തരത്തിൽ പലവിധ മാറ്റങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.

സവിശേഷമായ ത്രിഗ്രഹി യോഗമാണ് വരാനിരിക്കുന്നത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും, സമ്പത്തിന്റെ ദാതാവായ ശുക്രനും, വാണിജ്യത്തിന്റെ ദാതാവായ ബുധനുമാണ് ഇക്കുറി ഒരുമിച്ചു ചേരുന്നത്. ഇത് ചില രാശിക്കാർക്ക് നല്ല സമയങ്ങളും നേട്ടങ്ങളും ആയിരിക്കും നൽകുക. പല തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നല്ല ജോലിയും ഒക്കെ ഈ രാശിക്കാർക്ക് കിട്ടാനിരിക്കുന്ന നേട്ടങ്ങളിൽ ചിലത്. ഏതൊക്കെ രാശികൾക്ക് ഇത് ഗുണമാവുമെന്ന് നോക്കാം.

ധനു രാശി: ഇവർക്ക് വരാനിരിക്കുന്ന ത്രിഗ്രഹ യോഗം എന്തുകൊണ്ടും അനുകൂലമായിരിക്കും. നിങ്ങളുടെ രാശിയുടെ രണ്ടാമത്തെ ഭാവത്തിലാണ്‌ ഈ യോഗം രൂപപ്പെടുക എന്നതാണ് പ്രധാന കാര്യം. ഈ കാലയളവിൽ ഇത് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ കൊണ്ടുവരികയും ചെയ്യും. ബിസിനസുകാർക്ക് ഈ കാലയളവിൽ നല്ല ലാഭം തന്നെയാവും ലഭിക്കുക. എല്ലാത്തരം വെല്ലുവിളികളെയും ബുദ്ധിപൂർവ്വം നേരിടുകയാണ് വേണ്ടത്. കരിയറിൽ നല്ല മുന്നേറ്റം ഉണ്ടാക്കാൻ ഇവർക്ക് സാധിക്കും. നല്ല ബന്ധങ്ങൾ നല്ല നേട്ടങ്ങൾ നൽകും.

മേടം രാശി: ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണം ഈ കൂട്ടർക്കും ശുഭകരമായിരിക്കും. തൊഴിൽ, ബിസിനസ് ഭാവത്തിലാണ്‌ ഈ യോഗം രൂപപ്പെടുന്നത്. അതിനാൽ ഈ സമയത്ത് നിങ്ങളുടെ ജോലിയിലും ബിസിനസിലും നല്ല മുന്നേറ്റം തന്നെ ഉണ്ടാവുമെന്ന് ഉറപ്പാണ്. ജോലി അന്വേഷിക്കുന്നവർക്ക് അത് കണ്ടെത്താൻ കഴിയും, നല്ല ശമ്പളമുള്ള ജോലി തന്നെയാവും കിട്ടുക. ബിസിനസുകാർക്ക് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്ക് അവസരം ഉണ്ടാവും. വരുമാനം കുത്തനെ കുതിച്ചുയരും.

മീനം രാശി: ത്രിഗ്രഹി യോഗം മൂലം ഇവരുടെ ജീവിതത്തിലും നല്ല നേട്ടങ്ങൾ തന്നെ ഉണ്ടാവും. ഇവരുടെ രാശിയിലെ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവത്തിലാണ്‌ ഈ യോഗം രൂപപ്പെടുന്നത് എന്നതാണ് പ്രത്യേകമായ കാര്യം. അതിനാൽ ഈ സമയത്ത് നിങ്ങളുടെ വരുമാനം ഗണ്യമായി തന്നെ കൂടും, ഏതാണ്ട് ഇരട്ടിയിൽ അധികമാവും എന്നർത്ഥം. പുതിയ വരുമാന സ്രോതസുകളിൽ നിന്നും പണം സമ്പാദിക്കാൻ സാധിക്കും. കുടുംബത്തിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും അന്തരീക്ഷം തന്നെ ഉയർന്നുവന്നേക്കാം. ദാമ്പത്യം സുഖകരമായി മുന്നോട്ട് പോവും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+