Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാർക്ക് ലോട്ടറി എടുത്താൽ അടിക്കും! ആരോഗ്യ പ്രശ്‌നങ്ങൾ എല്ലാം ഒഴിയും, ആഗ്രഹങ്ങൾ സാധിക്കും

ഭാരതീയ ജ്യോതിഷത്തിൽ നമ്മുടെ ജീവിതം മാറ്റിമറിക്കാൻ ശേഷിയുള്ള ഒട്ടേറെ യോഗങ്ങളുണ്ട്. ധനയോഗങ്ങളും രാജയോഗങ്ങളുമൊക്കെയായി ഇവ ഓരോന്നും നിങ്ങളുടെ ജീവിതത്തെ തന്നെ വല്ലാതെ സ്വാധീനിക്കുന്ന കാര്യങ്ങളാണ്. അപ്രതീക്ഷിതമായാണ് ഇത്തരം യോഗങ്ങൾ പലപ്പോഴും വന്നെത്തുക. അതുകൊണ്ട് തന്നെ അവയ്ക്കായി കാത്തിരുന്നിട്ട് കാര്യമില്ലെന്ന് അർത്ഥം. സമയമാവുമ്പോൾ അവ താനേ വന്നുചേരുകയാണ് ഉണ്ടാവുക.

സാധാരണഗതിയിൽ ഗ്രഹങ്ങളുടെ സംക്രമണവും രാശിമാറ്റവുമാണ് പ്രധാനമായും രാജയോഗങ്ങൾക്കും ധനയോഗങ്ങൾക്കും വഴിയൊരുക്കുന്ന ഘടകം. ഓരോ ഗ്രഹവും ഇത്തരം സവിശേഷമായ യോഗങ്ങൾക്ക് കാരണഭൂതരാണ്. സാധാരണയായി ഗ്രഹങ്ങൾ രാശിമാറുമ്പോൾ അവിടെ ഇത്തരം യോഗങ്ങൾ രൂപപ്പെടുകയും ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും ഗുണങ്ങൾ നൽകുകയും ചെയ്യുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം.

astrotrigrahiyogams

അങ്ങനെയുള്ള ഒരു നല്ല ധനയോഗമാണ് ചില രാശിക്കാരെ കാത്തിരിക്കുന്നത്. ഒന്നോ രണ്ടോ ഗ്രഹങ്ങളുടെ മാറ്റമല്ല ഇവിടെ യോഗത്തിന് കാരണമാവുന്നത് എന്ന് മാത്രം. ഒരു കൂട്ടം ഗ്രഹങ്ങൾ ഒരുമിച്ച് നിൽക്കുന്നതിന്റെ ഭാഗമായാണ് ഈ യോഗം വന്നുചേരാറുള്ളത്. സാധാരണയായി അത്ര പെട്ടെന്നുണ്ടാവുന്ന ഒരു യോഗമില്ലിത്. അതുകൊണ്ട് തന്നെ വളരെ പ്രത്യേകതകൾ നിറഞ്ഞ ഈ യോഗത്തിൽ നല്ല ഗുണങ്ങളാവും ലഭിക്കുക.

ഇക്കുറി നവരാത്രിയുടെ രണ്ടാം ദിനത്തിലാണ് ഈ യോഗം വന്നുചേർന്നത്. വളരെ സവിശേഷമായ ത്രിഗ്രഹി യോഗമാണ് ഇക്കുറി വരുന്നത്. ഒന്നിലധികം ഗ്രഹങ്ങൾ ഒരുമിച്ച് കൂടുമ്പോഴാണ് ത്രിഗ്രഹി യോഗം വന്നുചേരുന്നത്. പറഞ്ഞുവന്നത് ഇത്രയധികം ഗ്രഹങ്ങൾ അനുകൂലമാവുമ്പോൾ അതിന് അനുസരിച്ച് തന്നെ മറ്റ് ഗുണങ്ങളും എല്ലാവർക്കും ലഭിക്കും. ഏതൊക്കെ രാശിക്കാർക്ക് ഏതൊക്കെ നേട്ടങ്ങളാവും ഇക്കുറി ലഭിക്കുകയെന്ന് നോക്കാം.

മേടം രാശി: തൊഴിൽമേഖലയിൽ പുതിയ അവസരങ്ങൾ ലഭിക്കും. സാമ്പത്തികമായി സ്ഥിരത നിലനിർത്താം, അനാവശ്യ ചെലവുകൾ ഒഴിവാക്കിയാൽ സമ്പാദ്യം കുതിച്ചുയരും. പ്രണയജീവിതത്തിൽ ഉയർച്ച ഉറപ്പാണ്, പങ്കാളിയുമായി സംസാരിക്കുന്നത് തുടരുക. ആരോഗ്യം നല്ലതാവും. കുടുംബകാര്യങ്ങൾക്ക് ഈ മാറ്റം പിന്തുണ നൽകും. സാമ്പത്തികമായി മുന്നേറാനും മറ്റ് കാര്യങ്ങൾക്കും സാധ്യത ഏറെയാണ് എന്നത് മറ്റൊരു ഗുണമാണ്.

മിഥുനം രാശി: പുതിയ ജോലി അല്ലെങ്കിൽ പ്രോമോഷൻ സാധ്യതയുണ്ടെന്നാണ് പ്രധാന കാര്യം. സാമ്പത്തികം സ്ഥിരമായിരിക്കും, പക്ഷേ നിക്ഷേപങ്ങൾ ശ്രദ്ധയോടെ തന്നെ മുന്നോട്ട് കൊണ്ട് പോവേണ്ടതുണ്ട്. പ്രണയത്തിൽ ഉയർച്ച ഉറപ്പാണ്, യാത്രകൾക്ക് അവസരം വന്നുചേരും. ആരോഗ്യത്തിൽ മാനസിക സമ്മർദ്ദം കുറയും, ഇക്കൂട്ടർക്ക് ലോട്ടറി വരെ അടിക്കാനുള്ള സാധ്യതകൾ ഏറെയാണ്. ഒപ്പം ബിസിനസിൽ മുന്നേറ്റവും ഉറപ്പാവും.

ചിങ്ങം രാശി: പ്രണയജീവിതത്തിൽ ഭാഗ്യം തുണയ്ക്കുക തന്നെ ചെയ്യും, പുതിയ ബന്ധങ്ങൾക്ക് അവസരം വന്നുചേരും. കുടുംബത്തിൽ സന്തോഷം വർധിക്കും. ആരോഗ്യത്തിൽ കൂടുതൽ ആശങ്ക വേണ്ട. ഇവരുടെ ആഗ്രഹങ്ങൾ എല്ലാം സാധിക്കുകയും നല്ല ജീവിത സാഹചര്യങ്ങൾ കൈവരികയും ഒക്കെ ചെയ്യും. സാമ്പത്തികമായി മുന്നേറുക എന്നതിലുപരി നല്ല ഗുണങ്ങൾ നടപ്പാവുകയും ചെയ്യും.

തുലാം രാശി: പ്രത്യേകിച്ച് ദാമ്പത്യജീവിതത്തിൽ സന്തോഷം വർധിക്കും. തൊഴിലിൽ പുതിയ അവസരങ്ങൾ ലഭിക്കാം, യാത്രകൾക്ക് സാധ്യത ഏറെയാണ്. സാമ്പത്തികം ഉയരുന്നതായിരിക്കും, പക്ഷേ ചെലവുകൾ നിയന്ത്രിക്കുക. പ്രണയത്തിൽ സ്ഥിരതയുള്ള ബന്ധങ്ങൾ ശക്തിപ്പെടുത്താം. ആരോഗ്യം നന്നായി വരും. ഗുരു-ശനി സഞ്ചാരം പ്രവചനാതീതമായ ഗുണങ്ങൾ നൽകും. അതിനാൽ തന്നെ ജോലിയിൽ പ്രമോഷൻ ഉൾപ്പെടെ കിട്ടിയേക്കും.

കുംഭം രാശി: തൊഴിലിൽ നല്ല മാറ്റങ്ങൾക്ക് സാധ്യത. സാമ്പത്തിക വെല്ലുവിളികൾ ഉണ്ടാകാം, പക്ഷേ രാഹുവിന്റെ സ്വാധീനം പുതിയ നിക്ഷേപ അവസരങ്ങൾ നൽകാൻ കാരണമാവും. പ്രണയജീവിതത്തിൽ സന്തോഷം, കുടുംബത്തിൽ പിന്തുണ എന്നിവ ഉറപ്പാണ്. യോഗ അല്ലെങ്കിൽ പ്രകൃതിസമീപനം നല്ലത്. ഇക്കൂട്ടർക്ക് ആഗ്രഹിച്ച സ്ഥലംമാറ്റം വന്നുചേരും. ജോലിയിൽ കൂടുതൽ ഉയർന്ന പൊസിഷനുകൾ കൈകാര്യം ചെയ്യാനും സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+