ത്രിഗ്രഹി യോഗത്താൽ ഇവരുടെ ജീവിതം മാറും; പ്രണയം പൂവണിയും, ആഡംബര വസ്‌തുക്കൾ സ്വന്തമാക്കും!
ഹിന്ദുമതത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഉള്ളത്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്നാണ് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ പറയുന്നത്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
പറഞ്ഞുവന്നത് ഭാരതീയ ജ്യോതിഷം എത്രത്തോളം വിപുലമെന്നാണ്, അത് തെളിയിച്ചുകൊണ്ട് ഒരു രാജയോഗം വരികയാണ്. ജൂലൈ 16 മുതൽ സൂര്യൻ, ബുധൻ, വ്യാഴൻ എന്നിവരുടെ സംയോജനത്തിലൂടെ രൂപംകൊള്ളുന്ന ത്രിഗ്രഹി യോഗം ചില രാശിക്കാർക്ക് മികച്ച നേട്ടങ്ങളും ഭാഗ്യാനുഭവങ്ങളും സമ്മാനിക്കുമെന്നാണ് ജ്യോതിഷ വിശ്വാസം. എല്ലാ രാശിക്കാരെയും ഇത് സ്വാധീനിക്കുമെങ്കിലും ചിലർക്ക് കാര്യമായ നേട്ടങ്ങൾ തന്നെ നൽകും.
മേടം
ജൂലൈ 16 മുതൽ മേട രാശിക്കാർക്ക് ആത്മവിശ്വാസം വർധിക്കും. പുതിയ ജോലികൾ ആരംഭിക്കാൻ അനുയോജ്യമായ സമയമായിരിക്കും ഇത്. തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റത്തിനോ പുതിയ ഉത്തരവാദിത്തങ്ങൾക്കോ സാധ്യത. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ കരാറുകൾ ലഭിക്കാം. സാമ്പത്തികമായി വരുമാനം വർധിക്കാനും മുടങ്ങിക്കിടന്ന പണം തിരികെ ലഭിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷകരമായ വാർത്തകൾ വന്നുചേരും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിലും മത്സരപരീക്ഷകളിലും മികച്ച പ്രകടനം കാഴ്‌ചവെക്കാൻ സാധിക്കും.
മിഥുനം
ബുധന്റെ ശക്തമായ സ്വാധീനം മിഥുന രാശിക്കാർക്ക് വലിയ നേട്ടങ്ങൾ നൽകും. ആശയവിനിമയ കഴിവ് വർധിക്കുകയും അതിലൂടെ തൊഴിൽ മേഖലയിൽ അംഗീകാരം ലഭിക്കുകയും ചെയ്യും. പുതിയ ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല വാർത്തകൾ ലഭിക്കാം. വിദേശയാത്രയോ വിദേശ ജോലിയോ ആഗ്രഹിക്കുന്നവർക്ക് അവസരങ്ങൾ തുറന്നേക്കാം. നിക്ഷേപങ്ങളിൽ നിന്ന് നല്ല ലാഭം ലഭിക്കാനും സാധ്യതയുണ്ട്. കുടുംബബന്ധങ്ങൾ കൂടുതൽ ദൃഢമാകും.
ചിങ്ങം
സൂര്യന്റെ അനുഗ്രഹം ലഭിക്കുന്ന ചിങ്ങം രാശിക്കാർക്ക് ഈ ത്രിഗ്രഹി യോഗം ഏറെ അനുകൂലമാണ്. നേതൃത്വപാടവം ഉയരും. സർക്കാർ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക നേട്ടങ്ങൾ ലഭിക്കാം. പുതിയ ബിസിനസ് ആരംഭിക്കാൻ ആലോചിക്കുന്നവർക്ക് സമയം അനുകൂലമാണ്. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ആഡംബര വസ്‌തുക്കൾ വാങ്ങാനുള്ള അവസരം ലഭിക്കുകയും ചെയ്യും. ദാമ്പത്യജീവിതത്തിൽ ഐക്യം വർധിക്കും.
ധനു
വ്യാഴന്റെ അനുഗ്രഹം ധനു രാശിക്കാർക്ക് മികച്ച ഫലങ്ങൾ നൽകും. തൊഴിൽ മേഖലയിൽ വലിയ പുരോഗതിയും വരുമാന വർധനയും പ്രതീക്ഷിക്കാം. ദീർഘകാലമായി ആഗ്രഹിച്ച പദ്ധതികൾ യാഥാർഥ്യമാകാൻ സാധ്യതയുണ്ട്. ബിസിനസിൽ പുതിയ പങ്കാളിത്തങ്ങൾ ഗുണം ചെയ്യും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കുകയും കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കുകയും ചെയ്യും. ആരോഗ്യം മുൻകാലത്തേക്കാൾ മെച്ചപ്പെടാനും സാധ്യതയുണ്ട്. പ്രണയം പൂവണിയും.














Click it and Unblock the Notifications