ത്രിഗ്രഹി യോഗം ചിലർക്ക് ഗുണം ചിലർക്ക് ദോഷം; ഇവർ കടം കൊടുത്ത പണം തിരികെ കിട്ടും! പങ്കാളിയുമായി പിണക്കം
ഹിന്ദുമതത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
വേറൊന്നുമല്ല പറഞ്ഞുവന്നത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. അത്തരത്തിൽ പലവിധ മാറ്റങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.
സവിശേഷമായ ത്രിഗ്രഹി യോഗമാണ് വരാനിരിക്കുന്നത്. ഈ വരുന്ന മാർച്ച് 2ന് സമ്പത്തിന്റെ ദാതാവായ ശുക്രൻ മീനത്തിലേക്ക് സംക്രമിക്കുന്നതോടെയാണ് ഇത് വന്നുചേരുന്നത്. അതിനോടൊപ്പം തന്നെ ദിവസങ്ങൾക്ക് ശേഷം, കൃത്യമായി പറഞ്ഞാൽ മാർച്ച് 15ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യനും ഈ രാശിയിലേക്ക് സംക്രമിക്കും.
ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ കർമ്മദാതാവായ ശനി ഇതിനകം മീനത്തിലുണ്ട്. തൽഫലമായി മീനത്തിൽ ശനി, സൂര്യൻ, ശുക്രൻ എന്നിവരുടെ അപൂർവ സംയോജനം രൂപം കൊള്ളുന്നതാണ് ഇത്തവണത്തെ ത്രിഗ്രഹി യോഗം. ഈ സംയോജനം എല്ലാവരെയും ഒരുപോലെ ആയിരിക്കില്ല ബാധിക്കുക. ചിലർക്ക് അത് ഗുണമാണെങ്കിൽ ചിലർക്ക് അത് ദോഷമായിരിക്കും. ആർക്കൊക്കെ എന്തൊക്കെ സംഭവിക്കുന്നു എന്നറിയാം.
ഏതൊക്കെ രാശികൾക്ക് ഗുണം?
സൂര്യൻ, ശനി, ശുക്രൻ എന്നിവരുടെ ത്രിഗ്രഹ സംയോജനം ഇടവം, ചിങ്ങം, മകരം, കുംഭം, ധനു, മീനം എന്നീ രാശിക്കാർക്ക് അനുകൂലമായി ഭവിക്കും. ഇവർക്ക് ജോലിയിലും ബിസിനസിലും പുരോഗതി വന്നുചേരും. സമ്പാദ്യം, നിക്ഷേപം, സാമ്പത്തിക ആസൂത്രണം എന്നിവ ഈ സമയത്ത് പ്രധാനമാണ്. ഈ രാശിക്കാരുടെ എല്ലാം വരുമാനം കൂടിയേക്കാം, ഈ കാലയളവിൽ ദാമ്പത്യ ജീവിതവും കുടുംബ ബന്ധങ്ങളും കൂടുതൽ ശക്തിപ്പെടും. രാജ്യത്തിനകത്തും പുറത്തും യാത്ര ചെയ്യാൻ അവസരം. കടം കൊടുത്ത പണം തിരികെ കിട്ടും.
ഏതൊക്കെ രാശികൾക്ക് ദോഷം?
ജ്യോതിഷം പറയുന്നത് അനുസരിച്ച് മേടം, മിഥുനം, കർക്കടകം, കന്നി, വൃശ്ചികം, തുലാം എന്നീ രാശിക്കാർക്ക് ഈ രാജയോഗം മൂലമുള്ള മാറ്റം പ്രതികൂലമായിക്കും. ഈ സമയത്ത് അനാവശ്യ ചെലവുകളും മാനസിക സമ്മർദ്ദവും ഇവരെ തേടിയെത്തും. ചില വിഷയങ്ങളിൽ കുടുംബാംഗങ്ങളുമായി ഭിന്നത ഉണ്ടാകാം. ഇണയുമായുള്ള ബന്ധം കൂടുതൽ വഷളായേക്കാം. ബിസിനസുകാർക്ക് നഷ്‌ടം ഉണ്ടാവും. ജോലിയുള്ളവർക്ക് ജോലിസ്ഥലത്ത് പലവിധ പ്രതിസന്ധികൾ അനുഭവിക്കേണ്ടി വരും.












Click it and Unblock the Notifications