മകരസംക്രാന്തിയിൽ ത്രിഗ്രഹി യോഗം വരുന്നു; പുതുവർഷത്തിൽ ഇവർക്ക് ധന മഴ, ജോലിയിൽ പ്രമോഷൻ ഉറപ്പ്!
ഹിന്ദുമതത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
വേറൊന്നുമല്ല പറഞ്ഞുവന്നത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. അത്തരത്തിൽ പലവിധ മാറ്റങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.
സവിശേഷമായ ത്രിഗ്രഹി യോഗമാണ് വരാനിരിക്കുന്നത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും, സമ്പത്തിന്റെ ദാതാവായ ശുക്രനും, ഗ്രഹങ്ങളുടെ അധിപനായ ചൊവ്വയും ഒരുമിച്ച് ചേരുമ്പോഴാണ് ഇക്കുറി ത്രിഗ്രഹി യോഗമുണ്ടാവുന്നത്. പല തരത്തിലുള്ള സാമ്പത്തിക നേട്ടങ്ങളും നല്ല ജോലിയും ഒക്കെ ഈ രാശിക്കാർക്ക് കിട്ടാനിരിക്കുന്ന നേട്ടങ്ങളിൽ പ്രധാന കാര്യങ്ങളാണ്. ഏതൊക്കെ രാശികൾക്ക് ഇത് ഗുണമാവുമെന്ന് അറിയാം.
വൃശ്ചികം രാശി: സവിശേഷമായ ത്രിഗ്രഹി യോഗം ഇവർക്ക് ഗുണകരമായിരിക്കും. ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ഈ യോഗം രൂപം കൊള്ളുന്നു. ഈ സമയത്ത് നിങ്ങളുടെ ധൈര്യവും വീര്യവും വർധിക്കുമെന്നതാണ് കാര്യം. വിദേശ രാജ്യങ്ങളിൽ നിന്ന് നിങ്ങൾക്ക് ആനുകൂല്യങ്ങൾ കിട്ടും. സാമ്പത്തിക കാര്യങ്ങളിൽ നിങ്ങൾക്ക് അപ്രതീക്ഷിത വിജയം ഉറപ്പാണ്. ബിസിനസ് കാര്യങ്ങളിൽ മുന്നോട്ട് നീങ്ങാൻ സാധിക്കും.
ഇടവം രാശി: ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണം ഇടവ രാശിക്കാർക്ക് പുതുവർഷത്തിൽ നല്ല ദിനങ്ങളാവും നൽകുക. ഈ രാശിയുടെ ഭാഗ്യ ഗൃഹത്തിലാണ് യോഗം രൂപം കൊള്ളുന്നത്. അതിനാൽ ഈ സമയത്ത് ഭാഗ്യം അനുകൂലമായി മാറും. മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാകും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ വന്നുചേർന്നേക്കാം.
ധനു രാശി: ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണം ഇവർക്ക് ഗുണമാവും. ഈ രാശിയുടെ രണ്ടാം ഭാവത്തിൽ ഈ യോഗം രൂപപ്പെടും. ഇവർക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ ഉറപ്പാണ്. കരിയറിലും വിദ്യാഭ്യാസത്തിലും പുതിയ അവസരങ്ങൾ തേടി വരും, ഇവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഈ കാലഘട്ടം പ്രൊഫഷണൽ ബഹുമാനവും കരിയർ വിജയവും ഒക്കെ ഉറപ്പാക്കും. പ്രമോഷൻ ഉൾപ്പെടെ ഇവർക്ക് ലഭിക്കും.












Click it and Unblock the Notifications