ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ
ഹിന്ദുമതത്തിൽ ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷപ്രകാരം 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
വേറൊന്നുമല്ല പറഞ്ഞുവന്നത് ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ തോതിൽ ചലനങ്ങൾ ഉണ്ടാക്കുന്ന ഒരു കാര്യമാണ് എന്നാണ്. അതായത് നിങ്ങളുടെ രാശിയെ ഗ്രഹങ്ങൾ പല തരത്തിൽ ഇവ സ്വാധീനിക്കുന്നു എന്ന്. ചിലപ്പോൾ നിങ്ങളുടെ രാശിയിലേക്ക് ഏതെങ്കിലും ഗ്രഹങ്ങൾ മാറിയാൽ, അല്ലാതെ എന്തെങ്കിലും തരത്തിൽ കൂടിച്ചേരൽ നടത്തിയാൽ ഒക്കെയും ഇത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കും. അത്തരത്തിൽ പലവിധ മാറ്റങ്ങൾ അണിയറയിൽ നടക്കുന്നുണ്ട്.
സവിശേഷമായ ത്രിഗ്രഹി യോഗമാണ് വരാനിരിക്കുന്നത്. ഗ്രഹങ്ങളുടെ രാജാവായ സൂര്യനും, സമ്പത്തിന്റെ ദാതാവായ ശുക്രനും, നീതി ദേവനായ ശനിയും ഇക്കുറി ഒരുമിച്ചു ചേരുകയാണ്. ഇത് ചില രാശിക്കാർക്ക് നല്ല സമയങ്ങളും നേട്ടങ്ങളും ആയിരിക്കും നൽകുക. ഇതൊരിക്കലും ചെറിയൊരു രാജയോഗമല്ല എന്നത് പ്രത്യേകം ഓർക്കണം.
മാർച്ച് 15ന് സൂര്യൻ അതിന്റെ രാശിചിഹ്നം മാറ്റി സുഹൃത്തായ വ്യാഴത്തിന്റെ രാശിയായ മീനത്തിൽ പ്രവേശിക്കും. അവിടെ, ശുക്രനും ശനിയും നേരത്തേയുണ്ട്. അതിലൂടെ ത്രിഗ്രഹി യോഗവും ശുക്രാദിത്യ രാജയോഗവും ഒരുമിച്ച് രൂപപ്പെടും. ഇപ്പോഴിതാ ത്രിഗ്രഹി യോഗത്തിന്റെ രൂപീകരണം ഈ മൂന്ന് രാശികളിൽ ജനിച്ചവർക്ക് പ്രത്യേക നേട്ടങ്ങളാവും നൽകുക. അവ എന്തൊക്കെയെന്ന് അറിയാം.
മിഥുനം രാശി: സവിശേഷമായ ത്രിഗ്രഹി യോഗം ഇവർക്ക് പല തരത്തിലുള്ള നേട്ടങ്ങൾ നൽകും. മൂന്നാം ഭാവാധിപനായ സൂര്യൻ പത്താം ഭാവത്തിൽ സംക്രമിക്കുമെന്നതാണ് കാര്യം. ഇവർക്ക് തൊഴിൽ അവസരങ്ങൾ ലഭിക്കുമെന്നതാണ് കാര്യം. വളരെക്കാലമായി എന്തെങ്കിലും കഠിനാധ്വാനം ചെയ്യുന്നവർക്ക് വിജയം കൈവരിക്കാൻ സാധിക്കും. ജീവിതത്തിൽ ഭൗതിക സുഖങ്ങൾ കാര്യമായ ഉയരും, ആഡംബരം കൂടും. ശത്രുക്കളുടെ മേൽ ഇവർക്ക് വിജയം നേടാൻ കഴിയും.
കർക്കടകം രാശി: സൂര്യൻ ഒമ്പതാം ഭാവത്തിലാണ് പ്രവേശിക്കുക. സൂര്യൻ, ശുക്രൻ, ശനി എന്നിവരുടെ ത്രിഗ്രഹ സംയോജനം നല്ല നേട്ടങ്ങൾ നൽകും. ഈ രാശിയിൽ ജനിച്ചവർക്ക് ഭാഗ്യം അനുകൂലമായി വരും. അവർക്ക് സമ്പത്ത് ലഭിക്കും. പുതിയ വരുമാന സ്രോതസുകൾ തുറന്നേക്കാം. ഈ കാലഘട്ടം വിദ്യാർത്ഥികൾക്ക് വളരെയധികം ഗുണം ചെയ്യും. ഉന്നത വിദ്യാഭ്യാസം നേടാനുള്ള വിദ്യാർത്ഥികളുടെ ആഗ്രഹം സഫലമാകും.
ധനു രാശി: ത്രിഗ്രഹി യോഗം പല തരത്തിൽ ഇവരെ സ്വാധീനിക്കും. നാലാം ഭാവത്തിൽ സൂര്യൻ സംക്രമിക്കും. ഈ രാശിയിൽ ജനിച്ചവർക്ക് ഭാഗ്യം അനുകൂലമായി തീരും. ഈ രാശിയിൽ ജനിച്ചവർക്ക് ത്രിഗ്രഹി യോഗം ഒരുപാട് നേട്ടങ്ങൾ നൽകും. അവർക്ക് അവരുടെ അമ്മയോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ സാധിക്കും. ഭൂമി, വീട് അല്ലെങ്കിൽ വാഹനം വാങ്ങാനുള്ള സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കപ്പെടും. ഭൗതിക സുഖങ്ങൾ അല്ലെങ്കിൽ ആഡംബരങ്ങൾ എല്ലാം ലഭിക്കും.












Click it and Unblock the Notifications