ബുധൻ, ശുക്രൻ, സൂര്യൻ ഒരേ രാശിയിൽ; ഇക്കൂട്ടർക്ക് നല്ല കാലം, ബമ്പർ ലോട്ടറി അടിക്കാം, പ്രണയം പൂവണിയും!
ഹിന്ദു മതത്തിൽ ജ്യോതിഷത്തിന് വളരെ അധികം പ്രാധാന്യമുണ്ട്. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ ആഴത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.
ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.

ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
ഇപ്പോഴിതാ വരുന്ന ഒക്ടോബർ മാസത്തിൽ സൂര്യൻ, ബുധൻ, ശുക്രൻ എന്നീ മൂന്ന് പ്രധാന ഗ്രഹങ്ങൾ തുലാം രാശിയിൽ ഒത്തുചേരുകയാണ്. ജ്യോതിഷത്തിൽ ഈ അപൂർവ ഗ്രഹസംഗമം ത്രിഗ്രഹി യോഗം എന്ന പേരിൽ അറിയപ്പെടുന്നു. ഒക്ടോബർ പകുതിയോടെയാണ് ഈ മൂന്ന് ഗ്രഹങ്ങളും ഒരേ രാശിയിൽ വരുന്നത്. ഇത് പല രാശിക്കാർക്കും കാര്യമായ നേട്ടങ്ങൾ ആയിരിക്കും പ്രദാനം ചെയ്യുക.
തുലാം രാശി
ത്രിഗ്രഹി യോഗം തുലാം രാശിക്കാർക്ക് ആത്മവിശ്വാസവും പുതിയ അവസരങ്ങളും കൊണ്ടുവരുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. വരുമാനം വർധിക്കാനുള്ള സാധ്യത അധികമാണ്. മുടങ്ങിക്കിടന്ന ചില സാമ്പത്തിക കാര്യങ്ങൾ മുന്നോട്ട് പോകും. ജോലിയിൽ പുതിയ ഉത്തരവാദിത്വങ്ങളോ സ്ഥാനക്കയറ്റത്തിനുള്ള അവസരങ്ങളോ ലഭിക്കാം. വ്യക്തിജീവിതത്തിലും പങ്കാളിയുമായുള്ള ആശയവിനിമയം മെച്ചപ്പെടാൻ സാധ്യതയുണ്ട്. പ്രണയം പൂവണിഞ്ഞേക്കും.
കന്നി രാശി
ഇവർക്ക് ഈ കാലയളവ് സാമ്പത്തികമായും തൊഴിൽപരമായും വളർച്ചയ്ക്കുള്ള അവസരങ്ങൾ നൽകുമെന്ന് ജ്യോതിഷ വ്യാഖ്യാനങ്ങൾ പറയുന്നു. അധിക വരുമാനത്തിനുള്ള വഴികൾ തുറക്കാനും മുൻകാല ശ്രമങ്ങളിൽ നിന്ന് നേട്ടം ലഭിക്കാനും സാധ്യത. ബിസിനസ് ചെയ്യുന്നവർക്ക് പുതിയ ക്ലയന്റുകളെയും സഹപ്രവർത്തകരെയും കണ്ടെത്താനുള്ള അവസരം. കുടുംബവുമായി ബന്ധപ്പെട്ട ചില സാമ്പത്തിക വിഷയങ്ങൾ പരിഹരിക്കാനും സാധ്യത. അനാവശ്യ ചെലവുകൾ നിയന്ത്രിക്കുന്നത് ഗുണകരമായിരിക്കും.
കർക്കടക രാശി
ത്രിഗ്രഹി യോഗം ഇവരുടെ കരിയറിലും സാമ്പത്തിക കാര്യങ്ങളിലും മുന്നേറ്റത്തിന് അവസരം നൽകുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കാനും മുടങ്ങിക്കിടന്ന കാര്യങ്ങൾ വീണ്ടും മുന്നോട്ട് പോകാനും സാധ്യത. വരുമാനത്തിൽ പുരോഗതി ഉണ്ടാകുകയോ ലഭിക്കാനുള്ള പണം കൈയിലെത്തുകയോ ചെയ്യാം. പൊന്നും പണവും കൊണ്ട് മൂടും. എല്ലാ കാര്യങ്ങളിലും കുടുംബത്തിന്റെ പിന്തുണ ലഭിക്കും.
മിഥുനം രാശി
മിഥുനം രാശിക്കാർക്ക് പുതിയ ജോലി അവസരങ്ങൾ, പ്രമോഷൻ, കൂടുതൽ ഉത്തരവാദിത്വങ്ങൾ എന്നിവ ലഭിക്കാനുള്ള സാധ്യതയുണ്ട്. വരുമാനം വർധിപ്പിക്കാനുള്ള പുതിയ മാർഗങ്ങൾ കണ്ടെത്താനും സാധിക്കാം. വിദ്യാഭ്യാസം, മീഡിയ, ടെക്നോളജി തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ ലഭിക്കാമെന്നാണ് വിശ്വാസം. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും പുതിയ കഴിവുകൾ നേടാനും അനുകൂലമായ സമയമായി ഇതിനെ കാണുന്നു. ബമ്പർ ലോട്ടറി പോലെയുള്ള നേട്ടങ്ങൾ തേടി വന്നേക്കും.


Click it and Unblock the Notifications
