ഈ രാശിക്കാരുടെ കുടുംബത്തിൽ കലഹം; ആരോഗ്യ പ്രശ്‌നങ്ങൾ വരാൻ സാധ്യത, കടം വാങ്ങുമ്പോൾ സൂക്ഷിക്കണം!
ജ്യോതിഷത്തിൽ നമ്മുടെ ജീവിതം മാറ്റിമറിക്കാൻ ശേഷിയുള്ള ഒട്ടേറെ യോഗങ്ങളാണ് ഉള്ളത്. ധനയോഗങ്ങളും രാജയോഗങ്ങളുമൊക്കെയായി ഇവ ഓരോന്നും നിങ്ങളുടെ ജീവിതത്തെ തന്നെ വല്ലാതെ സ്വാധീനിക്കുന്ന കാര്യങ്ങളായിരിക്കും. അപ്രതീക്ഷിതമായാണ് ഇത്തരം യോഗങ്ങൾ പലപ്പോഴും വന്നെത്തുന്നത്. അതുകൊണ്ട് തന്നെ അവയ്ക്കായി കാത്തിരുന്നിട്ട് കാര്യമില്ലെന്ന് അർത്ഥം. സമയമാവുമ്പോൾ അവ താനേ വന്നുചേരുകയാണ് പതിവ്.
സാധാരണഗതിയിൽ ഗ്രഹങ്ങളുടെ സംക്രമണവും രാശിമാറ്റവുമാണ് പ്രധാനമായും രാജയോഗങ്ങൾക്കും ധനയോഗങ്ങൾക്കും വഴിയൊരുക്കുന്ന ഘടകങ്ങളിൽ ഒന്ന്. ഓരോ ഗ്രഹവും ഇത്തരം സവിശേഷമായ യോഗങ്ങൾക്ക് കാരണഭൂതരാണ്. സാധാരണയായി ഗ്രഹങ്ങൾ രാശിമാറുമ്പോൾ അവിടെ ഇത്തരം യോഗങ്ങൾ രൂപപ്പെടുകയും ചില രാശിക്കാർക്കും നക്ഷത്രക്കാർക്കും ഗുണങ്ങൾ നൽകുകയും ചെയ്യുന്നു. പക്ഷേ എല്ലാ നല്ല രീതിയിൽ ആയിരിക്കും.

ഒരു നല്ല ധനയോഗമാണ് എന്ന കരുതലിൽ നിങ്ങൾ എല്ലാത്തിനെയും നോക്കി കാണരുത്. ഒന്നോ രണ്ടോ ഗ്രഹങ്ങളുടെ മാറ്റമല്ല ഇവിടെ യോഗത്തിന് കാരണമാവുന്നത് എന്ന് മാത്രം. ഒരു കൂട്ടം ഗ്രഹങ്ങൾ ഒരുമിച്ച് നിൽക്കുന്നതിന്റെ ഭാഗമായാണ് ഈ യോഗം എത്തുന്നത്. സാധാരണയായി അത്ര പെട്ടെന്നുണ്ടാവുന്ന ഒരു യോഗമില്ലിത്. അതുകൊണ്ട് തന്നെ വളരെ പ്രത്യേകതകൾ നിറഞ്ഞ ഈ യോഗത്തിൽ ഏത് ഫലവും ലഭ്യമാവും.
വളരെ സവിശേഷമായ ത്രിഗ്രഹി യോഗമാണ് ഇക്കുറി വന്നിരിക്കുന്നത്. ഒന്നിലധികം ഗ്രഹങ്ങൾ ഒരുമിച്ച് കൂടുമ്പോഴാണ് ത്രിഗ്രഹി യോഗം വന്നുചേരുക. മകരം രാശിയില്‍ ശുക്രന്‍, ബുധന്‍, ചൊവ്വ എന്നീ ഗ്രഹങ്ങള്‍ ഒരുമിച്ച് സഞ്ചരിക്കുന്നതിന്റെ ഫലമായാണ് ത്രിഗ്രഹി യോഗം രൂപം കൊള്ളുക. കേൾക്കുമ്പോൾ നല്ലതൊക്കെ എന്ന് തോന്നുമെങ്കിലും എട്ടിന്റെ പണിയാണ് ചില രാശിക്കാർക്ക് ഇത് നൽകുക. ഏതൊക്കെ രാശികൾക്ക് ഇത് ദോഷമാവും എന്ന് നോക്കാം.
മിഥുനം രാശി: ത്രിഗ്രഹി യോഗം പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ക്ക് കാരണമാവുന്ന ഒന്നായിരിക്കും. ഇവരുടെ ജീവിതത്തെ മോശമായ രീതിയിൽ സ്വാധീനിക്കാൻ ഈ യോഗം വഴിയൊരുക്കും. പലപ്പോഴും സാമ്പത്തിക വിഷയങ്ങളിൽ ബുദ്ധിമുട്ടുകൾ കൊണ്ട് വരാൻ കാരണമാവുക ഈ യോഗമായിരിക്കും. കുടുംബത്തില്‍ അശാന്തി നിറയുമെന്നതാണ് പ്രധാന പ്രശ്‌നം. ചിലപ്പോഴൊക്കെ ഇത് മാനസികമായ ബുദ്ധിമുട്ടുകൾക്കും കാരണമാവും.
ചിങ്ങം രാശി: ഒരുകാര്യം ഇവരുടെ മനസിൽ എപ്പോഴും വേണം, സാമ്പത്തികമായി പ്രശ്‌നങ്ങൾ ഉണ്ടാവുമെന്ന് ഓർക്കണം. ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളുടെ നീണ്ടനിര. ബിസിനസോ മറ്റ് സംരംഭങ്ങളോ ഒന്നും തുടങ്ങാൻ നിൽക്കരുത്. ആരോഗ്യ പ്രശ്‌നങ്ങള്‍ വളരെ ഗുരുതരമായി മാറുന്നതിനുള്ള സാഹചര്യവും ഇതിനോടൊപ്പം ഉണ്ട്. നിലവിലെ ജോലിയിൽ പക്വതയോടെ പെരുമാറുക, ഇല്ലെങ്കിൽ അത് നഷ്‌ടമാവാൻ സാധ്യത ഏറെയാണ്.
തുലാം രാശി: ഇത്തവണത്തെ ത്രിഗ്രഹി യോഗം ചില പ്രശ്‌നങ്ങൾ ഇവർക്കായി ഒരുക്കുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരത്തിനായി അലയേണ്ടി വരും. നിലവിലെ ജോലിയിൽ നിങ്ങൾക്ക് ഒരുപാട് സമ്മർദ്ദം അനുഭവിക്കേണ്ടി വരും. നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ പ്രശ്‌നത്തിലേക്ക് നയിക്കാൻ അത് കാരണമാവും. ക്ഷമയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യണം. സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ എത്തുക എന്ന സ്വപ്‌നം അടുത്തെങ്ങും നടക്കാൻ ഇടയില്ല. പണമിടപാടുകൾ നടത്തുമ്പോൾ സൂക്ഷ്‌മത പുലർത്തണം.
കുംഭം രാശി: ഈ സമയം ഇവർക്ക് അനുകൂലമായിരിക്കുകയില്ല. പ്രണയിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ആരോഗ്യ പ്രശ്‌നങ്ങളുമായി നിങ്ങൾ വലയും. എന്ത് ചെയ്യുമ്പോഴും ആദ്യം തടസം നേരിടേണ്ടി വരുമെന്ന് ഉറപ്പാണ്. ഇവർക്ക് സാമ്പത്തികമായി അത്ര നല്ല സമയമല്ല. കടം വാങ്ങുമ്പോഴും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും കൂടുതല്‍ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ പണം പോവുന്ന വഴിയറിയില്ല. കുടുംബത്തിനുള്ളിലെ ഭിന്നതകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കാതിരിയ്ക്കാൻ പരമാവധി ശ്രദ്ധിക്കണം.












Click it and Unblock the Notifications