Get Updates
Get notified of breaking news, exclusive insights, and must-see stories!

ഈ രാശിക്കാരുടെ ഭാഗ്യം തെളിയുന്നു, വിവാഹത്തിന് പറ്റിയ സമയം; പണം വന്നുനിറയും, ജോലിയിൽ പ്രമോഷൻ..!

വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം വളരെ പ്രധാനപ്പെട്ടതാണ്. അതിന് അനുസരിച്ച് നമ്മുടെ ജീവിതത്തിൽ പല മാറ്റങ്ങളും ഉണ്ടാവുക പതിവാണ്. അവയുടെ മാറ്റത്തിലൂടെ ശുഭകരമായ രാജയോഗം സൃഷ്‌ടിക്കുകയും അവ ഒട്ടേറെ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യാറുണ്ട്. അത്തരം രാജയോഗങ്ങൾ കാര്യമായ മുന്നേറ്റം തന്നെയാണ് ചില രാശിക്കാരുടെ ജീവിതത്തിൽ വരുത്തുക. അത് ഒരുപക്ഷേ അവരുടെ ജീവിതം തന്നെ മാറ്റിമറിക്കാൻ കെൽപ്പുള്ളതുമാവും.

ചില രാജയോഗങ്ങൾക്ക് അത്രയധികം സ്വാധീനമാണ് ജ്യോതിഷികൾ കൽപ്പിക്കുന്നത്. അവ ചില സവിശേഷമായ സാഹചര്യങ്ങളിൽ ഉണ്ടാവുന്ന യോഗങ്ങൾ തന്നെയാവും. അങ്ങനെ വരുമ്പോൾ പ്രധാനമായും രാശിക്കാർക്ക് സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിനും ഉന്നമത്തിനുമുള്ള സാധ്യതകളാണ് തുറന്നുവരാറുള്ളത്. അതിന്റെ കാരണങ്ങൾ തികച്ചും ജ്യോതിഷപരമാണ് താനും. എന്നാൽ ഈ നേട്ടങ്ങൾ നിങ്ങൾക്ക് അനുഭവിച്ചറിയാൻ കഴിയും.

trigrahiyogam

ഭാരതീയ ജ്യോതിഷപ്രകാരം ബുധൻ, സൂര്യൻ, വ്യാഴം എന്നിവയുടെ സംയോഗം സംഭവിക്കാൻ പോകുകയാണ്. അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും. ഈ വരുന്ന ജൂൺ മാസത്തിൽ ജ്ഞാനദാതാവായ ബുധനും, ഗ്രഹങ്ങളുടെ രാജാവായ സൂര്യനും, സന്തോഷത്തിന്റെയും സമൃദ്ധിയുടെയും ദാതാവായ വ്യാഴവും മിഥുന രാശിയിൽ പ്രവേശിക്കുന്നതോടെയാണ് ഈ യോഗം തെളിയുന്നത്.

വ്യാഴത്തെ ഏറ്റവും ശക്തമായ രണ്ടാമത്തെ ഗ്രഹമാണ്. ദേവഗുരു അല്ലെങ്കിൽ ബൃഹസ്‌പതി എന്നും ഈ ഗ്രഹത്തെ വിളിക്കുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുന്ന ഗ്രഹം ആയതിനാൽ തന്നെ അതിന്റെതായ സ്ഥാനമുണ്ട്. ഗ്രഹങ്ങളുടെ അധികാരശ്രേണിയിൽ യുവരാജ പദവിയാണ് ബുധന് നൽകി വന്നിരിക്കുന്നത്.

ബുധൻ ചന്ദ്രന്റെയും താരയുടേയും മകനാണ് എന്ന് ചില പുരാണങ്ങൾ പറയുന്നുണ്ട്. മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായാണ് വിലയിരുത്തുന്നത്. ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ അതിനാൽ ഒരു വർഷമാണ് എടുക്കുക.

ഇതിലൂടെ ചില പ്രത്യേക രാശിക്കാരുടെ ഭാഗ്യം തെളിയും. വരാനിരിക്കുന്ന ത്രിഗ്രഹി യോഗത്തിലൂടെ ബന്ധപ്പെട്ട രാശിക്കാർക്ക് ഭാഗ്യത്തോടൊപ്പം പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങൾക്കും സാധ്യതയുണ്ട് എന്നതാണ് പ്രത്യേകത. കൂടാതെ കുട്ടിയുമായി ബന്ധപ്പെട്ട വാർത്തകൾ നിങ്ങൾക്ക് ലഭിക്കാനും ഇടയുണ്ട്. ആ ഭാഗ്യ രാശിക്കാർ ഏതൊക്കെയെന്ന് നോക്കാം.

മേടം രാശി: വ്യാഴ, സൂര്യ, ബുധ സംയോജനം ഇക്കൂട്ടർക്ക് ശുഭകരമായിരിക്കും. ഈ സമയത്ത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും എന്നത് ഉറപ്പാണ്. നിങ്ങളുടെ ആത്മവിശ്വാസം വർധിക്കും, കുടുംബ ജീവിതത്തിൽ നിലനിന്നിരുന്ന വഴക്കുകൾ അവസാനിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം കൂടുതൽ ദൃഢമാകും. അവിവാഹിതർക്ക് വിവാഹാലോചനകൾ ലഭിച്ചേക്കാം, കൂടാതെ ജീവിതത്തിൽ എല്ലാവിധ സന്തോഷവും സമാധാനവും വന്നുചേരും.

ഇടവം രാശി: വരാനിരിക്കുന്ന സൂര്യൻ, ബുധൻ, വ്യാഴം എന്നിവയുടെ സംയോജനം നല്ല രീതിയിൽ ഗുണമാവും. ഈ യാദൃശ്ചികത നിങ്ങളുടെ രാശിയുടെ സമ്പത്തിന്റെയും സംസാരത്തിന്റെയും സ്ഥാനത്ത് രൂപപ്പെടാൻ പോവുന്നു എന്നതാണ് പ്രത്യേകത. ഇക്കാരണത്താൽ നിങ്ങൾക്ക് പെട്ടെന്ന് സാമ്പത്തിക നേട്ടം ലഭിച്ചേക്കാം. കൂടാതെ ജോലിയിൽ സ്ഥാനക്കയറ്റത്തിനും ബിസിനസിൽ ലാഭത്തിനും പൂർണ സാധ്യത, വിദ്യാർത്ഥികൾക്ക് പഠനത്തിൽ വിജയം ഉറപ്പാണ് ഇവരുടെ വ്യക്തിത്വം മെച്ചപ്പെടും. സാമ്പത്തിക അച്ചടക്കം പാലിക്കണം.

കന്നി രാശി: ഈ സമയത്ത് നിങ്ങൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കാനും ഇടയുണ്ട്. നിങ്ങൾ ജോലിസ്ഥലത്ത് ആളുകളുടെ ഹൃദയം കീഴടക്കും, ധാരാളം പ്രശംസ പിടിച്ചുപറ്റും. ബിസിനസ് ക്ലാസിന് സമയം വളരെ അനുകൂലമായിരിക്കും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് ധാരാളം അവസരങ്ങൾ ഉണ്ടാകും. ഈ രാജയോഗം സാമൂഹികവും തൊഴിൽപരവുമായ ജീവിതത്തിൽ നിങ്ങൾക്ക് ഗുണം നൽകും. ബിസിനസിൽ പുതിയ പദ്ധതികൾ ആരംഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+