Get Updates
Get notified of breaking news, exclusive insights, and must-see stories!

മൂന്ന് രാജയോഗങ്ങൾ, അതും 100 വർഷത്തിന് ശേഷം; പണം അടിച്ചുകേറിവരും..! വാഹനം വാങ്ങാം, ഈ രാശിക്കാരോ?

എല്ലാവർക്കും അറിയാവുന്നത് പോലെ രാജയോഗങ്ങളും ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരുന്നത് ചില പ്രത്യേക കാലങ്ങളിലാണ്. അവയ്ക്ക് നമ്മുടെ മുഴുവൻ ജീവിതത്തെയും മാറ്റി മറിക്കാൻ കെൽപ്പുണ്ട് താനും. അത്തരത്തിലുള്ള ഏതൊരു യോഗം നിങ്ങളുടെ ജീവിതത്തിൽ വരികയാണെങ്കിലും അവ ഉണ്ടാക്കുന്ന ഫലം ചെറുതായിരിക്കുകയില്ല. നമ്മളിൽ പലർക്കും രാജയോഗങ്ങളെ കുറിച്ചുള്ള അറിവ് പരിമിതമാണ് എന്നതാണ് യാഥാർഥ്യം. അതുകൊണ്ട് തന്നെ അവയുടെ പ്രാധാന്യത്തെ കുറിച്ചും നമ്മൾ അജ്ഞരാണ്.

അത്തരത്തിൽ ഈ ജൂൺ മാസത്തിൽ വരാനിരിക്കുന്ന രാജയോഗത്തിന്റെ നീണ്ടനിര ചില രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും. ഒന്നും രണ്ടുമല്ല മൂന്ന് സവിശേഷമായ രാജയോഗങ്ങളാണ് ഈ സമയം ചില രാശിക്കാർ തേടിയെത്തുന്നത്. അങ്ങനെ എല്ലായ്പോഴും ജ്യോതിഷത്തിൽ സംഭവിക്കുന്നൊരു കാര്യമല്ലയിത്. വളരെ അപൂർവമായി മാത്രമേ ഇത്തരം രാജയോഗങ്ങൾ ഒരുമിച്ച് വരുകയുള്ളൂ. അതിനാൽ തന്നെ എല്ലാവരും ഇത്തരം യോഗങ്ങൾ വരണമെന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ഒക്കെ ചെയ്യാറുണ്ട്.

triplerajayogam

ഗ്രഹങ്ങൾ ഒരു നിശ്ചിത ഇടവേളയിൽ സഞ്ചരിക്കുകയും അതിലൂടെ പല തരത്തിലുള്ള ശുഭകയോഗവും രാജയോഗവും സൃഷ്‌ടിക്കുകയും ചെയ്യുമെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. ഇത് മനുഷ്യ ജീവിതത്തെയും മറ്റെല്ലാത്തിനേയും കാര്യമായി തന്നെ ബാധിക്കുന്നു. ജൂൺ അവസാനത്തോടെ 3 രാജയോഗങ്ങൾ രൂപപ്പെടുമെന്നാണ് പറയപ്പെടുന്നത്. അതിലൂടെ സാരമായ മാറ്റങ്ങൾ തന്നെ ചില രാശിക്കാരുടെ ജീവിതത്തിൽ ഉണ്ടാവും.

ബുധൻ സ്വന്തം രാശിയായ മിഥുനത്തിൽ സഞ്ചരിക്കുമ്പോൾ ഭദ്ര രാജയോഗവും കൂടാതെ ജൂൺ 15ന് ഗ്രഹങ്ങളുടെ രാജാവായ സൂര്യൻ മിഥുന രാശിയിൽ പ്രവേശിച്ച് ബുധാദിത്യ രാജയോഗവുമാണ് പ്രധാനമായും സൃഷ്‌ടിക്കുക. ഇതിന് പുറമേ ജൂൺ 29 ന് സമ്പത്തിന്റെ ദാതാവായ ശുക്രൻ ഇടവത്തിൽ സംക്രമിച്ച് മാളവ്യ രാജയോഗം കൂടി സൃഷ്‌ടിക്കും

100 വർഷങ്ങൾക്ക് ശേഷമുള്ള സവിശേഷമായ സാഹചര്യത്തിൽ ഈ 3 രാജയോഗങ്ങളുടെ രൂപീകരണം ചില രാശിക്കാരുടെ ഭാഗ്യം കൊണ്ട് വരുന്നത് ആയിരിക്കും, അവരുടെ ജീവിതവും മാറ്റിമറിക്കും. ഇവർക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തോടൊപ്പം പുരോഗതിക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഒപ്പം ഭാഗ്യ രാശിക്കാർ ആരൊക്കെയാണെന്ന് കൂടി നോക്കാം.

മീനം രാശി: മൂന്ന് രാജയോഗങ്ങളും ഒരുമിച്ച് ചേരുമ്പോൾ നിങ്ങൾക്ക് ഭാഗ്യം കൈവരും. ജോലിസ്ഥലത്ത് പുതിയ അവസരങ്ങൾ ലഭിക്കും. സർക്കാർ ജോലിക്കാർക്ക് സ്ഥലമാറ്റമോ പ്രമോഷനോ പ്രതീക്ഷിക്കാം. ബിസിനസിൽ പുതിയ പദ്ധതികൾ തുടങ്ങാൻ അനുകൂല സമയം. എങ്കിലും സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത പാലിക്കേണം. വരുമാനം വർധിക്കുമെങ്കിലും, അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടതുണ്ട്. വസ്‌തു-വാഹന യോഗം കാണുന്നുണ്ട്. പ്രണയബന്ധങ്ങൾ ശക്തമാകും.

മേടം രാശി: തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റമോ പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കാനോ സാധ്യത. പുതിയ സംരംഭങ്ങൾ തുടങ്ങാൻ അനുകൂല സമയം, പക്ഷേ തിടുക്കത്തിൽ തീരുമാനമെടുക്കരുത്. സാമ്പത്തിക സ്ഥിതി ശക്തമായിരിക്കും. പ്രണയബന്ധങ്ങളിൽ ഊഷ്‌മളത വർധിക്കും. ദമ്പതികൾക്ക് ഒരുമിച്ച് യാത്രകൾ ആസ്വദിക്കാം. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ആരോഗ്യം നന്നാവുമെങ്കിലും പക്ഷേ ജോലിസമ്മർദം ഒഴിവാക്കാൻ ശ്രമിക്കുക.

കന്നി രാശി: കരിയറിൽ പുരോഗതി പ്രതീക്ഷിക്കാം. മത്സരപരീക്ഷകളിൽ വിജയം, ബിസിനസിൽ ലാഭം, തൊഴിലിടത്തിൽ പിന്തുണ എന്നിവ ലഭിക്കും. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, പക്ഷേ വരുമാനം വർധിക്കും. ഭൂമി വാങ്ങാനോ നിക്ഷേപം നടത്താനോ അനുകൂല സമയം. പ്രണയബന്ധങ്ങൾ ശക്തമാകും, പക്ഷേ ചില ദിവസങ്ങളിൽ പങ്കാളിയുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം. കുടുംബത്തിൽ ഐശ്വര്യവും ഐക്യവും നിലനിൽക്കും. ഭക്ഷണശീലങ്ങൾ മെച്ചപ്പെടുത്തി ആരോഗ്യം നിലനിർത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+