ഈ രാശിക്കാർ പുതിയ വീടോ വാഹനമോ വാങ്ങും; അവിവാഹിതർക്ക് വിവാഹാലോചന! ആരോഗ്യം മെച്ചപ്പെടും
സാധാരണയായി, രാജയോഗം എന്നത് ജാതകത്തിൽ ഗ്രഹങ്ങളുടെ പ്രത്യേക സംയോഗം മൂലം ഉണ്ടാകുന്ന ഒരു ശുഭ യോഗമാണ്. ഇത് പലപ്പോഴും ജാതകകാരന് ഐശ്വര്യം, അധികാരം, സമ്പത്ത്, അല്ലെങ്കിൽ ഉയർന്ന പദവി എന്നിവ വാഗ്‌ദാനം ചെയ്യുന്നു. ഗ്രഹങ്ങൾ ഇടയ്ക്കിടെ വഴി മാറുകയും അതിലൂടെ ശുഭകരമായ രാജയോഗം സൃഷ്‌ടിക്കുകയും അവ ഒട്ടേറെ പരിവർത്തനങ്ങൾക്ക് കാരണമാവുകയും ചെയ്യുക പതിവാണ്.
അത്തരം രാജയോഗങ്ങൾ കാര്യമായ മാറ്റം തന്നെയാവും ചില രാശിക്കാരുടെ ജീവിതത്തിൽ കൊണ്ടുവരിക. അവയ്ക്ക് ഒട്ടേറെ പ്രത്യേകതകൾ ഉണ്ടാവാറുമുണ്ട്. ശ്രാവണ മാസം തുടങ്ങിയതോടെ ഇക്കുറി മൂന്ന് രാജയോഗങ്ങൾ ഒരുമിച്ചാണ് ആളുകളെ തേടി എത്തുന്നത്. ശിവ ഭഗവാന്റെ ആരാധനയ്ക്കും അഭിഷേകത്തിനും ഈ സമയം വളരെ പവിത്രമായാണ് കണക്കാക്കുന്നത്.

ഇക്കുറി സവിശേഷമായ ശ്രാവണ മാസത്തിൽ ഗ്രഹങ്ങളുടെ രാജകുമാരനായ ബുധനും, ഗ്രഹങ്ങളുടെ രാജാവായ സൂര്യനും, അസുരന്മാരുടെ ഗുരുവായ ശുക്രനും, ദേവന്മാരുടെ ഗുരുവായ വ്യാഴവും ചേർന്ന് 3 വലിയ രാജയോഗങ്ങളാണ് സൃഷ്‌ടിക്കുക. ഈ രാജയോഗങ്ങൾ പലരുടെയും ജീവിതം മാറ്റിമറിക്കാൻ കെൽപ്പുള്ളതും അതിലേറെ ഗുണകരവുമായിരിക്കും.
ജൂലൈ 16 ഇന്നലെ കർക്കടകത്തിലെ സൂര്യനും ബുധനും സംയോജിച്ചതോടെ ബുധാദിത്യ രാജ്യയോഗം രൂപപ്പെട്ടു കഴിഞ്ഞു. ഇനി ജൂലൈ 26ന് മിഥുനത്തിലെ വ്യാഴവും ശുക്രനും സംയോജിക്കുന്നത് ഗജലക്ഷ്‌മി രാജ്യയോഗത്തിനും, ശുക്രൻ സ്വന്തം രാശിയായ ഇടവത്തിൽ ആകുന്നത് മാളവ്യ രാജയോഗത്തിനും കാരണമായി മാറും.
സാധാരണഗതിയിൽ മാളവ്യ രാജയോഗം ശുക്രനുമായി ബന്ധപ്പെട്ടിരിക്കുന്നു. ഏതൊരു വ്യക്തിയുടെയും ജാതകത്തിൽ ശുക്രൻ ലഗ്നത്തിൽ നിന്നോ ചന്ദ്രനിൽ നിന്നോ കേന്ദ്ര ഭാവങ്ങളിൽ സ്ഥിതി ചെയ്യുന്നു. അങ്ങനെ ആ ജാതകത്തിൽ മാളവ്യ രാജയോഗം രൂപപ്പെടും. അതുപോലെ തന്നെ ജാതകത്തിൽ സൂര്യനും ബുധനും ഒരുമിച്ച് വരുമ്പോൾ, ബുധാദിത്യ രാജയോഗം രൂപപ്പെടുന്നു. പലപ്പോഴും ജാതകത്തിൽ ബുധാദിത്യയോഗം ഉള്ള വീടുകൾ ശക്തമായിരിക്കും.
ജാതകത്തിൽ ബുധനും സൂര്യനും ഒരുമിച്ചിരിക്കുമ്പോൾ ആ വ്യക്തിക്ക് പ്രത്യേക ഫലങ്ങളാവും ലഭിക്കുക. അവർക്ക് സമ്പത്ത്, സുഖം, ആഡംബരം, ബഹുമാനം എന്നിവയ്ക്ക് ഒരു കുറവും ഉണ്ടാവുകയില്ല. ഗുരു, ശുക്രൻ അല്ലെങ്കിൽ ചന്ദ്രൻ 1, 4, 7 അല്ലെങ്കിൽ 10-ാം ഭാവങ്ങളിൽ സ്ഥിതി ചെയ്യുമ്പോൾ ഗജലക്ഷ്‌മി രാജയോഗം ഉണ്ടാകും. മൂന്ന് രാശിക്കാർക്ക് ഇവയിലൂടെ നേട്ടം കൈവരും. അവ ഏതൊക്കെയെന്ന് നോക്കാം.
മിഥുനം രാശി: വരാനിരിക്കുന്ന മൂന്ന് രാജയോഗങ്ങളുടെ രൂപീകരണം ഇവർക്ക് വളരെയധികം ഗുണകരമായിരിക്കും. ഈ സമയം ഇക്കൂട്ടരുടെ ആത്മവിശ്വാസം നന്നായി ഉയരും. രാജ്യത്തിനകത്തും പുറത്തും യാത്ര പോകാനുള്ള അവസരവും സാധ്യമാവും. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കും. സമ്പാദിക്കുന്നതിൽ ഒരു കുറവുമുണ്ടാവില്ല. വീടോ വാഹനമോ വാങ്ങാൻ യോഗം തെളിയുന്നുണ്ട്. ഏത് മേഖലയിൽ കൈവച്ചാലും വിജയിക്കും.
ധനു രാശി: ശ്രാവണ മാസത്തിലെ 3 രാജയോഗങ്ങളുടെ സംയോജനം ഇവർക്കും നല്ലതായിരിക്കും. വിവാഹിതരുടെ ദാമ്പത്യ ജീവിതം നന്നായി വരും. കൂടാതെ അവിവാഹിതർക്ക് വിവാഹാലോചനകൾ വരികയും ചെയ്യും. നിങ്ങളുടെ പങ്കാളിക്ക് പുരോഗതി ഉണ്ടാവാൻ സാധ്യത. തൊഴിൽ ചെയ്യുന്നവർക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കാനുള്ള അവസരം. തൊഴിൽ രംഗത്ത് പുരോഗതി, പഴയ രോഗത്തിൽ നിന്ന് ആശ്വാസം ഉണ്ടാവും. ഇവരുടെ ആരോഗ്യം മെച്ചപ്പെടും.
കർക്കിടകം രാശി: രാജയോഗങ്ങളുടെ രൂപീകരണം ഇവർക്കും ഗുണകരമായിരിക്കും. ബിസിനസിലും കരിയറിലും പുരോഗതി അച്ചട്ടാണ്. തൊഴിൽ, വിദ്യാഭ്യാസം, ദാമ്പത്യ ജീവിതം എന്നിവയിൽ നിരവധി ശുഭകരമായ ഫലങ്ങൾക്കുള്ള അവസരവും ഇവരെ കാത്തിരിപ്പുണ്ട്. ബന്ധത്തിൽ നല്ല മാറ്റം കൈവരും. അകലം കുറയും. മുടങ്ങിക്കിടന്ന പല ജോലികളും പൂർത്തീകരിക്കും. എല്ലാം നിങ്ങളുടെ ആസൂത്രണം പോലെ നടക്കും.












Click it and Unblock the Notifications