ചൊവ്വ മാറുമ്പോൾ 3 സ്‌പെഷ്യൽ രാജയോഗങ്ങൾ; പണം കുമിഞ്ഞുകൂടും, നല്ല ജോലിയും കുടുംബത്തിൽ സമാധാനവും!
ഭാരതീയ ജ്യോതിഷത്തിൽ നിരവധി രാജയോഗങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. അതിൽ ഭൂരിഭാഗവും പല രാശിക്കാർക്കും നല്ല ഗുണങ്ങൾ നൽകുന്നവയാണ്. എന്തെന്നാൽ ഓരോ രാശിമാറ്റവും നമ്മുടെ ജീവിതത്തെ പല തരത്തിൽ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നതാണ് ഏറ്റവും പ്രധാന കാര്യം. സാധാരണയായി പല കാലഗണനകൾക്കും അനുസൃതമായി ഗ്രഹങ്ങളുടെ രാശിമാറ്റത്തിനും അല്ലെങ്കിൽ അവയുടെ സംയോഗത്തിനും വിധേയമായാണ് ഇത്തരം യോഗങ്ങൾ നിങ്ങളെ തേടി വരിക.
മാത്രമല്ല ജ്യോതിഷത്തിന് വലിയ പ്രാധാന്യമുണ്ട് ഹിന്ദു മതത്തിൽ. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ വളരെ കൃത്യമായി പറയുന്നുണ്ട്. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്ന് പറയപ്പെടുന്നു. ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇതൊക്കെയും ഗണിക്കുന്നത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും വ്യത്യാസപ്പെടും.

ജ്യോതിഷമനുസരിച്ച് 9 ഗ്രഹങ്ങളാണ് ആകെയുള്ളത്. എന്നാൽ അതിൽ സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. ശേഷിക്കുന്ന രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികളായി നാം പ്രധാനമായും കണക്കാക്കുന്നത്.
ഇവ കൂടാതെ അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെ 27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ എന്നതാണ് നിങ്ങൾ അറിയേണ്ട മറ്റൊരു അടിസ്ഥാനപരമായ കാര്യം. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുമുണ്ട്.
അത്തരത്തിൽ ഇക്കുറി ചൊവ്വയുടെ രാശിമാറ്റത്തോടെ രൂപപ്പെടുന്നത് സവിശേഷമായ മൂന്ന് രാജയോഗങ്ങളാണ്. ലക്ഷ്‌മി നാരായണ രാജയോഗം, ബുധാദിത്യ രാജയോഗം, പഞ്ചമഹാപുരുഷ രാജയോഗം എന്നിവയിലൂടെ ചില രാശിക്കാർക്ക് വലിയ ഭാഗ്യം വന്നുചേരും. അവരുടെ ജീവിതം തന്നെ മാറിമറിയുകയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും ഒക്കെ ചെയ്യും. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങൾ ലഭിക്കുമെന്ന് നോക്കാം.
മേടം രാശി: സവിശേഷമായ മൂന്ന് രാജയോഗങ്ങൾ ഒരുമിച്ച് വരുമ്പോൾ ഇവരുടെ ജീവിത നിലവാരം തന്നെ മെച്ചപ്പെടും. കൂടാതെ ജോലിയിൽ മാറ്റങ്ങൾ വരും. ജോലിയിൽ ഉയർച്ചയുണ്ടാകും, പ്രമോഷനും സാലറി ഹൈക്കും അടക്കം തേടിവരും. മാത്രമല്ല സമൂഹത്തിൽ ആദരവും അംഗീകാരവും ഉണ്ടാകും. ജോലിയിൽ നിന്ന് വേറെയും സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാവും. സാമ്പത്തിക സ്ഥിതി മികച്ചതായി തീരും. ആരോഗ്യനില മെച്ചപ്പെടും.
കുംഭം രാശി: ചൊവ്വയുടെ മാറ്റത്തിന്റെ ഫലമായി മൂന്ന് രാജയോഗങ്ങൾ ഒരുമിച്ച് രൂപപ്പെടുമ്പോൾ ഇവർക്ക് ഗുണപരമായ പല മാറ്റങ്ങളും ജീവിതത്തിൽ വന്നുചേരും. കുടുംബത്തിൽ സന്തോഷവും സമാധാനവും തേടിയെത്തും. സാമ്പത്തിക മാറ്റങ്ങൾ അത്ഭുതപ്പെടുത്തുന്ന രീതിയിലാകും. ആരോഗ്യ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും. ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം നടക്കും. പങ്കാളിയുമായി എല്ലാ കാര്യങ്ങളും തുറന്ന് സംസാരിക്കും.
മീനം രാശി: ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ കൈവരും. കുടുംബത്തിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാവും. സഹോദരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾ എല്ലാം പരിഹരിക്കപ്പെടും. പൂർവിക സ്വത്തുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങൾ എല്ലാം അവസാനിക്കും. ഇനിയങ്ങോട്ട് ജീവിതത്തിൽ നല്ലത് മാത്രം വന്നുചേരും. കുടുംബത്തിൽ ഐശ്വര്യവും സമാധാനവും ഉണ്ടാവും. ഐക്യം നല്ല രീതിയിൽ വർധിക്കും.












Click it and Unblock the Notifications