ഈ രാശിക്കാർ ഓണം അടിച്ചുപൊളിക്കും; സാമ്പത്തിക മുന്നേറ്റത്തിന് സാധ്യത, ദാമ്പത്യ ജീവിതത്തിൽ സന്തോഷം!
വേദ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റവും സംയോജവും ഒക്കെ കാര്യമായ നേട്ടങ്ങൾ ജീവിതത്തിൽ കൊണ്ടുവരുന്ന സവിശേഷ അവസരങ്ങളായാണ് കണക്കാക്കുന്നത്. അത്തരത്തിൽ വിശേഷാൽ അവസരങ്ങളിൽ ഇവയുടെ സംയോഗം രാജയോഗങ്ങൾ പോലെയുള്ള ഗുണങ്ങളും ജാതകകാരൻമാർക്കും രാശിക്കാർക്കും നൽകി വരുന്നുണ്ട് എന്നതാണ് പ്രധാനം. അങ്ങനെ വരുമ്പോൾ തന്നെ ഇത്തരം സംയോഗങ്ങൾ വളരെ പ്രാധാന്യത്തോടെ വേണം നമ്മൾ കാണാൻ.
ഇത്രയൊക്കെ ആണെങ്കിലും രാജയോഗങ്ങളോ ധനയോഗങ്ങളോ മാത്രമാണോ ജീവിതത്തിൽ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതെന്ന് ചോദിച്ചാൽ ഒരിക്കലുമല്ലെന്ന് തന്നെ പറയാം. അതിനെ സ്വാധീനിക്കുന്ന ഒട്ടേറെ കാര്യങ്ങൾ വേറെയുമുണ്ടെന്ന് നമ്മൾ അറിഞ്ഞിരിക്കണം. ഓരോ രാശിക്കാരുടെയും നിയോഗം പോലെ പലതും അവരുടെ ജീവിതത്തിൽ നടക്കുകയും നടക്കാനിരിക്കുകയും ചെയ്യുന്നുണ്ട്, അതൊരു പക്ഷെ ഇത്തരം യോഗങ്ങൾ കൊണ്ട് മാത്രമായിരിക്കില്ല.

എങ്കിലും ഇവ നമ്മുടെ ജീവിതത്തെ കാര്യമായി തന്നെ സ്വാധീനിക്കുന്നു എന്നത് വാസ്‌തവമാണ്. ജീവിതം പച്ചപിടിക്കുകയും നല്ല രീതിയിലുള്ള ഗുണങ്ങൾ ഉണ്ടാവുകയും ഒക്കെ ചെയ്യുന്നത് പലപ്പോഴും ഇത്തരം രാജയോഗങ്ങൾ ഉള്ളപ്പോൾ ആയിരിക്കും. അത്തരത്തിൽ ഓരോ സമയത്തും ചെറുതും വലുതുമായ ധന-രാജയോഗങ്ങൾ ജാതകകാരൻമാരെ തേടിയെത്തും.
ഇത് ഓണക്കാലമാണ് എന്നത് പ്രത്യേകിച്ച് എടുത്തുപറയേണ്ടതില്ലല്ലോ. ഇന്ന് ഉത്രാടമാണ്, ഇന്നലെ പൂരാടമായിരുന്നു നക്ഷത്രം. തിരുവോണ നാളിന് ഇനി വെറും ഒരു ദിവസം കൂടിയെ ബാക്കിയുള്ളൂ. ജ്യോതിഷ പ്രകാരം ഇന്നലത്തെ ദിവസം ആയുഷ്‌മാന്‍ യോഗവും സൗഭാഗ്യ യോഗവും ഉഭവചാരി യോഗവും ഒന്നുചേരുകയാണ് എന്നതിനാൽ ഒരുപാട് നേട്ടങ്ങളാവും ചില രാശിക്കാരെ തേടിയെത്തുക. അതും ഓണത്തിന് മുൻപ് തന്നെ.
ഏതൊക്കെ രാശിക്കാർക്കാണ് പൂരാടം നക്ഷത്രത്തിൽ ഈ ധന യോഗങ്ങൾ ഒന്നിച്ചെത്തുമ്പോൾ ഗുണഫലങ്ങൾ കിട്ടുകയെന്നും എന്തൊക്കെ ഗുണങ്ങൾ ലഭിക്കുമെന്നും നോക്കാം. കാരണം ഓണത്തിന് മുൻപ് ഉണ്ടാവുന്ന ഈ യോഗം നല്ല രീതിയിൽ നമ്മുടെ ജീവിതത്തെ സ്വാധീനിക്കുകയും മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കുകയും ചെയ്യുന്നു. ഏതൊക്കെ രാശിക്കാർക്ക് ഗുണം കിട്ടുമെന്ന് നോക്കാം.
മിഥുനം രാശി: ഉഭവചാരി യോഗത്തിന് പിന്നാലെ ഈ രാശിക്കാർ ജീവിതത്തിലെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഇവർക്ക് ജോലിയിൽ കൂടുതൽ ഉയർച്ചയുണ്ടാകും. ഇവരുടെ ആരോഗ്യം മെച്ചപ്പെടും. ഈ രാശിക്കാരുടെ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ഇവർ ആഗ്രഹിച്ച പോലെ എല്ലാ കാര്യങ്ങളും നടക്കും. വരുമാനത്തിൽ നല്ല വർധനവ് ഉണ്ടാവാൻ സാധ്യത തെളിയുന്നു.
ചിങ്ങം രാശി: രാജയോഗത്തിന് സമാനമായ മാറ്റങ്ങളായിരിക്കും ഇവരുടെ ജീവിതത്തിലുണ്ടാകുക. ബിസിനസിൽ ലാഭം ഇക്കൂട്ടരെ തേടിയെത്തും. എല്ലാ തരത്തിലും ഇവർക്ക് നല്ല കാലമാണ് ഇത്. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയും ഏറെയാണ്. കുടുംബത്തിന്റെ പൂർണ പിന്തുണയുണ്ടാകും. ഉത്തരവാദിത്തങ്ങൾ കൃത്യമായി ചെയ്‌ത് തീർക്കാൻ സാധിക്കും.
തുലാം രാശി: സൗഭാഗ്യങ്ങളുടെ ദിവസങ്ങളായിരിക്കും ഇവർക്ക് മുന്നിലുള്ളത്. സാമ്പത്തിക സ്ഥിതി അനുകൂലമായി തന്നെ ഭവിക്കും. ഇവരുടെ ആരോഗ്യം തൃപ്‌തികരമായിരിക്കും. ജോലിയിൽ ഉയർച്ചയുണ്ടാവാനുള്ള എല്ലാ സാധ്യതയും ഇവർക്കുണ്ട്. മാത്രമല്ല ഈ രാശിക്കാർ തങ്ങളുടെ ശത്രുക്കളെ നിഷ്പ്രഭരാക്കാനാകും.
മകരം രാശി: ഇവരുടെ ആരോഗ്യം മെച്ചപ്പെടും. ഇവർക്ക് സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. വിദ്യാർത്ഥികൾക്ക് സമയം അനുകൂലമായി ഭവിക്കുകയും പരീക്ഷകൾ പാസാവുകയും ചെയ്യും. ആഗ്രഹിക്കുന്നതൊക്കെ നേടാൻ ഇക്കൂട്ടർക്ക് കഴിയും. നിക്ഷേപങ്ങളിൽ നിന്ന് ലാഭം ഉറപ്പാവുകയും മുന്നോട്ടുള്ള യാത്ര നന്നായി തീരുകയും ചെയ്യും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. വരുമാനം ഇരട്ടിയാവുകയും ജോലി നന്നായി തീരുകയും ചെയ്യും.












Click it and Unblock the Notifications