Get Updates
Get notified of breaking news, exclusive insights, and must-see stories!

500 വർഷത്തിന് ശേഷമെത്തുന്ന രാജയോഗം; ദീപാവലി മുതൽ എല്ലാം മാറും, പണത്തിൽ ആറാടും! ഈ രാശിക്കാരാണോ?

ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഹൈന്ദവ വിശ്വാസത്തിൽ കൽപിച്ചു നൽകിയിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏതൊരു ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ പ്രതിപാദിച്ചിരിക്കുന്നു. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി കഴിഞ്ഞേക്കും. ഗ്രഹ നില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവ ഗണിക്കുന്നത്.

ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്, നവഗ്രഹങ്ങൾ എന്ന് അവയെ വിളിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികൾ ഉള്ളത്.

astrologymahavaibhavyogam

27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെയാണവ. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുണ്ട്.

സാധാരണഗതിയിൽ ജ്യോതിഷപ്രകാരം വ്രതങ്ങളിലും ഉത്സവ സമയത്തും ഗ്രഹങ്ങൾ അവയുടെ രാശിചിഹ്നങ്ങൾ മാറ്റുന്ന പതിവുമുണ്ട്. ഇത് മനുഷ്യജീവിതത്തെയും ലോകത്തെയും സ്വാധീനിക്കുന്ന ചില അപൂർവ സംഗമങ്ങൾക്ക് ഇടയാക്കാക്കുകയും ചിലരുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ട് വരികയും ചെയ്യും. അത്തരത്തിൽ ഒരു സംഗമമാണ് നടക്കാനിരിക്കുന്നത്. അധികനാൾ അതിനായി കാത്തിരിക്കേണ്ട കാര്യമില്ലെന്നാണ് പറയാനുള്ളത്.

ഈ വർഷം ദീപാവലിയിൽ സമൃദ്ധിയുടെ പ്രതീകമായ ചന്ദ്രനും ലക്ഷ്‌മിയുടെ ദാതാവായ ശുക്രനും കന്നി രാശിയിൽ സംയോജിച്ച് സവിശേഷമായ വൈഭവ ലക്ഷ്‌മി രാജയോഗം സൃഷ്‌ടിക്കും, അതും 500 വർഷത്തിന് ശേഷമാണിത്. ഈ രാജയോഗം ചില രാശിക്കാരുടെ ഭാഗ്യം തെളിയിക്കുമെന്നതാണ് പ്രധാന കാര്യം. സമ്പത്തിലും സാമൂഹിക ജീവിതത്തിലും സമാധാനത്തിലും ഒക്കെ നല്ല മാറ്റങ്ങളാവും ഇത് ചില രാശിക്കാർക്ക് നൽകുക.

കന്നി രാശി: വൈഭവ ലക്ഷ്‌മി രാജയോഗം ഇവർക്ക് എല്ലാം കൊണ്ടും ഗുണകരമായിരിക്കും. ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് സവിശേഷമായ രാജയോഗം രൂപം കൊള്ളുന്നത്. ഇത് ഇക്കൂട്ടരുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കും, വ്യക്തിത്വത്തിന് മാറ്റുകൂട്ടും. നിലവിൽ ഏതെങ്കിലും കമ്പനികളിൽ ഉയർന്ന സ്ഥാനങ്ങൾ വഹിക്കുന്നവർക്ക് പുതിയ നേതൃത്വ അവസരങ്ങൾ തുറക്കുകയും ജീവിത സാഹചര്യം മെച്ചപ്പെടുകയും ചെയ്യും. വിദേശ യാത്രകളിലോ വിദേശവുമായി ബന്ധപ്പെട്ട ജോലികളിലോ വിജയം കണ്ടെത്താനും ഇക്കൂട്ടർക്ക് കഴിയും.

മകരം രാശി: വൈഭവ ലക്ഷ്‌മി രാജയോഗത്തിന്റെ രൂപീകരണം ഇവർക്ക് നല്ല മാറ്റങ്ങൾ നൽകും. നിങ്ങളുടെ സംക്രമണ ജാതകത്തിൽ ഈ രാജയോഗം ഭാഗ്യത്തിന്റെ ഗൃഹത്തിലാണ് രൂപപ്പെടുക. അതുകൊണ്ട് ഈ സമയത്ത് ഭാഗ്യം നിങ്ങളെ അനുകൂലിക്കുകയും തേടി വരികയും ചെയ്യും. മുടങ്ങിക്കിടക്കുന്ന ജോലികൾ എല്ലാം പൂർത്തിയാക്കും. പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ജോലിയിൽ സ്ഥാനക്കയറ്റമുണ്ടാവും. ബിസിനസിലും ലാഭമുണ്ടാവും. സാമ്പത്തിക പ്രതിസന്ധികൾ നീങ്ങും.

കുംഭം രാശി: ഈ രാജയോഗം ഇവർക്കും ഗുണകരമായിരിക്കും. ഈ രാശിയുടെ വരുമാനത്തിന്റെയും നിക്ഷേപത്തിന്റെയും ഗൃഹത്തിലാണ് രാജയോഗം രൂപപ്പെടുന്നത്. അക്കാരണത്താൽ തന്നെ ഇക്കൂട്ടരുടെ വരുമാനം കുത്തനെ ഉയരും, പണം വന്നുനിറയും. ബിസിനസുകാർക്ക് പുതിയ ഡീലുകളും നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭവും ഉറപ്പാണ്. ലോട്ടറിയിൽ നിന്നും ഓഹരി വിപണിയിൽ നിന്നും പണം ലഭിക്കാൻ സാധ്യതകൾ ഏറെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+