Get Updates
Get notified of breaking news, exclusive insights, and must-see stories!

വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, സാമ്പത്തികനില മെച്ചപ്പെടും, നിങ്ങളുടെ നാൾഫലം

മൂലം, പൂരാടം, ഉത്രാടം നാളുകാർക്ക് സ്വന്തമായി വാഹനം വാങ്ങാൻ സാധിക്കും. ഈ നാളുകാരിൽ വിദേശത്ത് ഉളളവർക്ക് അത്ര നല്ല വാർത്തയല്ല. വിദേശത്ത് ഉളളവരുടെ ജോലി പോകാനുളള സാധ്യതയുണ്ട്. എന്നാൽ വിശാഖം, അനിഴം, തൃക്കേട്ട നാളുകാർക്ക് ഏറെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും. നിങ്ങളുടെ ഇന്നത്തെ നാൾഫലം അറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) - ബിസിനസ്സില്‍ അഭിവൃദ്ധിയുണ്ടാകും. ഗൃഹത്തില്‍ പൂജാദികര്‍മ്മങ്ങള്‍ നടത്തും, സന്താനഗുണവും, യാത്രാനേട്ടവും ഫലം. മുന്‍കോപം നിമിത്തം അബദ്ധത്തിനു സാധ്യത. സര്‍വ്വകാര്യതടസ്സം, ധനനഷ്ടം, മനോമാന്ദ്യം ഇവ കാണുന്നു.

astrology

ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) - നഷ്ടപ്പെട്ട വിലപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. വരവില്‍ കവിഞ്ഞ ചെലവുണ്ടാകും. കുടുംബത്തില്‍ സമാധാനം ഉണ്ടാവും. പ്രതികൂലമായ സമയമാണ്. പലവിധ തടസ്സങ്ങളും, ദൗര്‍ഭാഗ്യവും, തൊഴില്‍രംഗത്ത് അസ്വസ്ഥതകളും, ശത്രുശല്യവും ഫലം.

മിഥുനം (മകയിരം 3/4, തിരുവാതിരം, പുണര്‍തം 1/2) - മേലധികാരികളില്‍ നിന്നും അനുകൂലസ്ഥിതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ അന്തസ്സ് വര്‍ദ്ധിക്കും. കൂട്ടുബിസിനസ്സില്‍ നിന്ന് വേണ്ടത്ര ലാഭം പ്രതീക്ഷിക്കേണ്ടതില്ല. അപ്രതീക്ഷിത ധനാഗമം, സുഹൃത് സംഗമം, യാത്രാഗുണം, വിദ്യാപുരോഗതി.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) - വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ധനാഗമം ഉണ്ടാകും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി ഉണ്ടാകും. വീഴ്ചകള്‍ ഉണ്ടാവാതെ ശ്രദ്ധിക്കണം. വ്യാപാരരംഗത്ത് പുരോഗതി, കുടുംബശ്രേയസ്സ്, ഉദ്ദിഷ്ടകാര്യസിദ്ധി, നൂതന ഗൃഹനിര്‍മ്മാണം ഇവ ഫലം

ചിങ്ങം (മകം, പൂരം, ഉത്രം 1/4) - ഉദ്യോഗത്തില്‍ ഉയര്‍ച്ച, സാമ്പത്തികനില മെച്ചപ്പെടും, ദാമ്പത്യത്തില്‍ ചില അസ്വസ്ഥതകള്‍ ഉണ്ടാകാം. യാത്രാ ഗുണം ഉണ്ടാകും. വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.

chingam

കന്നി (ഉത്രം 1/2, അത്തം, ചിത്തിര 3/4) - വാക്തര്‍ക്കത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണം, ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. വിലപ്പെട്ട വസ്തുക്കള്‍ സമ്മാനമായി ലഭിക്കും. സന്താനഗുണം ഉണ്ടാകും. കലാപരമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും.

തുലാം (ചിത്തിര 3/4, ചോതി, വിശാഖം 1/2) - കുടുംബത്തില്‍ സമാധാനം, ബിസിനസ്സില്‍ നിന്ന് വരുമാന വര്‍ധന, ഉദ്യോഗത്തില്‍ സ്ഥലംമാറ്റത്തിന് സാധ്യത. ബിസിനസ്സുകാര്‍ വെല്ലുവിളി നേരിടേണ്ടിവരും. ദീര്‍ഘയാത്ര ആവശ്യമാകും. ഗൃഹനിര്‍മ്മാണത്തിനു ശ്രമം തുടങ്ങും. വാഹനം വാങ്ങാന്‍ സാഹചര്യമൊരുങ്ങും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട) - പിതൃഗുണം ഉണ്ടാകും. പുതിയ കരാറു കളില്‍ ഒപ്പുവയ്ക്കും. സാഹിത്യകാരന്മാര്‍ക്ക് അംഗീകാരം ലഭിക്കും. ശത്രുക്കള്‍ മിത്രങ്ങളായി പെരുമാറും. തൊഴില്‍രംഗത്ത് അഭിവൃദ്ധി, വിദേശ യാത്രാഗുണം, പിതൃഗുണം, ധനനേട്ടം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് വളരെ നാളുകളായി പ്രതീക്ഷിക്കുന്ന ജോലി ലഭിക്കും.

idavam

ധനു (മൂലം, പൂരാടം, ഉത്രാടം 1/4) - പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. വാഹനലാഭം ഉണ്ടാകും. സ്വന്തം കഴിവിനാല്‍ പല കാര്യങ്ങളും വിജയത്തിലെത്തിക്കാന്‍ സാധിക്കും. വിദേശത്തുള്ളവര്‍ക്ക് ജോലി നഷ്ടപ്പെടാന്‍ സാദ്ധ്യതയുള്ളതിനാല്‍ ശ്രദ്ധിക്കണം. ഉപരിപഠനത്തിനായി വിദേശത്ത് പോകാന്‍ ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2) - സന്താനങ്ങളുടെ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ഭൂമിയില്‍ നിന്നുള്ള വരുമാനം വര്‍ദ്ധിക്കും. വാഹനലാഭം ഉണ്ടാകും. പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും.

Hair-മുടി തഴച്ച് വളരും..പക്ഷേ ഇത് കഴിച്ചേ തീരു, അറിയാം

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4) - ആരോഗ്യകാര്യത്തില്‍ വളരെ ശ്രദ്ധ വേണം. വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ട അവസരം വന്നു ചേരും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനില്‍ക്കും. സുഖസൗകര്യം വര്‍ധിപ്പിക്കും. സാമ്പത്തിക വഞ്ചന സൂക്ഷിക്കണം. ദീര്‍ഘകാലത്തെ ആഗ്രഹം നിറവേറും. ഗുണകരമായ സുഹൃദ്ബന്ധമുണ്ടാകും.

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി) - ജോലിസ്ഥലത്ത് കൂടുതല്‍ കരുതല്‍ ആവശ്യമായി വരും. ഉദ്യോഗത്തില്‍ ഉയര്‍ച്ച, ഗൃഹത്തില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും. മാതൃഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+