വീട്ടിലേക്ക് ഈ വസ്‌തുക്കൾ കൊണ്ട് വന്ന് നോക്കൂ, ഐശ്വര്യം കളിയാടും; പണം വരുന്ന വഴി പോലും അറിയില്ല!!
സാധാരണഗതിയിൽ വീട്ടിൽ ഭാഗ്യം, സമൃദ്ധി, ഐശ്വര്യം എന്നിവ വരുത്താൻ വാസ്‌തു ശാസ്ത്രം അനുസരിച്ച് ചില വസ്‌തുക്കൾ സൂക്ഷിക്കുമ്പോൾ നല്ല ഫലം ലഭിക്കുമെന്ന പ്രത്യേകതകൾ ഉണ്ട്. എന്നാൽ വീട്ടിലേക്ക് കൊണ്ട് വരുന്ന ചില വസ്‌തുക്കളും അതിൽ വലിയ പങ്കുവഹിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളിൽ കൂടി ശ്രദ്ധിച്ചാൽ നമ്മുടെ ജീവിതം മാറിമറിയും.
വാസ്‌തുശാസ്ത്ര പ്രകാരം, സൂര്യാസ്‌തമയത്തിന് ശേഷം ചില വസ്‌തുക്കൾ വീട്ടിലേക്ക് കൊണ്ടുവരുന്നത് വലിയ സമ്പത്ത് പ്രദാനം ചെയ്യുമെന്നാണ് പൊതുവെയുള്ള വിശ്വാസം. ഇത്തരത്തിൽ എന്തെല്ലാം വസ്‌തുക്കളാണ് സന്ധ്യയ്ക്ക് ശേഷം കൊണ്ടുവരേണ്ടതെന്ന് ആദ്യം നോക്കാം. ഇതിൽ സവിശേഷമായചില കാര്യങ്ങളുണ്ട്.

സമ്പത്തിന്റെ ദേവതയായ ലക്ഷ്‌മീ ദേവിയുടെ ചിത്രം വീട്ടിലേക്ക് കൊണ്ടുവരുന്നത് നല്ലതാണ്. ദേവിയുടെ ചിത്രം വീടിന്റെ വടക്കുദിശയിലാണ് സൂക്ഷിക്കേണ്ടത്. സന്ധ്യക്ക് ശേഷം കൂടാതെ വീട്ടിലേക്ക് തേങ്ങ കൊണ്ടുവരുന്നത് വീട്ടിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരുമെന്നും പറയപ്പെടുന്നു. വീട്ടിലേക്ക് ലാഫിങ് ബുദ്ധയുടെ രൂപം കൊണ്ടുവരുന്നത് ശുഭസൂചകമായി കണക്കാക്കുന്നു, അത് വടക്ക് കിഴക്ക് ദിശയിലാണ് സ്ഥാപിക്കേണ്ടത്.
വീടുകളിൽ താഴെ പറഞ്ഞ വസ്‌തുക്കൾ ഉണ്ടെങ്കിൽ അതും ഗുണകരമാണ്
സ്വീകരണമുറിയിൽ അക്വേറിയം: മത്സ്യക്കുഞ്ഞുങ്ങൾ നീന്തുന്ന അക്വേറിയം വീട്ടിലെ സ്വീകരണമുറിയിൽ വയ്ക്കുന്നത് ഐശ്വര്യം, സമാധാനം, സമ്പത്ത് എന്നിവയ്ക്ക് സഹായകമാണ്. അക്വേറിയം ദക്ഷിണ പൂർവ ദിശയിലോ മറ്റു മുറികളിൽ ഉത്തര ദിശയിലോ വയ്ക്കണം. വെള്ളം നിറഞ്ഞ ഫ്ലവർവേസ്, സുഗന്ധമുള്ള പൂക്കൾ വാതിലിനരികിൽ വയ്ക്കുന്നത് നെഗറ്റീവ് എനർജി നീക്കംചെയ്യാനും സമൃദ്ധി വർദ്ധിപ്പിക്കാനും സഹായിക്കും.
ലക്ഷ്‌മീപാദം, വാസ്‌തുചിത്രങ്ങൾ: വീടിന്റെ വാതിലിൽ ലക്ഷ്‌മീപാദം പതിപ്പിക്കുന്നത് ഭാഗ്യം കൊണ്ടുവരും. വെള്ളച്ചാട്ടം, ഗോൾഡ് ഫിഷ്, ഒഴുകുന്ന നദി എന്നിവയുടെ ചിത്രങ്ങൾ സമ്പത്ത് വർധിപ്പിക്കുമെന്ന് വിശ്വാസമുണ്ട്. ജോലിയിലെ പുരോഗതിക്ക് ഫോറിൻ കറൻസി, പറക്കുന്ന പക്ഷികൾ, ബൈക്ക്/കാർ റേസ് ചിത്രങ്ങൾ സൂക്ഷിക്കാം.
വീടിന്റെ തെക്ക് ദിശയിൽ വയ്ക്കേണ്ട വസ്‌തുക്കൾ: സ്വർണം, വെള്ളി, ചൂൽ (മാലിന്യം വൃത്തിയാക്കുന്ന ഉപകരണം) എന്നിവ വീടിന്റെ തെക്ക് ദിശയിൽ സൂക്ഷിക്കുന്നത് സമ്പത്തിന്റെ ദേവതയായ ലക്ഷ്‌മി ദേവിയുടെ അനുഗ്രഹം നേടാൻ സഹായിക്കും. ഈ ദിശയിൽ കിടക്കയുടെ ഹെഡ്റ്റെസ്‌റ്റ് വയ്ക്കുന്നതും ഭാഗ്യവത്താക്കും.
ബെഡ്റൂമിൽ വയ്ക്കേണ്ട വസ്‌തുക്കൾ: ധനലാഭത്തിനും സമാധാനത്തിനും ആമയുടെ ലോഹ രൂപം (തല വടക്കോട്ട് കാണിക്കുന്ന വിധം) കിടക്കയ്ക്ക് സമീപം വയ്ക്കുന്നത് ഉത്തമം. കൂടാതെ രാധാസമേതനായ കൃഷ്‌ണന്റെ ചിത്രം വിവാഹിതർക്ക് ബെഡ്റൂമിൽ വയ്ക്കാം. ഒരു കാരണവശാലും ചെരുപ്പ് ബെഡ്റൂമിൽ വയ്ക്കരുത്. അത് മോശം ഫലമായിരിക്കും നൽകുക.
സൂര്യ യന്ത്രം: വീടിന്റെ കിഴക്ക് ദിശയിൽ സൂര്യ യന്ത്രം സ്ഥാപിക്കുന്നത് പോസിറ്റീവ് എനർജി വർധിപ്പിക്കുകയും സാമ്പത്തിക പ്രശ്‌നങ്ങൾ കുറയ്ക്കുകയും ചെയ്യും. അതുമൂലം നിങ്ങളുടെ സമ്പത്തിൽ കാര്യമായ വർധനവ് ഉണ്ടാവും.
പക്ഷികൾ: വീട്ടിൽ കിളികൾ, പ്രത്യേകിച്ച് പ്രാവ്, കാക്ക തുടങ്ങിയവയുടെ കൂടിക്കാഴ്‌ച ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസം ഉണ്ട്. സാധാരണഗതിയിൽ വീട്ടിൽ പക്ഷികളെ വളർത്തുന്ന ആളുകൾക്ക് ഇതുമൂലം ഭാഗ്യം ലഭിക്കും. അല്ലാതെ ആക്‌സമികമായി കണ്ട് മുട്ടുന്നവയും ഭാഗ്യം കൊണ്ട് വരാൻ സാധ്യതയുണ്ട്.
മണി പ്ലാന്റ്: വീട്ടിൽ മണി പ്ലാന്റ് വയ്ക്കുന്നത് പോസിറ്റീവ് എനർജി വർധിപ്പിച്ച് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വാസമുണ്ട്. അതിനാൽ തന്നെ വീടുകളിലും ഫ്ലാറ്റുകളിലും ഒക്കെ ഇത്തരം മണി പ്ലാന്റുകൾ സ്ഥാപിക്കുന്നത് എന്ത് കൊണ്ടും വളരെ നല്ലതായിരിക്കും. ഇന്നത്തെ കാലത്ത് അധിക വീടുകളിലും കണ്ട് വരുന്ന ഒന്ന് കൂടിയാണ് മണി പ്ലാന്റ്.












Click it and Unblock the Notifications