കൈയിൽ നിറയെ പണമുണ്ടോ? വീട്ടിലാണ് സൂക്ഷിക്കുന്നതെങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം, ഇല്ലെങ്കിൽ പണി പാളും..!
പ്രകൃതിയ്ക്കും പരിസ്ഥിതിക്കും അനുസൃതമായി കെട്ടിടങ്ങൾ രൂപകൽപ്പന ചെയ്യേണ്ടതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ഒരു പുരാതന ഇന്ത്യൻ ശാസ്ത്രമാണ് വാസ്‌തുശാസ്ത്രം. വീട് നിർമ്മാണത്തിനുള്ള ചില പ്രധാന വസ്‌തു വിശദാംശങ്ങൾ ആളുകൾ പലപ്പോഴും വിട്ടുപോവുന്നത് പിന്നീടുള്ള അനിഷ്‌ടങ്ങൾക്ക് ഇടയാക്കാറുണ്ട്. വീടിന്റെയും അതിലെ മുറികളുടെയും ദിശ വാസ്‌തുവിൽ നിർണായക പങ്ക് വഹിക്കുന്ന കാര്യമാണ്.
വീട്ടിലെ പോസിറ്റീവ് എനർജിയുടെ ഒഴുക്ക് വർധിപ്പിക്കുക എന്നതാണ് വാസ്‌തു കൊണ്ട് ലക്ഷ്യമിടുന്നത്. പഞ്ചഭൂതങ്ങളെ (ഭൂമി, ജലം, അഗ്നി, വായു, ആകാശം) സന്തുലിതമാക്കാൻ വസ്‌തു വിദ്യയിലൂടെ ശാസ്ത്രീയമായി ശ്രമിക്കുന്നു. ശാരീരികവും മാനസികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കാൻ വാസ്‌തുവിന് കഴിയും. വാസ്‌തുവിന് പോസിറ്റീവ് എനർജിയും സമൃദ്ധിയും ആകർഷിക്കാൻ കഴിയുമെന്നതാണ് പ്രത്യേകത.

എന്നാൽ പലരും ഇതിന് പ്രാധാന്യം നൽകുന്നില്ല എന്നത് പിന്നീടുള്ള ബുദ്ധിമുട്ടുകൾ ക്ഷണിച്ചു വരുത്തുന്നതാണ് കാര്യം. ഒരു വാസ്തു വിദഗ്ദ്ധനെ സമീപിക്കുന്നത് ഈ തത്വങ്ങൾ നിങ്ങളുടെ പ്രത്യേക സാഹചര്യത്തിൽ പ്രയോഗിക്കാനും യോജിപ്പും സമൃദ്ധവുമായ ഒരു ജീവിതസ്ഥലം സൃഷ്‌ടിക്കാനും സഹായിക്കും.
ഇതിന് പുറമേ വീടുമായി ബന്ധപ്പെട്ട മറ്റ് ചില കാര്യങ്ങളിലും വാസ്‌തുവിന്റെ സ്വാധീനം പ്രകടമാണ്. അതിൽ പ്രധാനമാണ് വീടുകളിൽ ഐശ്വര്യം കൊണ്ട് വരുന്ന കാര്യം. പണം സൂക്ഷിക്കുന്നതിന് വീടിനുള്ളിൽ പ്രത്യേക സ്ഥാനവും ദിശയും വാസ്‌തുശാസ്ത്രത്തിൽ എടുത്തുപറയുന്നുണ്ട്. തെറ്റായ സ്ഥലത്താണ് നിങ്ങൾ പണം സൂക്ഷിക്കുന്നതെങ്കിൽ അത് പലപ്പോഴും മോശം അവസ്ഥകളിലേക്ക് നിങ്ങളെ നയിക്കും.
സാധാരണഗതിയിൽ വാസ്‌തുനിയമങ്ങൾ പാലിക്കുന്നത് വിവിധ ദോഷങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കുമെന്നും നിങ്ങൾക്ക് സമൃദ്ധിയും ഐശ്വര്യവും ഒപ്പം ജീവിതത്തിൽ സന്തോഷവും സമാധാനവും കൊണ്ട് വരുമെന്നുമാണ് പറയപ്പെടുന്നത്. വാസ്‌തു ശാസ്ത്രത്തിൽ ഒരു വീടിനെയും വീട്ടിൽ ഓരോ വസ്‌തുക്കൾ ക്രമീകരിക്കുന്നതിനെയും കുറിച്ച് വളരെ വ്യക്തമായി തന്നെ പറയുന്നുണ്ട്.
അതിൽ പണം സൂക്ഷിക്കുന്നതിനും മറ്റും പ്രത്യേക ഇടങ്ങൾ നിഷ്‌കർഷിച്ചിട്ടുണ്ട്. വീട്ടിൽ അബദ്ധത്തിൽപോലും സേഫോ, പണമോ സൂക്ഷിക്കാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതെല്ലാമാണെന്ന് വാസ്‌തുശാസ്ത്രത്തിൽ വ്യക്തമായി തന്നെ പറയുന്നു. അതിൽ എന്തെങ്കിലും മാറ്റം ഉണ്ടായാൽ നിങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വരെ എത്തിക്കാം.
പണം സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കുക
ഇരുട്ടുള്ള ഭാഗത്ത് സേഫ് സൂക്ഷിക്കരുതെന്നാണ് വാസ്‌തു ശാസ്ത്രത്തിൽ പറയുന്നത്. കൂടാതെ സേഫ് സൂക്ഷിക്കുന്ന ഭാഗം വൃത്തിയും വെളിച്ചവും ഉള്ള ഇടമായിരിക്കണം. ഇരുണ്ട സ്ഥലത്ത് സേഫ് സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജിയുണ്ടാകാനും നിങ്ങളുടെ സമ്പത്ത് നശിക്കാനും കാരണമാകും എന്നാണ് ഇതിൽ പറയുന്നത്. അതിനാൽ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.
മാത്രമല്ല ഇതിനും വസ്‌തു വിദ്യയിൽ ഓരോ ദിശകൾ തിരിച്ചുവച്ചിട്ടുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. തെക്ക് ദിശയിൽ പണം സൂക്ഷിക്കരുതെന്നാണ് ഇത് പ്രകാരം പറയുന്നത്. ഇത് യമന്റെ ദിശയായാണ് കണക്കാക്കുന്നത്. ഈ ദിശയിൽ പണമോ സേഫോ സൂക്ഷിക്കുന്നത് കടം, ദാരിദ്ര്യം എന്നിവയിലേക്ക് നമ്മെ നയിക്കുമെന്നാണ് പറയാറുള്ളത്.
ഇനിയും ഉണ്ട് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ട ഘടകങ്ങൾ. ഒരിക്കലും ബാത്ത്റൂമിന് സമീപത്തായി ഒരിക്കലും സേഫ് സൂക്ഷിക്കരുത്. ഇത് അഴുക്കിൻറെയും നെഗറ്റീവ് എനർജിയുടെയും പ്രതീകമായതിനാൽ വീട്ടിൽ പണം നിലനിൽക്കില്ലെന്നാണ് വിശ്വാസം. അത് ജോലിയിലും സാമ്പത്തിക കാര്യങ്ങളിലും തടസം നേരിടാനും ഇടയാക്കും.
മേൽപറഞ്ഞ കാര്യങ്ങൾ എല്ലാം ശ്രദ്ധിച്ചാൽ നിങ്ങളുടെ വീട്ടിൽ വരവിൽ കവിഞ്ഞ ചിലവ് ഒഴിവാവുകയും സാമ്പത്തികമായി ഉന്നമനം സാധ്യമാവുകയും ചെയ്യുമെന്നാണ് പൊതുവെയുള്ള വിശ്വാസം. അതല്ലെങ്കിൽ മറിച്ചായിരിക്കും ഫലം. പണം ഉണ്ടാക്കുന്നതിൽ മാത്രമല്ല അത് സൂക്ഷിക്കുന്നതിനും വലിയ പ്രാധാന്യമുണ്ടെന്നാണ് വസ്‌തുശാസ്ത്രം നമ്മെ പഠിപ്പിക്കുന്നത്.












Click it and Unblock the Notifications