ശുക്രൻ തുലാം രാശിയിൽ; 5 രാശിക്കാർക്ക് ധനനേട്ടം, നല്ല ജോലി, വരുമാനം, 2 രാശിക്കാർ നിർബന്ധമായും സൂക്ഷിക്കണം!
ഭാരതീയ ജ്യോതിഷപ്രകാരം പ്രധാന ഗ്രഹങ്ങളിൽ ഒന്നാണ് ശുക്രൻ. ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമാണ് ശുക്ര൯. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയുണ്ട്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ശുക്രൻ എന്ന് പൊതുവെ പറയപ്പെടുന്നു.
ശുക്രൻ ഇപ്പോൾ തുലാം രാശിയിലൂടെയാണ് സഞ്ചരിക്കുന്നത്. നവംബർ 6 വരെ ശുക്രൻ തുലാം രാശിയിൽ തുടരും. ശുക്രന്റെ രാശിമാറ്റം 12 രാശികളിലും വ്യത്യസ്‌തമായ സ്വാധീനം ഉണ്ടാക്കുമെന്നാണ് ജ്യോതിഷ വിശ്വാസം. ചില രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങൾക്കും ഐശ്വര്യത്തിനും അവസരങ്ങൾ ലഭിക്കുമ്പോൾ ചിലർക്ക് ആരോഗ്യപരമായോ കുടുംബപരമായോ സമ്മർദങ്ങൾ നേരിടേണ്ടി വരാം. ആർക്കൊക്കെ എന്തൊക്കെ ഗുണങ്ങളും നഷ്‌ടങ്ങളും ഉണ്ടവുമെന്ന് നോക്കാം.

ഇവർക്ക് നല്ല നേട്ടങ്ങൾ ലഭിക്കും
മിഥുനം
മിഥുനം രാശിക്കാർക്ക് ശുക്രന്റെ ഈ സംക്രമണം ആശ്വാസം നൽകുന്ന സമയമായേക്കാം. ആരോഗ്യസ്ഥിതിയിൽ പുരോഗതി ഉണ്ടാകാൻ സാധ്യത. സാമ്പത്തിക സ്ഥിതിയിലും നേരത്തേക്കാൾ മെച്ചമുണ്ടാകാം. മുടങ്ങിക്കിടന്ന സാമ്പത്തിക കാര്യങ്ങൾ മുന്നോട്ട് പോകാൻ ഇടയുണ്ട്. ജോലിയിൽ പുതിയ അവസരങ്ങളും ലഭിച്ചേക്കാം. തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ട് പോകാൻ കഴിയും. സാമ്പത്തിക നേട്ടത്തിനൊപ്പം ആരോഗ്യപരമായും അനുകൂല മാറ്റങ്ങൾ ഉണ്ടാകാം.
കർക്കടകം
കർക്കടകം രാശിക്കാർക്ക് സമ്പത്ത്, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അനുകൂല ഫലങ്ങൾ ലഭിക്കാം. സാമ്പത്തിക നേട്ടത്തിനൊപ്പം വസ്ത്രങ്ങൾ, ഭൂമി, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ഗുണം ലഭിക്കും. കുടുംബത്തിന്റെ പിന്തുണ ലഭിച്ചേക്കാം. ഏറെക്കാലമായി മുടങ്ങിക്കിടക്കുന്ന സ്വത്ത് സംബന്ധമായ കാര്യങ്ങൾ മുന്നോട്ട് പോകാനിടയുണ്ട്.
ചിങ്ങം
ചിങ്ങം രാശിക്കാർക്ക് തൊഴിൽ, സാമ്പത്തിക മേഖലകളിൽ നേട്ടങ്ങൾക്ക് സാധ്യതയുണ്ട്. ജോലിയിൽ ഉത്തരവാദിത്തങ്ങൾ വർധിക്കാം. അതോടൊപ്പം ജോലിയുമായി ബന്ധപ്പെട്ട് നല്ല വാർത്തകളും ലഭിച്ചേക്കാം. ബിസിനസ് ചെയ്യുന്നവർക്കും സാമ്പത്തിക നേട്ടത്തിനുള്ള അവസരങ്ങൾ ലഭിക്കാം. സ്വന്തം കഴിവുകൾ പ്രകടിപ്പിക്കാൻ ഈ സമയം ഉപയോഗപ്പെടുത്താം. എന്നാൽ കൂടുതൽ ലാഭം നേടാനുള്ള ശ്രമത്തിൽ അമിതമായ റിസ്‌ക് എടുക്കുന്നത് ഒഴിവാക്കണം.
കന്നി
കന്നി രാശിക്കാർക്ക് പണം, സ്വത്ത് എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ശുക്രന്റെ സംക്രമണം ഗുണം ചെയ്യും. സാമ്പത്തിക നേട്ടത്തിനായി പുതിയ വഴികൾ തുറന്നേക്കാം. പഴയ നിക്ഷേപങ്ങളിൽ നിന്നോ സ്വത്തുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ നിന്നോ നേട്ടം ലഭിക്കാനുള്ള സാധ്യത. ജോലിയിൽ സാമ്പത്തിക സ്ഥിരത വർധിക്കാം. വരുമാനത്തിനൊപ്പം ചെലവും നിയന്ത്രിച്ച് മുന്നോട്ട് പോകേണ്ടത് പ്രധാനമാണ്. കുടുംബത്തിലെ ഒരാളിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കാനും അവസരമുണ്ട്.
തുലാം
ശുക്രൻ തുലാം രാശിയിലേക്ക് പ്രവേശിച്ചതിനാൽ ഈ രാശിക്കാർക്ക് സംക്രമണത്തിന്റെ സ്വാധീനം കൂടുതൽ പ്രകടമാകാം. ജോലി, കുടുംബം, വ്യക്തിപരമായ ആഗ്രഹങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യത അധികമാണ്. ഏറെക്കാലമായി ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ പൂർത്തിയാക്കാനുള്ള അവസരം ലഭിച്ചേക്കാം. ജോലിയിലും ബിസിനസിലും സാഹചര്യങ്ങൾ മെച്ചപ്പെടാം. ബന്ധങ്ങളിലും കൂടുതൽ സന്തോഷവും അനുകൂലമായ മാറ്റങ്ങളും ഉണ്ടാകും.
വൃശ്ചികം
വൃശ്ചികം രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷകരമായ ചില മാറ്റങ്ങൾ ഉണ്ടാകാൻ അവസരം. കുടുംബത്തിൽ സമാധാനപൂർവ്വമായ അന്തരീക്ഷം ഉണ്ടാകാം. പ്രധാനപ്പെട്ട ഒരു കുടുംബ ചടങ്ങോ സംഭവമോ നടക്കാനുള്ള സാധ്യതയുണ്ട്. ബന്ധങ്ങളിലും അനുകൂലമായ മാറ്റങ്ങൾ കാണാം. എന്നാൽ വൈകാരികമായി സ്വാധീനിക്കപ്പെട്ട് വലിയ സാമ്പത്തിക തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം.
ഇവർ സൂക്ഷിക്കണം
മേടം
ഈ രാശിക്കാർക്ക് കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാനസിക സമ്മർദത്തിന് കാരണമാകാം. ചെറിയ കാര്യങ്ങൾ പോലും വീട്ടിൽ അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാക്കാനുള്ള സാധ്യതയുണ്ട്. ഈ സമയത്ത് സ്വന്തം അഭിപ്രായങ്ങൾ പറയുന്നതിനൊപ്പം മറ്റുള്ളവരുടെ വികാരങ്ങൾ കൂടി മനസിലാക്കാൻ ശ്രമിക്കണം. സാമ്പത്തിക കാര്യങ്ങളിൽ എടുത്തുചാടി തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക.
ഇടവം
ഇടവം രാശിക്കാർ ഈ സമയത്ത് ആരോഗ്യത്തിന് കൂടുതൽ ശ്രദ്ധ നൽകണം. ആരോഗ്യസ്ഥിതി മോശമാകാനുള്ള സാധ്യതയുള്ളതിനാൽ അശ്രദ്ധ ഒഴിവാക്കണം. കൃത്യമായ ജീവിതക്രമം പാലിക്കുന്നത് ഗുണം ചെയ്യും. ജോലി സമ്മർദം കൂടുതലാണെങ്കിൽ ആവശ്യത്തിന് വിശ്രമിക്കണം. സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധ വേണം. പ്രശ്‌നങ്ങളെ അവഗണിക്കാതെ സമയബന്ധിതമായി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് നല്ലത്.


Click it and Unblock the Notifications
