Get Updates
Get notified of breaking news, exclusive insights, and must-see stories!

ദീർഘദൂര യാത്രകൾക്ക് ഭാഗ്യമുണ്ടാവും, പ്രണയജീവിതം പൂത്തുലയും; സമ്പത്ത് കുമിഞ്ഞുകൂടും, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷമനുസരിച്ച്, ഭൂതങ്ങളുടെ അധിപനായ ശുക്രൻ ആഡംബരം, സൗന്ദര്യം, കല, സ്നേഹം, സമ്പത്ത്, സുഖസൗകര്യങ്ങൾ എന്നിങ്ങനെയുള്ള കാരണക്കാരനാണ്. ശുഭ ഗ്രഹങ്ങളിൽ ഒന്നായാണ് ശുക്ര൯ കണക്കാക്കപ്പെടുന്നത്. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയുണ്ട് താനും. അതിൽ ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളും ഉൾപ്പെടുന്നു.

ഈ ഗ്രഹത്തിന്റെ ചലനങ്ങൾ ജ്യോതിഷ പ്രകാരം വലിയ പ്രാധാന്യമുള്ള ഒന്നായാണ് കരുതുന്നത്. 12 രാശികളെയും ശുക്രന്റെ ചലനത്തിലെ മാറ്റങ്ങൾ ബാധിക്കുമെങ്കിലും അത് പക്ഷേ ഒരുപോലെ ആയിരിക്കില്ല. അവ ഓരോ രാശിയിലും വ്യത്യസ്‌ത രീതിയിൽ ആവും ബാധിക്കപ്പെടുക. അത്തരത്തിൽ വലിയൊരു മാറ്റമാണ് വരാനിരിക്കുന്നത്.

venustransit

ചൈത്ര നവരാത്രി സമയത്താണ് ശുക്രൻ വ്യാഴത്തിന്റെ രാശിയിൽ പ്രവേശിക്കുക. അതായത് ശുക്രൻ ഏപ്രിൽ 1ന് പുലർച്ചെ 4:25ന് പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിക്കുമെന്നാണ് കരുതപ്പെടുന്നത്. ഏപ്രിൽ 26 വരെ അവിടെ തന്നെ തുടരുകയും ചെയ്യും. ഈ സവിശേഷമായ മാറ്റം ചില പ്രത്യേക രാശിക്കാർക്ക് വലിയ നേട്ടങ്ങളാവും കൊണ്ട് നൽകുക.

ആകാശത്തിലെ 27 നക്ഷത്രങ്ങളിൽ 25-ാമത്തേതാണ് പൂർവ ഭാദ്രപദ നക്ഷത്രം, അഥവാ പൂരുരുട്ടാതി. ഈ നക്ഷത്രത്തിന്റെ അധിപൻ വ്യാഴവും രാശി കുംഭവും ശനിയുമാണ്. എന്നാൽ ഈ സമയം മീന രാശിയിലാണ് ശുക്രൻ. അടുത്ത മാറ്റം വരുമ്പോൾ കാര്യമായ നേട്ടങ്ങളാവും ഇത് പ്രദാനം ചെയ്യുക. അതിനാൽ ഏപ്രിൽ മാസത്തിൽ ശുക്രന്റെ മാറ്റം വലിയ രീതിയിൽ ചിലർക്ക് ഗുണകരമാവും. അവ ഏതൊക്കെ രാശിയെന്ന് നോക്കാം.

ഇടവം രാശി: ഇവർക്ക് വലിയ ഭാഗ്യമുണ്ടാക്കുന്ന മാറ്റമാണ് നടക്കാനിരിക്കുന്നത്. ഈ രാശിക്കാരുടെ പല ആഗ്രഹങ്ങളും നിറവേറ്റാൻ കഴിയുമെന്നതാണ് പ്രത്യേകത. ഇതോടൊപ്പം നിങ്ങൾ എന്തെങ്കിലും ബിസിനസിനായി ലോൺ എടുക്കാൻ ശ്രമിക്കുകയാണെങ്കിൽ, അതിൽ സമ്പൂർണ വിജയം നേടാനാകും. കരിയറിൽ നിരവധി പുതിയ തൊഴിലവസരങ്ങൾ കണ്ടെത്താനും നിങ്ങൾക്ക് കഴിയും. ബിസിനസിലും ജോലിയിലും സ്വാഭാവിക ഉയർച്ച സാധ്യമാണ്.

മകരം രാശി: ഈ രാശിയുടെ മൂന്നാം ഭാവത്തിലാണ് ശുക്രൻ എത്തുന്നത്. ഈ സാഹചര്യത്തിൽ മകരം രാശിക്കാർക്ക് ഒട്ടേറെ നേട്ടങ്ങളാണ് ലഭിക്കുക. കരിയർ മേഖലയിൽ ഉൾപ്പെടെ ഇവർക്ക് ധാരാളം നല്ല മാറ്റങ്ങൾ കാണാൻ കഴിയും. കുടുംബത്തോടൊപ്പവും പ്രിയപ്പെട്ടവരോടൊപ്പവും ദീർഘദൂര യാത്രകൾ നടത്താം. ബിസിനസിലും മെച്ചമുണ്ടാവും. ഈ സമയം നിങ്ങളുടെ ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടുമെന്നും ഉറപ്പിക്കാം.

കുംഭം രാശി: ശുക്രൻ പൂരുരുട്ടാതി നക്ഷത്രത്തിൽ പ്രവേശിച്ച് ഈ രാശിയുടെ രണ്ടാം ഭാവത്തിൽ വസിക്കുമെന്നതാണ് പ്രത്യേകത. ഭാഗ്യത്തിൻ്റെ പൂർണ പിന്തുണയുണ്ടാവും ഇക്കൂട്ടർക്ക്. ജീവിതത്തിൽ സന്തോഷം വന്നുചേരും. ഇവരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. കരിയറിലും നിങ്ങൾക്ക് ധാരാളം നേട്ടങ്ങൾ ലഭിക്കും. ബിസിനസിൽ നല്ല നേട്ടങ്ങളുണ്ടാവാനുള്ള സാധ്യതയുമുണ്ട്. ഇവരുടെ പ്രണയ ജീവിതം നല്ലതായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+