Get Updates
Get notified of breaking news, exclusive insights, and must-see stories!

മായായോഗം തരുന്ന അവിസ്‌മരണീയ നേട്ടം; ഈ രാശിക്കാർക്ക് ദാമ്പത്യ ജീവിതം ആഘോഷമാവും, പണം നിറയും

ഭാരതീയ ജ്യോതിഷപ്രകാരം പ്രധാന ഗ്രഹങ്ങളിൽ ഒന്നാണ് ശുക്രൻ. ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമാണ് ശുക്ര൯. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയുണ്ട്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ശുക്രൻ എന്ന് പൊതുവെ പറയപ്പെടുന്നു.

ജ്യോതിഷത്തിൽ നവഗ്രഹങ്ങൾക്ക് പുറമെ കുറച്ച് മറ്റ് ഗ്രഹങ്ങളുണ്ട്. ഇന്ത്യൻ പുരാതന ഗ്രന്ഥങ്ങളിൽ ഈ ആകാശഗോളങ്ങൾക്കെല്ലാം വലിയ പ്രാധാന്യമുണ്ട്, കൂടാതെ അവയുടെ സ്ഥാനങ്ങൾ 12 രാശിചിഹ്നങ്ങളിലും മനുഷ്യജീവിതങ്ങളിലും രാജ്യത്തിലും ലോകത്തിലെ മറ്റെല്ലായിടത്തും വലിയ സ്വാധീനം തന്നെയാണ് ചെലുത്തുന്നത്.

astrovenusneptune

നെപ്ട്യൂൺ ഏകദേശം 13 വർഷത്തോളം ഒരു രാശിചിഹ്നത്തിൽ തുടരുന്ന ഗ്രഹമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഈ ഗ്രഹത്തെ 'വരുണൻ' എന്നും വിളിക്കാറുണ്ട്. ഒരു രാശിചക്രം പൂർത്തിയാക്കാൻ ഏകദേശം 164 വർഷമെടുക്കും ഈ ഗ്രഹത്തിന്. അത്തരമൊരു സാഹചര്യത്തിൽ, ശുക്രൻ-നെപ്ട്യൂൺ മായയോഗം രൂപപ്പെടുന്നുണ്ട്.

ശുക്ര-നെപ്ട്യൂൺ സംയോഗത്തിലൂടെയാണ് ഈ വർഷം മായാ യോഗം സൃഷ്‌ടിക്കപ്പെടുന്നത്. മായാ യോഗം 12 രാശിക്കാരെയും വെവ്വേറെ രീതിയിലാണ് ബാധിക്കുക. എങ്കിലും തീർച്ചയായും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ജാതക കാരന്റെ ജീവിതത്തെ ഇത് ബാധിക്കുന്നു. ഏതൊക്കെ രാശിക്കാർക്കാണ് ഈ മായയോഗം ഗുണകരമാവുക എന്ന് നോക്കാം.

മിഥുനം രാശി: ഇവർക്ക് വരാനിരിക്കുന്നത് നേട്ടത്തിന്റെ കാലമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളർച്ചയുണ്ടാകും. കരിയറിൽ നല്ല മുന്നേറ്റമാണ് നിങ്ങളെ തേടി വരിക. ജോലിയിൽ മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും അംഗീകാരം നിങ്ങളെ എക്കാലവും തേടിയെത്തും. ബിസിനസിൽ നല്ല ലാഭം തന്നെ ഉണ്ടാകും. നിങ്ങളുടെ ആരോഗ്യം മികച്ചതാകും.

കന്നി രാശി: മായയോഗം വരുമ്പോൾ കന്നി രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മികച്ചതാകും. സമൂഹത്തിൽ ഇവർക്ക് നല്ല പ്രതിച്ഛായയുണ്ടാകും. ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരാനുള്ള സാധ്യതകളും തെളിയുന്നുണ്ട്. അവിവാഹിതർക്ക് മികച്ച വിവാഹാലോചനകൾ തന്നെ വരും. സാമ്പത്തിക സ്ഥിതി നന്നായി മെച്ചപ്പെടും.

തുലാം രാശി: ശുക്രൻ-വരുണൻ സംയോഗത്തിലൂടെ ഉണ്ടാവുന്ന മായായോഗം ഇവർക്ക് കടുത്ത സാമ്പത്തിക നേട്ടങ്ങളുണ്ടാക്കും. പ്രണയ ബന്ധത്തിൽ ആയാലും ദാമ്പത്യത്തിൽ ആയാലും പങ്കാളിയുമായുള്ള ബന്ധം ദൃഢമാകും. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാനുള്ള അവസരം ഇവരെ തേടിയെത്തും. നിക്ഷേപം നടത്തുന്നത് ഭാവിയിൽ മികച്ച ലാഭമാവും നൽകുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+