Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുക്രന്റെയും രാഹുവിന്റെയും സംക്രമം; ഈ നാല് രാശിക്കാർക്ക് വൻ ഉയർച്ച, പണം കുമിഞ്ഞുകൂടും, ബംപർ നേട്ടം

ശുക്രൻ-രാഹു സംക്രമം എല്ലാ രാശിക്കാരിലും മികച്ച നേട്ടങ്ങൾക്ക് കാരണമാവുന്ന ചില ഘടകങ്ങളുമായാണ് വന്നെത്തുന്നത്. ഭാരതീയ ജ്യോതിഷ പ്രകാരം ശുക്രൻ സന്തോഷം, ഭൗതിക സുഖങ്ങൾ, ആഡംബരങ്ങൾ, സ്നേഹബന്ധങ്ങൾ എന്നിവയെ സൂചിപ്പിക്കുന്നു, അതേസമയം രാഹു ഭൗതിക സന്തോഷത്തെയും സമൃദ്ധിയെയും സൂചിപ്പിക്കുന്നു. അതിനാൽ ഈ രണ്ട് ഗ്രഹങ്ങളും കൂടിച്ചേരുമ്പോൾ ഇവ ചേർത്തുള്ള മാറ്റങ്ങളാണ് മൊത്തത്തിൽ പ്രകടമാവുക.

ഒരു പരിധിവരെ എല്ലാ രാശിക്കാർക്കും ഇതിന്റെ ഗുണങ്ങൾ പ്രയോജനപ്പെടുമെങ്കിലും എല്ലാവർക്കും ഇവ ഒരുപോലെ ആയിരിക്കില്ല ലഭിക്കുക. ശുക്രൻ-രാഹു സംക്രമം സൂചിപ്പിക്കുന്നത് ഈ ഗ്രഹങ്ങളുടെ സംയോജിത ഊർജ്ജം വ്യക്തിയെ ഭൗതിക സുഖസൗകര്യങ്ങൾ, സമ്പത്ത്, സ്നേഹബന്ധങ്ങൾ എന്നിവയിൽ മുന്നോട്ട് നയിക്കുമെന്നാണ്. പലർക്കും പ്രതീക്ഷിക്കാതെ കിട്ടുന്ന രാജയോഗം പോലെയായിരിക്കും ഈ നേട്ടങ്ങൾ അനുഭവപ്പെടുക.

venusrahultransit2024

നിലവിൽ നാലോളം രാശിക്കാരെയാണ് അടുത്ത വർഷത്തെ ശുക്രൻ-രാഹു സംക്രമം നല്ല രീതിയിൽ ബാധിക്കുക. ഈ രണ്ട് ഗ്രഹങ്ങളുടെയും സംക്രമം കാര്യമായ രീതിയിൽ തന്നെ ഈ രാശിക്കാർക്ക് ഗുണമാവും എന്ന കാര്യത്തിൽ ഒട്ടും സംശയമില്ല. കർക്കിടകം, മീനം, തുലാം, ധനു രാശിക്കാർക്കാണ് 2025ലെ ശുക്രൻ-രാഹുൽ സംക്രമം ഗുണകരമാവുക.

കർക്കിടക രാശി: വരാനിരിക്കുന്ന ഗ്രഹ സംക്രമണം മൂലം ഈ രാശിക്കാർക്ക് ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും ഉണ്ടാകും. ഇവർക്ക് ജോലിയിൽ ഉയർച്ചയുണ്ടാകും. കാലങ്ങളായി വേട്ടയാടിയിരുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്ന് ഇവർക്ക് മോചനം ലഭിക്കും. ഇതിന് പുറമേ നിലവിലെ ജോലിയിൽ നിന്ന് സ്ഥാനക്കയറ്റം ലഭിക്കും.

തുലാം രാശി: ഇവർക്ക് ഇനിയുള്ള കാലയളവിൽ തൊഴിൽ മേഖലയിൽ കാര്യമായ ഉയർച്ചയുണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങളിൽ നിന്ന് കരകയറാൻ സാധിക്കും. സാമ്പത്തികമായി വലിയ നേട്ടങ്ങളാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. തുലാം രാശിക്കാരുടെ ബിസിനസിൽ കൂടുതൽ ലാഭമുണ്ടാവുകയും പണം വന്നുചേരുകയും ചെയ്യും.

മീനം രാശി: ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം ഉണ്ടാവും. സമ്പാദ്യത്തിലും ഇവരുടെ സാമ്പത്തിക അവസ്ഥയിലും കാര്യമായ പുരോഗതി ശുക്ര-രാഹു സംക്രമം കൊണ്ടുവരും. സാമ്പത്തികമായ എല്ലാ ബുദ്ധിമുട്ടുകളും അകലും. നിക്ഷേപങ്ങൾക്ക് ഏറ്റവും അനുകൂല സാഹചര്യമാണ് നിലവിലുള്ളത്. ഇവരുടെ ദാമ്പത്യജീവിതം കൂടുതൽ സന്തോഷപൂർണമാവും.

ധനു രാശി: ഈ രാശിക്കാർക്ക് വ്യക്തി ജീവിതത്തിലും ജോലിയിലും നിരവധി നേട്ടങ്ങളുണ്ടാകും. ഇവരുടെ സമ്പത്ത് കാര്യമായി തന്നെ വർധിക്കും. വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുകൂല സമയമാണ് ഇത്. ധനം കുമിഞ്ഞുകൂടും, ഒപ്പം ഈ രാശിയിൽ പെട്ട ആളുകൾക്ക് ഇനിയുള്ള കാലയളവിൽ ബിസിനസിൽ നിന്ന് നല്ല നേട്ടവുമുണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+