പണി പാലും വെള്ളത്തിൽ കിട്ടും; ഏഴ് ദിനം കഴിഞ്ഞാൽ ഈ രാശിക്കാർ സൂക്ഷിച്ചോളൂ, പ്രണയം തകരും, പണം പോവും
ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുള്ള ഗ്രഹമാണ് ശുക്രൻ. ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയാറുള്ളത്. മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും പക്ഷേ വ്യത്യസ്‌തനല്ല.
ജ്യോതിഷം അനുസരിച്ച് ഭൂതങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നതെന്ന് നേരത്തെ പറഞ്ഞല്ലോ. ശുക്രൻ ജീവിതത്തിൽ സമ്പത്തും സന്തോഷവും നൽകുന്നു എന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം, സുഖം, ആഡംബരം, സ്നേഹ-ആകർഷണം, വിവാഹം, ദാമ്പത്യ സന്തോഷം എന്നിവയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഈ ഗ്രഹത്തിന്റെ ചലനങ്ങൾ ജ്യോതിഷ പ്രകാരം വലിയ പ്രാധാന്യമുള്ള ഒന്നാണ്. 12 രാശികളെയും ശുക്രന്റെ ചലനത്തിലെ മാറ്റങ്ങൾ ബാധിക്കുമെങ്കിലും അത് പക്ഷേ ഒരുപോലെ ആയിരിക്കില്ല. മാർച്ച് 2ന് രാവിലെ 5.12ന് ശുക്രൻ മീനം രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കാൻ തുടങ്ങും. 5 രാശികൾക്കാണ് ശുക്രന്റെ വക്രഗതി പ്രശ്‌നം ആവുക. അവ ഏതെന്ന് നോക്കാം.
ഇടവം രാശി: ഇവർക്ക് ശുക്രന്റെ വക്രഗതി ജീവിതത്തിൽ പലവിധ പ്രശ്‌നങ്ങളും ഉണ്ടാക്കും. പ്രണയജീവിതത്തിലും ദാമ്പത്യജീവിതത്തിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവും. ചെലവുകൾ നന്നായി കൂടും, സമ്പാദ്യം ഉണ്ടാവില്ല. സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കും. ബസിനിസിലും ജോലിയിലും വലിയ നഷ്‌ടങ്ങൾ ഉണ്ടായേക്കും. കടം വാങ്ങുന്നത് പരമാവധി ഒഴിവാക്കുകയാണ് നല്ലത്, അല്ലെങ്കിൽ പരിണിത ഫലങ്ങൾ അനുഭവിക്കേണ്ടി വരും.
കര്‍ക്കടകം രാശി: ഈ കാലയളവിൽ ജോലിയിൽ മേലുദ്യോഗസ്ഥരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് സാധ്യത ഉണ്ട്. ജീവിതത്തിൽ സമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാഹചര്യവുമുണ്ട്. പ്രണയബന്ധങ്ങളിൽ കരുതലോടെ മുന്നോട്ട് നീങ്ങിയില്ലെങ്കിൽ പണി ഉറപ്പാണ്. എപ്പോഴും ക്ഷമ കാണിക്കുന്നത് നന്നാവും. ചിലവ് കുതിച്ചുയരാനുള്ള സാധ്യതയുണ്ട്.
ചിങ്ങം രാശി: ശുക്രന്റെ വക്രഗതിയിലുള്ള മാറ്റം ഇവരുടെ പ്രണയ ജീവിതത്തിൽ ചില പ്രയാസങ്ങൾക്ക് കാരണമായി ഭവിക്കും. ഇവർക്ക് ഈ കാലയളവിൽ പ്രതീക്ഷിച്ച നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിച്ചെന്ന് വരില്ലെന്ന് മാത്രമല്ല, വേറെ ബുദ്ധിമുട്ടുകൾ ഉയർന്നു വരികയും ചെയ്യും. സാമ്പത്തിക സ്ഥിതി, ആരോഗ്യം, കരിയർ തുടങ്ങിയവയിലൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടാവാം. കുടുംബത്തിൽ ഭിന്നത ഉണ്ടാവാനും സാധ്യത കാണുന്നുണ്ട്.
കന്നി രാശി: ഈ കാലയളവിൽ ജീവിതത്തിൽ ഇവർക്ക് നിരവധി ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നേക്കാം. സൗഹൃദങ്ങളിൽ വിള്ളലുണ്ടാവുകയും ബന്ധങ്ങൾ തകരുകയും ചെയ്യാനിടയുണ്ട്. വലിയ രീതിയിലുള്ള മാനസിക സമ്മർദ്ദത്തിന് ഇത് കാരണമാകും. കരിയറിലും ഇവർക്ക് നേട്ടമുണ്ടാക്കാനാകില്ല. ഇവരുടെ ജോലിഭാരം വലിയ രീതിയിൽ വർധിക്കും. പണം കടം കൊടുക്കുന്നത് ഒഴിവാക്കുകയും വാങ്ങുകയും ചെയ്യാതിരിക്കുക.
വൃശ്ചികം രാശി: ശുക്രന്റെ വക്രഗതി ജീവിതത്തിൽ വെല്ലുവിളികള്‍ സൃഷ്‌ടിച്ചേക്കാം. എല്ലാ കാര്യത്തിലും കരുതലോടെ മാത്രം മുന്നോട്ട് നീങ്ങണം. ജോലിയിൽ സ്ഥലം മാറ്റത്തിന് വലിയ സാധ്യതയുണ്ട്. എന്നാൽ അത് നിങ്ങളുടെ താൽപര്യത്തിന് വിപരീതമായിരിക്കും എന്നതാണ് വലിയ പ്രത്യേകത. ഇത്തരത്തിൽ ദുരിതപൂർണമായ പല കാര്യങ്ങളും നിങ്ങളെ തേടി വരും.












Click it and Unblock the Notifications