Get Updates
Get notified of breaking news, exclusive insights, and must-see stories!

ആഗ്രഹിച്ചതെന്തും നടക്കും.. പുതിയ വീടും വാഹനവും; ഈ രാശിക്കാരുടെ ശുക്രനുദിച്ചു

astrology

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമുണ്ട്. എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്തില്‍ രാശി മാറാറുണ്ട്. ഇത് എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്തും. എന്നാല്‍ ചില രാശിക്കാര്‍ക്ക് ഇത് നല്ല നേട്ടങ്ങള്‍ സമ്മാനിക്കും. ജ്യോതിഷ പ്രകാരം ശുക്രന്‍ ഗ്രഹത്തിന് വളരെ ഏറെ പ്രാധാന്യമുണ്ട്. ശുക്രനെ സൗന്ദര്യം, സമൃദ്ധി, സമ്പത്ത് മുതലായവയുടെ ഘടകമായാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്.

ശുക്രനുദിച്ചു എന്ന പ്രയോഗം തന്നെ നമ്മുടെ നാട്ടില്‍ ഉണ്ട്. ഒരാളുടെ ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശുഭകരമാണെങ്കില്‍ അവര്‍ക്ക് സാമ്പത്തികവും ശാരീരികവും മാനസികവുമായ സന്തോഷം ലഭിക്കും എന്നാണ് പറയുന്നത്. അടുത്ത മാസം അതായത് ഏപ്രില്‍ ആറിന് ശുക്രന്‍ അതിന്റെ രാശി മാറുകയാണ്. സ്വന്തം രാശിയായ ഇടവം രാശിയിലേക്കാണ് ശുക്രന്‍ പ്രവേശിക്കാന്‍ പോകുന്നത്. ഇത് വഴി ആറ് രാശിക്കാര്‍ക്ക് ഭാഗ്യനേട്ടങ്ങള്‍ കൈവരും. അതെന്തൊക്കെയാണ് എന്ന് നോക്കാം.

മേടം രാശിക്കാര്‍ ആഗ്രഹിച്ചതെന്തും നടക്കും

മേടം രാശിക്കാര്‍ ആഗ്രഹിച്ചതെന്തും നടക്കും

ഇടവം രാശിയിലെ ശുക്രന്റെ സംക്രമണം മേടം രാശിക്കാര്‍ക്ക് അനുകൂലമാണ്. മേടം രാശിക്കാര്‍ക്ക് സാമ്പത്തികമായി ഏറെ അഭിവൃദ്ധിയുണ്ടാകും. ഏറെ നാളായി മനസില്‍ കൊണ്ട് നടക്കുന്ന ആഗ്രഹം സഫലീകരിക്കപ്പെടും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് നല്ല സമയമാണ്. പ്രണയ ജീവിതത്തെ ശുക്രന്റെ സംക്രമണം അനുകൂലമായി ബാധിക്കും. സന്താനഭാഗ്യമില്ലാത്തവര്‍ക്ക് സന്തോഷവാര്‍ത്ത കേള്‍ക്കാനിടവരും.

ഇടവം രാശിക്കാര്‍ക്ക് ശമ്പളം കൂടും

ഇടവം രാശിക്കാര്‍ക്ക് ശമ്പളം കൂടും

ഇടവം രാശിയിലെ ശുക്രന്റെ സംക്രമണം ഇടവം രാശിക്കാര്‍ക്ക് പുതിയ അവസരങ്ങള്‍ സമ്മാനിക്കും. നിലവിലെ ജോലിയില്‍ ശമ്പള വര്‍ധനയും സ്ഥാനക്കയറ്റവും ലഭിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ പ്രതീക്ഷിക്കുന്ന ലാഭം കൊയ്യാനാകും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയം സുനിശ്ചിതം.

കര്‍ക്കിടകം രാശിക്കാര്‍ക്ക് ധനലാഭം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ധനലാഭം

ഇടവം രാശിയിലെ ശുക്രന്റെ സംക്രമണം കര്‍ക്കിടകം രാശിക്കാര്‍ക്ക് ഭാഗ്യനേട്ടങ്ങള്‍ സമ്മാനിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് ഏറെ അനുകൂലമായ സമയമാണ്. ലാഭത്തോടെ പണം ആര്‍ജിക്കുന്നതില്‍ ഈ രാശിക്കാര്‍ക്ക് സാധിക്കും. ഇതോടെ സാമ്പത്തിക സ്ഥിതിയില്‍ വലിയ മാറ്റം ദൃശ്യമാകും. പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങുന്നതിന് യോഗം കാണുന്നുണ്ട്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും.

Washing Machine Tips: ശ്ശെടാ... വാഷിംഗ് മെഷീന്‍ ഉപയോഗിക്കേണ്ടത് ഇങ്ങനെയായിരുന്നോ...?

കന്നി രാശിക്കാര്‍ വിദേശയാത്ര നടത്തും

കന്നി രാശിക്കാര്‍ വിദേശയാത്ര നടത്തും

ഇടവം രാശിയിലെ ശുക്രന്റെ സംക്രമണം കന്നി രാശിക്കാര്‍ക്ക് വളരെ ശുഭകരമാണ്. ജോലി സംബന്ധിയായ കാര്യങ്ങള്‍ക്കായി വിദേശയാത്ര നടത്തേണ്ടി വന്നേക്കാം. വീട് നിര്‍മാണത്തിലെ തടസങ്ങള്‍ മാറി കിട്ടും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ ധനലാഭം കൈവരിക്കാന്‍ സാധിക്കും. മത്സരപരീക്ഷകളില്‍ വിജയം നേടും. കുടുംബത്തില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും.

മകരം രാശിക്കാര്‍ പ്രശസ്തരാകും

മകരം രാശിക്കാര്‍ പ്രശസ്തരാകും

ഇടവം രാശിയിലെ ശുക്രന്റെ സംക്രമണം മകരം രാശിക്കാര്‍ക്കും വലിയ നേട്ടങ്ങള്‍ ആണ് സമ്മാനിക്കാന്‍ പോകുന്നത്. ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് മികച്ച പാക്കേജോടെ ജോലി ലഭിക്കും. വ്യാപാര രംഗത്തുള്ളവര്‍ക്ക് വലിയ ലാഭം കൊയ്യാനാകും. കാര്‍ഷിക രംഗത്തുള്ളവരും നേട്ടം സ്വന്തമാക്കും. കലാ കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിജയിക്കാനാകും. ഇത് വഴി സമൂഹത്തില്‍ പ്രശസ്തിയും ബഹുമാനവും വര്‍ധിക്കും.

കുംഭം രാശിക്കാര്‍ക്ക് പുതിയ വീട്

കുംഭം രാശിക്കാര്‍ക്ക് പുതിയ വീട്

ഇടവം രാശിയിലെ ശുക്രന്റെ സംക്രമണം കുംഭം രാശിക്കാര്‍ക്ക് വളരെ ശുഭകരമായിരിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് എന്ത് കാര്യത്തിനും പൂര്‍ണ പിന്തുണ ലഭിക്കും. പുതിയ വീട്ടിലേക്ക് താമസം മാറും. ഈ വീട്ടില്‍ ഐശ്വര്യദേവത കളിയാടും. ഏത് കാര്യത്തിനും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും. ബിസിനസ് രംഗത്തുള്ളവര്‍ക്ക് പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാന്‍ പറ്റിയ സമയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+