എന്ത് ചെയ്താലും ഇരട്ടി ലാഭം, സമ്പത്ത് കുമിഞ്ഞ് കൂടി ഇരട്ടിയാകും; ഈ രാശിക്കാര്‍ക്ക് ഇനി രാജയോഗം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ സ്ഥാനത്തിനും അവയുടെ രാശി മാറ്റത്തിനും സവിശേഷമായ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും നിശ്ചിത സമയത്തില്‍ രാശി മാറുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഇത് മൂലം 12 രാശിക്കാരിലും അനൂകൂലമോ പ്രതികൂലമോ ആയ മാറ്റങ്ങള്‍ സംഭവിക്കുകയും ചെയ്യുന്നു. ചില രാശിക്കാര്‍ക്ക് ഈ രാശി മാറ്റം കനത്ത വെല്ലുവിളിയായിരിക്കും സൃഷ്ടിക്കുക.
എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ച് ഇത് രാജയോഗം പോലെ വളരെ അനുകൂലമായ പ്രതിഫലവും സമ്മാനിക്കും. ജ്യോതിഷ വിധി പ്രകാരം അത്തരത്തില്‍ രാജയോഗം ഉടലെടുക്കാന്‍ പോകുന്ന ഒരു അപൂര്‍വ രാശി മാറ്റമാണ് നടക്കാന്‍ പോകുന്നത്. അടുത്ത മാസം അതായത് ഏപ്രില്‍ ആറിന് ശുക്രന്‍ ഇടവം രാശിയില്‍ പ്രവേശിക്കാന്‍ പോകുകയാണ്. ഇത് വഴി ഐശ്വര്യപ്രദമായ മാളവ്യരാജയോഗം രൂപപ്പെടുകയും ചെയ്തു.

ശുക്രന്റെ രാശിമാറ്റം 12 രാശികളേയും ബാധിക്കുമെങ്കിലും മൂന്ന് രാശിക്കാരെ കാത്ത് അനിതര സാധാരണമായ ഭാഗ്യമാണ് കാത്തിരിക്കുന്നത്. ജ്യോതിഷത്തില്‍ ശുക്രന് സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ശുക്രനുദിച്ചാല്‍ എന്ന പ്രയോഗം തന്നെ ജ്യോതിഷം അറിയാത്തവര്‍ പോലും പറയുന്നതാണ്. അത്തരത്തില്‍ ശുക്രന്റെ രാശി മാറ്റം മൂലം മാളവ്യരാജയോഗം അനുഭവപ്പെടാന്‍ പോകുന്ന രാശിക്കാര്‍ ഏതൊക്കെയാണ് എന്ന് നോക്കാം.
മേടം രാശിക്കാരുടെ സമ്പത്ത് ഇരട്ടിയാകും
ഇടവം രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം വഴി രൂപപ്പെടുന്ന മാളവ്യരാജയോഗം മേടം രാശിക്കാര്‍ക്ക് വലിയ ഭാഗ്യങ്ങള്‍ സമ്മാനിക്കും. മേടം രാശിക്കാരുടെ സമ്പത്ത് ഇക്കാലയളവില്‍ ഇരട്ടിയാകും. സാമ്പത്തികമായി ഉയര്‍ന്ന നിലയില്‍ എത്തുമെന്നതിനാല്‍ ഇക്കൂട്ടര്‍ക്ക് ആഡംബര ജീവിതം നയിക്കാന്‍ സാധിക്കും എന്നാണ് കാണുന്നത്. ആഗ്രഹിച്ചതെന്തും സഫലീകരിക്കാന്‍ മേടം രാശിക്കാര്‍ക്ക് ഇതുവഴി സാധിക്കും.
ബിസിനസ് രംഗത്തുള്ളവര്‍ക്ക് വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കും. പുതിയ പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂല സമയമാണ്. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക് വലിയ പുരോഗതി കൈവരിക്കാം. വിളകള്‍ക്ക് മെച്ചപ്പെട്ട വില ലഭിക്കും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. വീട്ടില്‍ മംഗളകാര്യങ്ങള്‍ നടക്കാനുള്ള സാധ്യത തെളിഞ്ഞ് കാണുന്നുണ്ട്.
കര്‍ക്കടകം രാശിക്കാരുടെ സ്വപ്‌നം പൂവണിയും
ഇടവം രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം വഴി രൂപപ്പെടുന്ന മാളവ്യരാജയോഗം കര്‍ക്കടകം രാശിക്കാരേയും അനുഗ്രഹിക്കും. സാമ്പത്തികമായുള്ള ബുദ്ധിമുട്ടുകള്‍ നീങ്ങി കിട്ടും. ഈ രാശിക്കാരുടെ സ്വപ്‌നങ്ങളില്‍ ചിലത് ഇക്കാലയളവില്‍ നടക്കും. ഏറെ നാളായി മുടങ്ങി കിടന്ന വീട് നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കുകയും ചെയ്യും.
കുടുംബത്തില്‍ സന്തോഷം സമാധാനവും നിലനില്‍ക്കും. വസ്തു സംബന്ധിയായ ഇടപാടുകളില്‍ നേട്ടം കൊയ്യാനാകും. പിതൃസ്വത്ത് കൈയില്‍ വന്ന് ചേരും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. വ്യാപാര രംഗത്തുള്ളവര്‍ക്ക് വലിയ നേട്ടം കാത്തിരിക്കുന്നു. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് സ്‌കോളര്‍ഷിപ്പോടെ വിജയം കൈവരിക്കാന്‍ സാധിക്കും.
ചിങ്ങം രാശിക്കാര്‍ക്ക് പുതിയ വാഹനം
ഇടവം രാശിയിലേക്കുള്ള ശുക്രന്റെ പ്രവേശനം വഴി രൂപപ്പെടുന്ന മാളവ്യരാജയോഗം ചിങ്ങം രാശിക്കാരേയും അനുകൂലമായി ബാധിക്കും. ജോലിയില്‍ ശമ്പള വര്‍ധനവിനും സ്ഥാനക്കയറ്റത്തിനും സാധ്യത കാണുന്നുണ്ട്. കുടുംബാംഗങ്ങളില്‍ നിന്ന് എല്ലാ കാര്യത്തിലും പിന്തുണ ലഭിക്കും. ദാമ്പത്യ ജീവിതം സുഖകരമായിരിക്കും. ഏറെ നാളായി ജോലി അന്വേഷിച്ച് നടക്കുന്നവര്‍ക്ക് മികച്ച പാക്കേജില്‍ പുതിയ ജോലി ലഭിക്കും
Beauty Tips: അമ്പമ്പോ.. ബീറ്റ്‌റൂട്ട് ജ്യൂസിന്റെ ഗുണങ്ങളെ
നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ ധനലാഭം നേടാനാകും. പുതിയ വാഹനം വാങ്ങുന്നതിനുള്ള നീക്കങ്ങള്‍ അനുകൂലമായി ഭവിക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. വില പിടിപ്പുള്ള വസ്തുക്കള്‍ കൈയില്‍ വന്ന് ചേരും. രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കും. കുടുംബത്തോടൊപ്പം ദീര്‍ഘയാത്രക്കുള്ള സാധ്യത കാണുന്നു. ബിസിനസില്‍ ലാഭം കൊയ്യാനാകും.












Click it and Unblock the Notifications