ഈ രാശിക്കാർക്ക് ആഘോഷത്തിന്റെ നാളുകൾ; സമ്പത്ത് കുമിഞ്ഞുകൂടും, സർക്കാർ ജോലി ഉറപ്പ്! വിദേശ യാത്രയും
വേദ ജ്യോതിഷത്തിൽ സുപ്രധാന ഗ്രഹങ്ങളിൽ ഒന്നായാണ് ശുക്രൻ കരുതപ്പെടുന്നത്. അത് പലപ്പോഴും സൗന്ദര്യം, സ്നേഹം, ഐശ്വര്യം, കല, വിവാഹം, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരകനായി കണക്കാക്കപ്പെടുന്നു. സാധാരണയായി സ്നേഹം, ബന്ധങ്ങൾ, ഭോഗവിലാസം, സൗന്ദര്യം, കല, സംഗീതം, നൃത്തം, ഫാഷൻ, ആഡംബരം, ധനം, വാഹനങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയെ ഈ ഗ്രഹം പ്രതിനിധീകരിക്കുന്നു.
വിവാഹജീവിതത്തിന്റെയും ദാമ്പത്യ സന്തോഷത്തിന്റെയും പ്രധാന ഗ്രഹമാണ് ശുക്രൻ. സ്ത്രീകളുമായുള്ള ബന്ധങ്ങൾ, പ്രണയം, ഭൗതിക സുഖങ്ങൾ എന്നിവയെ ശുക്രൻ സ്വാധീനിക്കുന്നു. കൂടാതെ പൊതുവെ ശുക്രൻ ഒരു സൗമ്യ ഗ്രഹം ആണ്, അതിനാൽ തന്നെ ഇത് പലപ്പോഴും ശുഭഫലങ്ങൾ നൽകാൻ പ്രവണത കാണിക്കുന്നു. അതിനാലാണ് പണ്ട് മുതൽക്കേ നാം ശുക്രൻ തെളിഞ്ഞുവെന്ന് നേട്ടങ്ങളെ സൂചിപ്പിക്കാൻ വേണ്ടി പറയുന്നത്.

രാജസ ഗുണത്തിന്റെ പ്രതിനിധിയാണ് ശുക്രൻ, അതായത്, ആഡംബരവും ഭോഗവും ഇഷ്‌ടപ്പെടുന്ന സ്വഭാവം എന്നർത്ഥം. ശുക്രന്റെ ദൃഷ്‌ടി ശുഭകരമായി കണക്കാക്കപ്പെടുന്നു, പ്രത്യേകിച്ച് ദാമ്പത്യ ജീവിതത്തിന് അത് അങ്ങേയറ്റം നല്ലത് ചെയ്യും. ശുക്ര മഹാദശ 20 വർഷം നീണ്ടുനിൽക്കും, ഇക്കാലയളവിൽ ജാതകകാരൻമാർക്ക് വളരെ നല്ല നേട്ടങ്ങൾ തന്നെയാണ് പ്രദാനം ചെയ്യുക.
പറഞ്ഞുവന്നത് ശുക്രന്റെ നേട്ടങ്ങളെ കുറിച്ചാണ്. ജൂൺ 13ന് ശുക്രൻ ഭരണി നക്ഷത്രത്തിൽ പ്രവേശിച്ച് കഴിഞ്ഞു. അതിനാൽ തന്നെ വിവിധ രാശികൾക്ക് ഇതിന്റെ ഗുണഫലങ്ങൾ ജീവിതത്തിൽ ലഭിക്കും. ശുക്രന്റെ നക്ഷത്രമാറ്റം ചെറിയൊരു കാര്യമല്ലെന്ന് ഓർക്കണം. സവിശേഷമായ ഗുണങ്ങൾ ഉള്ള ശുക്രൻ നിങ്ങൾക്ക് അതിന് അനുസരിച്ചുള്ള മാറ്റങ്ങൾ ജീവിതത്തിൽ പ്രദാനം ചെയ്യും. ഏതൊക്കെ രാശികളെ ഇത് സ്വാധീനിക്കുമെന്ന് നോക്കാം.
ഇടവം രാശി: ഇക്കൂട്ടരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ നിക്ഷേപ അവസരങ്ങളും ജോലിയിൽ ശമ്പള വർദ്ധനവും പ്രതീക്ഷിക്കാം. ജോലിസ്ഥലത്ത് പുതിയ ഉത്തരവാദിത്തങ്ങൾ ലഭിക്കും. സ്വന്തം ബിസിനസ്സ് നടത്തുന്നവർക്ക് വിപുലീകരണത്തിന് അവസരമുണ്ടാകും. ബന്ധങ്ങളിൽ ഐക്യവും സന്തോഷവും വർദ്ധിക്കും. അവിവാഹിതർക്ക് വിവാഹാലോചനകൾ വിജയകരമാകാൻ സാധ്യത. സർക്കാർ ജോലിക്കും സാധ്യത.
തുലാം രാശി: ശുക്രന്റെ മാറ്റം ഇവർക്ക് മാനസിക സമാധാനവും ആത്മീയ വളർച്ചയും നൽകും. ധ്യാനവും യോഗയും ഉപകാരപ്രദമാകും. പ്രണയ ബന്ധങ്ങളിൽ പുതിയ തുടക്കങ്ങൾ ഉണ്ടാകും. വിവാഹിതർക്ക് ദാമ്പത്യ ജീവിതത്തിൽ ഊഷ്‌മളത വർധിക്കും. വിദേശ യാത്രകളോ വിദേശ കമ്പനികളുമായുള്ള ബന്ധങ്ങളോ ജോലിയിൽ മുന്നേറ്റത്തിന് സഹായിക്കും.
മീനം രാശി: ശുക്രൻ ഭരണി നക്ഷത്രത്തിലേക്ക് മാറുന്നതോടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാനുള്ള സാധ്യത. വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് കാണിക്കാനും മത്സര പരീക്ഷകളിൽ വിജയിക്കാനും അവസരമുണ്ട്. ആരോഗ്യം മെച്ചപ്പെടും, എന്നാൽ ജീവിതശൈലി രോഗങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കണം. പണവും സമ്പത്തും ഒക്കെ കുമിഞ്ഞുകൂടും.
കന്നി രാശി: ഇവർക്ക് ജോലിയിൽ പദവി ഉയർച്ചയോ പുതിയ ജോലി അവസരങ്ങളോ ലഭിക്കും. സ്വന്തം ബിസിനസ്സ് നടത്തുന്നവർക്ക് ലാഭം വർദ്ധിക്കും. കുടുംബാംഗങ്ങളുമായുള്ള ബന്ധം ശക്തമാകും. വിവാഹിതർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷം. റിയൽ എസ്‌റ്റേറ്റ്, ഓഹരി നിക്ഷേപങ്ങൾ എന്നിവയിൽ നിന്ന് ലാഭം പ്രതീക്ഷിക്കാം.
വൃശ്ചികം രാശി: ഈ രാശിക്കാർക്ക് ആത്മവിശ്വാസവും മാനസിക ശക്തിയും വർധിക്കും. പുതിയ കഴിവുകൾ പഠിക്കാനുള്ള അവസരം. അപ്രതീക്ഷിത ധനലാഭം, പൈതൃക സ്വത്ത്, അല്ലെങ്കിൽ ബോണസ് ലഭിക്കാൻ സാധ്യത. ദീർഘദൂര യാത്രകൾ, പ്രത്യേകിച്ച് വിദേശ യാത്രകൾ ഗുണകരമാകും. പഠനത്തിൽ ഇവർക്ക് മുന്നേറാൻ സാധിക്കും.












Click it and Unblock the Notifications