ശുക്രൻ വരുന്നു വലിയ നേട്ടങ്ങളുമായി; ഈ രാശിക്കാർക്ക് ആഗ്രഹിച്ചത് നടക്കും, സ്വർണം വാങ്ങാൻ യോഗം തെളിയുന്നു
വേദ ജ്യോതിഷത്തിലെ ശുഭനായ ഗ്രഹങ്ങളിൽ ഒന്നാണ് ശുക്ര൯. അതുകൊണ്ട് തന്നെ ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ ഏറെയുണ്ട്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ എന്നിങ്ങനെ ഒരു മനുഷ്യൻ ജീവിതത്തിൽ ആഗ്രഹിക്കുന്ന കാര്യങ്ങളിൽ അധികവും ശുക്രന്റെ നിയന്ത്രണത്തിലാണെന്ന് വേണമെങ്കിൽ നമുക്ക് പറയാം.
ജാതകത്തില്‍ ശുക്രന്റെ ബലത്തിനനുസരിച്ച് ഇത്തരം കാര്യങ്ങളിൽ അവരുടെ ഭാഗ്യം തെളിയിക്കപ്പെടും. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശുക്ര൯ ബലവാനാണെങ്കില്‍ അയാള്‍ സന്തുഷ്‌ട വിവാഹ ജീവിതം നയിക്കുന്നവനും ലൗകിക സുഖ സൗകര്യങ്ങള്‍ അനുഭവിക്കുന്നവനും ആയിരിക്കുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.

വ്യാഴത്തെപ്പോലെ മറ്റൊരു ഗുണകരമായ ഗ്രഹമാണ് ശുക്രനും. ഇത്തരത്തിൽ പലപ്പോഴും ശുക്രൻ തന്റെ രാശി മാറുമ്പോൾ പലരുടെയും ജീവിതവും മാറുമെന്നതാണ് യാഥാർഥ്യം. ഏതൊരു ഗ്രഹത്തിന്റെയും രാശിമാറ്റം എല്ലാവരെയും സ്വാധീനിക്കുമെങ്കിലും ചില രാശിക്കാരെ സംബന്ധിച്ച് അതൊരു പുതിയ മാറ്റമായിരിക്കും കൊണ്ടുവരിക. എന്ന് വച്ചാൽ മനസ്സിൽ പോലും വിചാരിക്കാത്ത അത്രയും വലിയ നേട്ടങ്ങൾ.
ശുക്രനിലുണ്ടാകുന്ന ഇത്തരത്തിലുള്ള മാറ്റങ്ങൾ എല്ലാ രാശികളിലും സ്വാധീനം ചെലുത്തുമെന്നാണ് പറയപ്പെടുന്നത്. നിലവിൽ അവിട്ടം നക്ഷത്രത്തിലാണ് ശുക്രൻ നിലകൊള്ളുന്നത്. എല്ലാവരെയും ഇല്ലെങ്കിലും ഇത് ഇത് ചില രാശിക്കാർക്ക് ജീവിതത്തിൽ ഭാഗ്യം കൊണ്ട് വരാൻ ഇടയാക്കും. ഏതൊക്കെ രാശിക്കാരെയാണ് പുതുവർഷത്തിൽ ശുക്രൻ അനുഗ്രഹിക്കുന്നതെന്ന് നോക്കാം.
മേടം രാശി: ഇത്തവണത്തെ ശുക്ര പരിവർത്തനം മേടം രാശിക്കാർക്ക് വലിയ നേട്ടങ്ങളാണ് നൽകുക. ഇവർക്ക് എല്ലാ പ്രയാസങ്ങളെല്ലാം ഇല്ലാതാകും. നിലവിലെ മാനസിക ബുദ്ധിമുട്ടുകൾ കാര്യമായി കുറയും. സമ്പത്തിൽ കാര്യമായ വർധന ഉണ്ടാവും. സഹോദരങ്ങളുമായുള്ള ഐക്യം കൂടും. സാമ്പത്തിക ബാധ്യതകൾ പൂർണമായും ഇല്ലാതാകും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാവും ഇത്.
വൃശ്ചികം രാശി: ശുക്രന്റെ രാശിമാറ്റത്തിന്റെ നാളുകളിൽ വൃശ്ചികകാർക്ക് മികച്ച നേട്ടങ്ങളാവും വന്നുചേരുക. ആഗ്രഹിച്ച കാര്യങ്ങൾ നേടിയെടുക്കാൻ ഇവരെക്കൊണ്ട് സാധിക്കും. പുതിയ വാഹനം വാങ്ങാനുള്ള ഭാഗ്യവും ഇവർക്കുണ്ടാവും. ഇവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. സമ്പത്തിൽ സാരമായ വർധന ഉണ്ടാവും. ബിസിനസുകാരുടെ ലാഭം കുതിച്ചുയരും.
മിഥുനം രാശി: ഇവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് മാറ്റം ലഭിക്കാനുള്ള സാധ്യത ഈ സമയത്തുണ്ട്. ഇവരുടെ ബിസിനസിൽ വലിയ വളർച്ച തന്നെയുണ്ടാവും. ഇവർക്ക് പുതുതായി വസ്‌തു വാങ്ങാനും സ്വർണം വാങ്ങാനും ഒക്കെയുള്ള ഭാഗ്യവും ഉണ്ടാവും. ഈ രാശിക്കാരുടെ സമ്പാദ്യം കുതിച്ചുയരും.
മീനം രാശി: ശുക്ര പരിവർത്തനം കാര്യമായ മാറ്റങ്ങൾ കൊണ്ട് വരുന്ന മറ്റൊരു രാശിയാണിത്. ഇവർക്ക് നിലവിലുള്ള സാമ്പത്തിക ബാധ്യതകളിൽ നിന്ന് മോചനം ഉറപ്പാണ്. ആഗ്രഹിച്ചിട്ടും നടക്കാതെ പോയ പല കാര്യങ്ങളും സാധിക്കാൻ ഈ അവസരത്തിൽ അവർക്ക് കഴിഞ്ഞേക്കും. ഇവരുടെ ആരോഗ്യം മികച്ചതായിരിക്കും. പുതിയ വാഹനം വാങ്ങാനുള്ള ഭാഗ്യവും ഈ രാശിക്കാർക്ക് വന്നുചേരും.












Click it and Unblock the Notifications