Get Updates
Get notified of breaking news, exclusive insights, and must-see stories!

ശുക്രൻ മടങ്ങിവരുന്നു, രാജയോഗത്തിന് തുല്യം; വിദേശയാത്രയ്ക്കും പ്രണയസാഫല്യത്തിനും സാധ്യത, ഈ രാശിക്കാരോ?

വേദ ജ്യോതിഷത്തിൽ വലിയ പ്രാധാന്യമുള്ള ഗ്രഹങ്ങളിൽ ഒന്നാണ് ശുക്രൻ. അതിന്റെ ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണ് എന്നാണ് പറയപ്പെടുന്നത്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് ശുക്രനെ കുറിച്ചുള്ള വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയാറുള്ളത്. അതുകൊണ്ട് തന്നെ ശുക്രൻ ഏവർക്കും പ്രിയപ്പെട്ടതുമാണ്.

ഭൂതങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നതെന്ന് നേരത്തെ തന്നെ പറഞ്ഞല്ലോ. സാധാരണയായി ശുക്രൻ വ്യക്തികളുടെ ജീവിതത്തിൽ സമ്പത്തും സന്തോഷവും നൽകുന്നു എന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം, സുഖം, ആഡംബരം, സ്നേഹ-ആകർഷണം, വിവാഹം, ദാമ്പത്യ സന്തോഷം എന്നിവയും നൽകുമെന്ന് വിശ്വസിക്കപ്പെടുന്നു.

venustransit

ഈ ഗ്രഹത്തിന്റെ ചലനങ്ങൾ ജ്യോതിഷ പ്രകാരം വലിയ പ്രാധാന്യമുള്ള ഒന്നായി കണക്കാക്കുന്നു. 12 രാശികളെയും ശുക്രന്റെ ചലനത്തിലെ മാറ്റങ്ങൾ ബാധിക്കുമെങ്കിലും അത് പക്ഷേ ഒരുപോലെ ആയിരിക്കില്ല. ധനത്തിന്റെയും സമ്പല്‍ സമൃദ്ധിയുടെയും ഗ്രഹമായ ശുക്രൻ ചില രാശിക്കാർ കനിഞ്ഞ് അനുഗ്രഹിക്കും.

മെയ് മാസത്തിലാണ് ശുക്രൻ രാശിമാറുന്നത്. ഏറെ പ്രത്യേകത നിറഞ്ഞ രാശിമാറ്റങ്ങളിൽ ഒന്ന് കൂടിയാണിത്. ശുക്രൻ ഒരു വർഷത്തിന് ശേഷം അതിന്റെ സ്വന്തം രാശിയായ ഇടവത്തിലാണ് പ്രവേശിക്കാൻ ഒരുങ്ങുന്നത്. അതിനാൽ തന്നെ രാജയോഗ തുല്യമായ ഭാ​ഗ്യങ്ങളാണ് മൂന്ന് രാശികൾക്ക് ലഭിക്കുന്നത്. ഏതൊക്കെയാണ് ആ രാശികളെന്ന് നമുക്ക് പരിശോധിക്കാം.

കര്‍ക്കടകം രാശി: ശുക്രന്റെ രാശിമാറ്റം ഇവർക്ക് അനുകൂലമാണ്. ഈ കാലയളവിൽ ഇക്കൂട്ടരുടെ വരുമാനം കാര്യമായി വർധിക്കും. പുതിയ വരുമാന സ്രോതസുകള്‍ തുറക്കപ്പെടും. കുടുംബജീവിതത്തിൽ സന്തോഷമുണ്ടാകും, സമാധാനവും വരും. വിദേശയാത്ര പോകാനുള്ള അവസരമുണ്ടാകും. ഇക്കാലയളവിൽ ജീവിതത്തിൽ ആഗ്രഹിച്ചതൊക്കെ നടക്കും. പ്രമോഷനും ശമ്പള വര്‍ധനവും ലഭിക്കാനുള്ള സാധ്യത അധികമാണ്.

ഇടവം രാശി: ശുക്രൻ രാശിമാറുന്നതോടെ ഇവർക്ക് കൂടുതൽ ഉന്നമനമുണ്ടാകും. മാത്രമല്ല പ്രതീക്ഷിക്കാത്ത സാമ്പത്തിക നേട്ടമുണ്ടാകും. ഇവരുടെ ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിൽ പ്രണയസാഫല്യമുണ്ടാകും. ഇവരുടെ വ്യക്തിത്വം കൂടുതല്‍ ആകര്‍ഷകമാവുകയും ചെയ്യും. ചെയ്യുന്ന കാര്യങ്ങളിൽ എല്ലാം വിജയിക്കാനുള്ള യോഗവും ഇവർക്കുണ്ടാവും.

കന്നി രാശി: ശുക്രന്റെ രാശിമാറ്റത്തിലൂടെ നേട്ടങ്ങൾ കൊയ്യുന്ന കൂട്ടരാണ് ഇവർ.ജീവിതത്തിൽ ഭാഗ്യകാലമാണിത്. ജോലിയിലും വ്യക്തിജീവിതത്തിലും ബിസിനസിലും നല്ല മാറ്റവും നേട്ടവും ഉറപ്പാണ്. ജോലിസംബന്ധമായി നിരവധി യാത്രകള്‍ വേണ്ടിവന്നേക്കാം. മുടങ്ങിക്കിടക്കുന്ന ജോലികൾ എല്ലാം തന്നെ ഇവർ പൂർത്തിയാക്കും. സമൂഹത്തിൽ കൂടുതൽ ബഹുമാനം ലഭിക്കുകയും ജോലിയിൽ കൂടുതൽ ഉയരങ്ങളിലേക്ക് പോവുകയും ചെയ്യും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+