പ്രണയം പൂത്തുലയും, ജോലിയിൽ നല്ല മുന്നേറ്റം ഉറപ്പാണ്; ദാമ്പത്യ ജീവിതം നന്നായി വരും, ഈ രാശിക്കാരാണോ?
ഓരോ ഗ്രഹങ്ങളുടെയും രാശിമാറ്റവും അവയുടെ സംക്രമണവും ഒക്കെ ജീവിതം മാറ്റിമറിക്കുന്ന കാര്യങ്ങളാണ് ചില വ്യക്തികളുടെ. അതുകൊണ്ട് തന്നെ ജ്യോതിഷത്തിൽ ഗ്രഹങ്ങൾക്ക് സവിശേഷമായ സ്ഥാനം തന്നെയാണ് നൽകിയിരിക്കുന്നത്. ഗ്രഹങ്ങളിൽ തന്നെ നല്ല നേട്ടങ്ങളും ദോഷങ്ങളും ഒക്കെ പ്രദാനം ചെയ്യുന്ന സാഹചര്യം ഉണ്ടാവാറുണ്ട്.
അതുകൊണ്ട് തന്നെ ഏത് വിധത്തിൽ നിങ്ങളെ ഗ്രഹങ്ങളുടെ രാശിമാറ്റം സ്വാധീനിക്കും എന്ന് പറയാൻ കഴിയില്ല. എങ്കിലും വരാനിരിക്കുന്ന ധനയോഗങ്ങളും രാജയോഗങ്ങളും നമുക്ക് മുൻകൂട്ടി കാണാൻ കഴിയുമെന്ന പ്രത്യേകതയുണ്ട്. അതിനാണ് പൊതുവെ ഗ്രഹങ്ങളുടെ സഞ്ചാര പാതയും അവയിൽ ഉണ്ടാവുന്ന മാറ്റവും മുൻകൂട്ടി കാണുന്നത്.

ഭാരതീയ ജ്യോതിഷപ്രകാരം പ്രധാന ഗ്രഹങ്ങളിൽ ഒന്നായാണ് ശുക്രനെ കണക്കാക്കുന്നത്. ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമാണ് ശുക്ര൯. അതിനാൽ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയുണ്ട്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ശുക്രൻ എന്ന് പറയപ്പെടുന്നു.
അടുത്തിടെ തന്നെ ശുക്രൻ മേടം രാശിയിലേക്ക് പ്രവേശിക്കുകയാണ്. മെയ് 31നാണ് ഈ രാശിമാറ്റം നടക്കുകയെന്ന് നമുക്ക് കാണാം. സാമ്പത്തികമായും ജോലിയിലും ഒക്കെ നല്ല മുന്നേറ്റങ്ങൾ വരാൻ നിങ്ങൾക്ക് നല്ല അവസരമാണ് ഇതിലൂടെ വന്നെത്തുന്നത്. ഏതൊക്കെ രാശികൾക്കാണ് ഇതിന്റെ ഗുണഫലങ്ങൾ ലഭിക്കുകയെന്ന് നോക്കാം.
മിഥുനം രാശി: ഇവരുടെ വരുമാനം വർധിക്കും. ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സമയം ഏറ്റവും അനുകൂലമാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷത്തിനും സമാധാനത്തിനും അവസരം വരുന്നുണ്ട്. കടം കൊടുക്കുന്നതും വാങ്ങുന്നതും പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കണം. പ്രണയജീവിതം പൂത്തുലയുക തന്നെ ചെയ്യും.
തുലാം രാശി: ഈ രാശിയുടെ അധിപൻ കൂടിയാണ് ശുക്രൻ. അക്കാരണത്താൽ തന്നെ ഈ സംക്രമണം തുലാം രാശിക്കാർക്ക് സാമ്പത്തികപരമായി നേട്ടങ്ങൾ സമ്മാനിക്കുമെന്ന് ഉറപ്പാണ്. ബിസിനസിലും ലാഭമുണ്ടായിത്തീരും. പുതിയ ജീവിതത്തിന് തുടക്കം കുറിയ്ക്കാൻ, എന്ന് വച്ചാൽ വിവാഹത്തിന് നല്ല സമയമാണ്. ജോലിയിൽ പുതിയ ഉയരങ്ങൾ കീഴടക്കും.
ധനു രാശി: ഈ രാശിക്കാർക്ക് ശുക്രന്റെ സംക്രമണത്തോടെ നല്ലകാലം തുടങ്ങുകയായി എന്നതാണ് പ്രത്യേകത. ഇവർക്ക് ദാമ്പത്യ ജീവിതത്തിൽ സന്തോഷമുണ്ടാകും. പ്രണയബന്ധങ്ങളിൽ വിജയം ഉറപ്പാണ് എന്നതും ഗുണകരമാണ്. ഇക്കൂട്ടർ അവരുടെ ആരോഗ്യം ശ്രദ്ധിക്കണം. വിദ്യാർത്ഥികൾക്ക് വിജയം നേടാൻ അനുയോജ്യമായ സമയമാണ്.
മേടം രാശി: ഇവർക്ക് ശുക്രന്റെ രാശിമാറ്റം വളരെ നല്ല ഗുണഫലങ്ങളാണ് കൊണ്ട് നൽകുക. സാമ്പത്തിക നേട്ടങ്ങൾ മാത്രമായിരിക്കില്ല അതെന്നതാണ് പ്രധാന കാര്യം. ജോലിയിലും ബിസിനസിലും നിങ്ങൾക്ക് അനുകൂലമായ സംഭവ വികാസങ്ങൾ ആയിരിക്കും കൂടുതലായി നടക്കുക. ജീവിതത്തിൽ പുതിയ മാറ്റങ്ങൾക്ക് ഇതാണ് സമയം.












Click it and Unblock the Notifications