ഈ രാശിക്കാരുടെ പ്രണയം പൂവണിയും; പുതിയ വാഹനം ഗ്യാരേജിലെത്തും! കുടുംബ സമേതം വിനോദ യാത്രയും
വേദ ജ്യോതിഷത്തിൽ വലിയ പ്രാധാന്യം കൽപ്പിച്ചു നൽകിയിട്ടുള്ള ഗ്രഹമാണ് ശുക്രൻ. നല്ല ഗ്രഹങ്ങളിൽ ഒന്നായ ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമായാണ് വിലയിരുത്തുന്നത്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ പണ്ട് മുതലേ പറഞ്ഞു കേൾക്കാറുള്ളത്. മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും പക്ഷേ ചില കാര്യങ്ങളിൽ വ്യത്യസ്‌തനല്ല.
ജ്യോതിഷം പറയുന്നത് അനുസരിച്ച് ഭൂതങ്ങളുടെ ഗുരു എന്നറിയപ്പെടുന്ന ശുക്രനെ ശുഭഗ്രഹമായിട്ടാണ് കണക്കാക്കുന്നതെന്ന് നേരത്തെ തന്നെ പറഞ്ഞല്ലോ. സാധാരണയായി ശുക്രൻ ജീവിതത്തിൽ സമ്പത്തും സന്തോഷവും നൽകുന്നു എന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം, സുഖം, ആഡംബരം, സ്നേഹ-ആകർഷണം, വിവാഹം, ദാമ്പത്യ സന്തോഷം എന്നിവയും നൽകുമെന്ന് പരക്കെ വിശ്വസിച്ചു പോരുന്നു. അതുകൊണ്ട് തന്നെ ശുക്രനോട് എല്ലാവർക്കും ബഹുമാനമാണ്.

ഈ ഗ്രഹത്തിന്റെ ചലനങ്ങൾ പക്ഷേ ജ്യോതിഷ പ്രകാരം വലിയ പ്രാധാന്യമുള്ള ഒന്നായി കരുതുന്നു. എന്തെന്നാൽ 12 രാശികളെയും ശുക്രന്റെ ചലനത്തിലെ മാറ്റങ്ങൾ ബാധിക്കുമെങ്കിലും അത് പക്ഷേ ഒരുപോലെ ആയിരിക്കില്ല. ഭൂരിഭാഗം രാശികൾക്കും ഇത് പക്ഷേ നല്ല ഫലങ്ങൾ തന്നെയാണ് നൽകാറുള്ളത്. മറിച്ചുണ്ടാവുന്ന സംഭവങ്ങൾ വളരെ കുറവായിരിക്കും. അതുകൊണ്ട് തന്നെ ശുക്രൻ എല്ലാവർക്ക് മുന്നിലും തേജസോടെ തല ഉയർത്തി നിൽക്കുന്നു.
പറഞ്ഞുവന്നത് ശുക്രന്റെ രാശിമാറ്റത്തെ കുറിച്ചാണ്, അതുണ്ടാക്കുന്ന അസുലഭമായ നേട്ടങ്ങളെ കുറിച്ചാണ്. ഈ വർഷം ഓഗസ്‌റ്റ് 20ന് അതായത് കൊല്ലവർഷം 1201 ചിങ്ങം 4ന് ശുക്രൻ മിഥുനം രാശിയിൽ നിന്നും കർക്കടകം രാശിയിലേക്ക് സംക്രമിക്കുകയാണ്. 25 ദിവസങ്ങൾക്കു ശേഷം, സെപ്റ്റംബർ 14 ന്/ ചിങ്ങം 29ന് ചിങ്ങം രാശിയിലേക്കും മാറും. ഈ മാറ്റങ്ങൾ ചെറിയ കാര്യമല്ല, ചെറിയ മാറ്റമല്ല കൊണ്ട് വരികയും ചെയ്യുക എന്നതാണ് പ്രത്യേകത. ഏതൊക്കെ രാശിക്കാർക്ക് ഇത് ഗുണകരമാവും എന്ന് നോക്കാം.
മേടം രാശി: ഇവർക്ക് ശുക്രന്റെ മാറ്റം നല്ല ഗുണങ്ങളാണ് നൽകുക. തൊഴിലിടത്തിൽ ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ഇവർക്ക് സാധിക്കും. ബന്ധുക്കളുമായുണ്ടായിരുന്ന പിണക്കം മാറി ഇണക്കം വരും. സൗഹൃദം കൂടുതൽ ദൃഢമാവും. വാഹനത്തിൻ്റെ അറ്റകുറ്റ പണികൾ പൂർത്തിയാക്കി നിരത്തിലിറക്കാനാവുന്ന സ്ഥിതിയിൽ എത്തും. ഈ രാശിക്കാരുടെ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതി മെച്ചപ്പെടും. പുതിയ വസ്ത്രാഭരണങ്ങൾ പാരിതോഷികമായി ഇവരെ തേടി വരും. പുതിയ മൊബൈലോ ലാപ്ടോപ്പോ സ്വന്തമാക്കും.
മിഥുനം രാശി: മത്സരങ്ങളിലും അഭിമുഖങ്ങളിലും ശോഭിക്കാനുള്ള ശേഷിയുണ്ട്. ഇവരുടെ സംസാര ശൈലി ആകർഷണീയമാവും. കലാസാഹിത്യരംഗത്ത് ശോഭിക്കും. വാഹനം ഇല്ലാത്തവർക്ക് പുതുവാഹനം വാങ്ങാനുള്ള സാഹചര്യം വരും. കഴിവിനനുസരിച്ച് സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭികാനിടയുണ്ട്. ജീവിതശൈലീ രോഗങ്ങളെ നിയന്ത്രിക്കാനും ആരോഗ്യം വീണ്ടെടുക്കാനും കഴിയുന്നതാണ്. ഉന്നതരുടെ പിന്തുണ മൂലം സ്ഥാനലബ്‌ധിയുണ്ടാവും. കുടുംബസമേതം വിനോദ യാത്ര പോവാനുള്ള അവസരവും ഇവരെ തേടിയെത്തും.
ഇടവം രാശി: സഹോദരിമാരുടെ അനുകൂല നിലപാടുകൾ ഇവർക്ക് ഗുണം ചെയ്യും. എല്ലാ കാര്യത്തിലും സഹായത്തിന് ഒരുപാട് പേർ വരും. പുതിയ സംരംഭങ്ങൾക്ക് സ്വീകാര്യത കൈവരും. പ്രണയികൾ വിവാഹ തീരുമാനത്തിലെത്തും. ആഡംബര വസ്‌തുക്കൾ ഒരുപാട് സ്വന്തമാക്കും. വസ്‌തു വാങ്ങാൻ സാധ്യത കാണുന്നു. വീട് പണിക്ക് തുടക്കം കുറിക്കാനും കഴിഞ്ഞേക്കും. പ്രൈവറ്റ് സ്ഥാപനത്തിലെ ജോലിയിൽ ശമ്പള വർധനവിന് സാധ്യത. നിക്ഷേപങ്ങളിലൂടെ നേട്ടം ലഭിച്ചേക്കാം. ഉദ്യോഗസ്ഥർക്ക് വീടിന് അടുത്തേക്ക് സ്ഥലം മാറ്റം ലഭിക്കാനിടയുണ്ട്.












Click it and Unblock the Notifications