ശുക്രൻ രാശിമാറി, ഇനി നല്ല കാലം; ഇവരുടെ പ്രണയം വിജയകരമാവും, കാത്തിരുന്ന സർക്കാർ ജോലി ലഭിച്ചേക്കും!

ഭാരതീയ ജ്യോതിഷത്തിലെ സുപ്രധാന ഗ്രഹങ്ങളിൽ ഒന്നാണ് ശുക്രൻ. അത് പലപ്പോഴും സൗന്ദര്യം, സ്നേഹം, ഐശ്വര്യം, കല, വിവാഹം, ഭൗതിക സുഖങ്ങൾ എന്നിവയുടെ കാരകനായാണ് കണക്കാക്കപ്പെടുന്നത്. സാധാരണയായി സ്നേഹം, ബന്ധങ്ങൾ, ഭോഗവിലാസം, സൗന്ദര്യം, കല, സംഗീതം, നൃത്തം, ഫാഷൻ, ആഡംബരം, ധനം, വാഹനങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ എന്നിവയെ ഈ ഗ്രഹം പ്രതിനിധീകരിക്കുന്നു എന്നതാണ് പ്രധാനം.

മാത്രമല്ല വിവാഹജീവിതത്തിന്റെയും ദാമ്പത്യ സന്തോഷത്തിന്റെയും പ്രധാന ഗ്രഹമാണ് ശുക്രൻ. സ്ത്രീകളുമായുള്ള ബന്ധങ്ങൾ, പ്രണയം, ഭൗതിക സുഖങ്ങൾ എന്നിവയെ ശുക്രൻ സ്വാധീനിക്കുന്നു. കൂടാതെ പൊതുവെ ശുക്രൻ ഒരു സൗമ്യ ഗ്രഹം ആണ്, അതിനാൽ തന്നെ ഇത് പലപ്പോഴും ശുഭഫലങ്ങൾ നൽകാൻ പ്രവണത കാണിക്കുന്നു. അതുകൊണ്ട് പണ്ട് മുതൽക്കേ നാം ശുക്രൻ തെളിഞ്ഞുവെന്ന് നേട്ടങ്ങളെ സൂചിപ്പിക്കാൻ വേണ്ടി പറയുന്നത്.

venus transit 2026

ഇപ്പോഴിതാ ശുക്രൻ വലിയൊരു രാശിമാറ്റത്തിന് ഒരുങ്ങുകയാണ്. ശുക്രന്റെ രാശിമാറ്റം 12 രാശിക്കാരുടെയും ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തുമെന്നാണ് കരുതുന്നത്. ജൂലൈ 4ന് ശുക്രൻ ചിങ്ങരാശിയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു. അവിടെ ഓഗസ്‌റ്റ് 1 വരെ തുടരുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച്, ശുക്രന്റെ ഈ ചലനം ചില രാശിക്കാർക്ക് വളരെ ശുഭകരവും നേട്ടങ്ങൾ നൽകുന്നതുമായ സമയമാണ്. ഏതൊക്കെ രാശികൾക്ക് എന്തൊക്കെ നേട്ടങ്ങൾ എന്നറിയാം.

മേടം

ഈ രാശിക്കാർക്ക് വരാനിരിക്കുന്ന ശുക്ര സംക്രമണം വളരെയധികം നേട്ടങ്ങൾ ആയിരിക്കും നൽകുക. ഈ കാലയളവിൽ ഇവരുടെ സാമ്പത്തിക സ്ഥിതി ഗണ്യമായി വളരും. ഏറെക്കാലമായി മുടങ്ങിക്കിടന്ന ജോലികൾ തടസങ്ങളില്ലാതെ പൂർത്തിയാകാൻ അവസരം ലഭിക്കും. കൂടാതെ, ഓഹരി വിപണിയിൽ നിന്നോ പഴയ നിക്ഷേപ പദ്ധതിയിൽ നിന്നോ പ്രതീക്ഷിച്ചതിലും കൂടുതൽ ലാഭം കൊയ്യാനുള്ള ശക്തമായ സാധ്യതയും ഉണ്ടാവും. പൈതൃക സ്വത്ത്, അല്ലെങ്കിൽ ബോണസ് ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘദൂര യാത്രകൾ, പ്രത്യേകിച്ച് വിദേശ യാത്രകൾ നടത്താൻ അവസരം.

ഇടവം

ഈ സമയം ഇടവം രാശിക്കാർക്ക് ആഡംബരങ്ങൾ വർധിക്കുവാൻ സാധ്യത ഏറെയാണ്. ഇവരുടെ കുടുംബ ജീവിതത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും. ഇവരുടെ വീടുകളിൽ ഐശ്വര്യവും സമാധാനവും ഉണ്ടാവും. ജോലിസ്ഥലത്തും ഇക്കൂട്ടരുടെ കഠിനാധ്വാനം വിലമതിക്കപ്പെടും. ബന്ധങ്ങളിൽ ഇവർ എടുക്കുന്ന കഷ്‌ടപ്പാടുകൾക്ക് ഫലമുണ്ടാവും. പഴയ നിക്ഷേപങ്ങളിൽ നിന്ന് ലാഭം ലഭിക്കാനുള്ള സാധ്യത അധികമാണ്. കൂടാതെ വിദ്യാർത്ഥികൾക്ക് പഠനത്തിൽ മികവ് കാണിക്കാനും മത്സര പരീക്ഷകളിൽ വിജയിക്കാനും അവസരം ഉണ്ടാവും. ഈ രാശിക്കാരുടെ ആരോഗ്യം നല്ല രീതിയിൽ മെച്ചപ്പെടും.

ചിങ്ങം

നിങ്ങളുടെ രാശിയിൽ ശുക്രൻ സഞ്ചരിക്കുന്നതിനാൽ, ഈ സമയം നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തും. നിങ്ങളുടെ സ്വഭാവത്തിൽ ഒരു പ്രത്യേക ആകർഷണം വളരും, അത് മറ്റുള്ളവരെ ആകർഷിക്കും. ദാമ്പത്യ ജീവിതം മധുരമായി തുടരും, ബിസിനസ്സിലോ പങ്കാളിത്തത്തിലോ ഏർപ്പെട്ടിരിക്കുന്നവർ വലിയ വിജയം കൈവരിക്കും. ബന്ധങ്ങളിൽ ഐക്യവും സന്തോഷവും വർധിക്കും. അവിവാഹിതർക്ക് ഇപ്പോൾ വന്നു കൊണ്ടിരിക്കുന്ന വിവാഹാലോചനകൾ തന്നെ വിജയകരമാകാൻ സാധ്യത. സർക്കാർ ജോലിക്കും സാധ്യത കൂടുതലാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+