ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് നല്ല കാലം, ഓണം കളറാവും, ബാങ്ക് ബാലൻസ് ഉയരും!

എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തെ ബാധിക്കും.

എന്നാല്‍ അത് വ്യത്യസ്‌ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീതമായ ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ് അവ.

venus transit

ഭാരതീയ ജ്യോതിഷപ്രകാരം പ്രധാന ഗ്രഹങ്ങളിൽ ഒന്നാണ് ശുക്രൻ. ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമാണ് ശുക്ര൯. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയുണ്ട്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ശുക്രൻ എന്ന് പൊതുവെ പറയപ്പെടുന്നു.

അത്തരത്തിലുള്ള ശുക്രൻ ചില സമയങ്ങളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വരാറുണ്ട്. ചില ഗ്രഹങ്ങളുമായി ചേരുമ്പോൾ മാത്രമല്ല, സ്വാഭാവികമായി ഈ ഗ്രഹത്തിന്റെ സഞ്ചാരത്തിൽ ഉണ്ടാവുന്ന ചില മാറ്റങ്ങൾ കൂടി അതിനൊപ്പം തന്നെയുണ്ട്. ഇപ്പോഴിതാ ശുക്രൻ നക്ഷത്രം മാറുകയാണ്. ഓണക്കാലത്ത് ചിത്തിരം നക്ഷത്രത്തിലേക്കാണ് ഇത് മാറുന്നത്.

ഇടവം

ഈ രാശിക്കാർക്ക് സാമ്പത്തികമായും വ്യക്തിപരമായും ഗുണകരമായേക്കാം. വരുമാനം വർധിപ്പിക്കാനുള്ള പുതിയ അവസരങ്ങൾ ലഭിക്കാം. ജോലിയിൽ കഴിവുകൾ അംഗീകരിക്കപ്പെടുകയും സാമ്പത്തികമായി കൂടുതൽ സ്ഥിരത കൈവരിക്കുകയും ചെയ്യും. കുടുംബജീവിതത്തിൽ സന്തോഷവും ബന്ധങ്ങളിൽ അടുപ്പവും ഉണ്ടാകാം. വീടുമായി ബന്ധപ്പെട്ട ചില ആഗ്രഹങ്ങൾ സഫലമാകാനും സാധ്യതയുണ്ട്.

മിഥുനം

ഈ രാശിക്കാർക്ക് നല്ല കാലം ശക്തമാവും. പുതിയ ആളുകളെ പരിചയപ്പെടുന്നതിലൂടെ തൊഴിൽപരമായ അവസരങ്ങൾ ലഭിച്ചേക്കാം. ബിസിനസ്, മീഡിയ, എഴുത്ത്, മാർക്കറ്റിംഗ്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രത്യേക നേട്ടം ലഭിക്കാം. സാമ്പത്തികമായി പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്താനുള്ള സാധ്യതയുണ്ട്. പ്രണയബന്ധങ്ങളിൽ സന്തോഷകരമായ മാറ്റങ്ങൾ ഉണ്ടാകുകയും വിവാഹാലോചനകൾക്ക് അനുകൂലമായ സാഹചര്യം രൂപപ്പെടുകയും അത് നടക്കുകയും ചെയ്യും.

കന്നി

ശുക്രൻ നേരിട്ട് ചിത്തിരം നക്ഷത്രത്തിലേക്കാണ് പ്രവേശിക്കുന്നത്. വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ആകർഷണീയത വർധിക്കാം. ജോലിയിൽ പുതിയ അവസരങ്ങൾ ലഭിക്കാനും പഴയ പരിശ്രമങ്ങൾക്ക് അംഗീകാരം ലഭിക്കാനും സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിലൂടെ നേട്ടമുണ്ടാക്കാം. പ്രണയബന്ധങ്ങളിൽ വ്യക്തതയും പരസ്‌പര ധാരണയും വർധിക്കും. പ്രണയം വിവാഹത്തിലേക്ക് എത്തും.

തുലാം

ശുക്രന്റെ ഈ മാറ്റം ചിലർക്ക് അനുകൂലമായേക്കാം. ശുക്രൻ തുലാം രാശിയുടെ അധിപനായതിനാൽ ബന്ധങ്ങൾ, സാമൂഹിക ഇടപെടലുകൾ, സാമ്പത്തിക കാര്യങ്ങൾ എന്നിവയിൽ പുരോഗതി പ്രതീക്ഷിക്കാം. ജോലിയിൽ പുതിയ ബന്ധങ്ങൾ ഉണ്ടാകുകയും അവ ഭാവിയിൽ പ്രയോജനപ്പെടുകയും ചെയ്യാം. ബിസിനസ് പ്രണയിക്കുന്നവർക്ക് ബന്ധം കൂടുതൽ ദൃഢമാകാൻ സാഹചര്യം ഉണ്ടാകാം. വിവാഹിതർക്ക് പങ്കാളിയുമായുള്ള ബന്ധത്തിൽ കൂടുതൽ അടുപ്പവും പരസ്‌പര പിന്തുണയും ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+