Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷുവിന് മുൻപ് രാജയോഗം, ആഗ്രഹിച്ച വീടോ വസ്‌തുവോ വാങ്ങാം; പ്രണയം പൂവണിയും, ഈ രാശിക്കാരാണോ?

വേദ ജ്യോതിഷത്തിൽ വളരെയധികം പ്രാധാന്യമുള്ള ഗ്രഹങ്ങളിൽ ഒന്നാണ് ശുക്രൻ. ഇതിനുണ്ടാവുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമായാണ് കണക്കാക്കുന്നത്. പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണ് ശുക്രനെന്ന് വിശ്വസിക്കപ്പെടുന്നു. ശുക്രൻ തെളിഞ്ഞുവെന്നാണ് ജീവിതത്തിൽ നല്ല കാലം വരുമ്പോൾ സാധാരണ പറയാറുള്ളത്. നവ ഗ്രഹങ്ങളിൽ എല്ലവർക്കും ഒരുപോലെ ഇഷ്‌ടമുള്ള ഗ്രഹം കൂടിയാണിത്.

ശുഭനായ ഗ്രഹമാണ് ശുക്ര൯ എന്ന് കരുതപ്പെടുന്നു. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയുണ്ട്. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ശുക്രൻ എന്നാണ് പൊതുവെ പറയപ്പെടുന്നത്. ഇവയെല്ലാം ഏതൊരു വ്യക്തിയും ജീവിതത്തിൽ കിട്ടണമെന്ന് ആഗ്രഹിക്കുന്നവയാണ് എന്നതാണ് മറ്റൊരു പ്രത്യേകത.

astrovenus

ഗ്രഹങ്ങളുടെ രാശിമാറ്റം ജ്യോതിഷത്തിൽ വളരെ പ്രധാനപ്പെട്ടൊരു കാര്യം കൂടിയാണ്. ഒരു പ്രത്യേക ഘട്ടമെത്തുമ്പോൾ ഗ്രഹങ്ങൾ തങ്ങളുടെ രാശിമാറുക പതിവാണ്. അങ്ങനെ രാശിമാറ്റം നടത്തുമ്പോൾ എല്ലാ രാശിക്കാരെയും ഒന്നല്ലെങ്കിൽ വേറൊരു രീതിയിൽ അത് ബാധിക്കും. സാധാരണയായി എല്ലാ രാശിക്കാർക്കും ഈ മാറ്റം ഒരുപോലെ ആയിരിക്കില്ല.

അങ്ങനെ വിഷുവിന് മുന്നോടിയായി ശുക്രൻ രാശിമാറ്റത്തിന് ഒരുങ്ങുകയാണ്. വരുന്ന ഏപ്രിൽ 13 ഞായറാഴ്‌ചയാണ് ശുക്രൻ മീനം രാശിയിലേക്ക് സംക്രമിക്കാൻ പോകുന്നത്. അന്നേ ദിവസം രാവിലെ 6.31നാണ് ഈ സവിശേഷമായ സംക്രമണം. ശുക്രന്റെ രാശിമാറ്റം 3 രാശികൾക്ക് സമാനതകൾ ഇല്ലാത്ത നേട്ടങ്ങൾ നൽകും. ഇവർക്ക് അഷ്ടൈശ്വര്യം വന്നുചേരും. ഏതൊക്കെ ആ രാശികളാണ് ഇവയെന്ന് നോക്കാം.

കര്‍ക്കടകം രാശി: അഷ്‌ടൈശ്വര്യം കാരണം ഈ രാശിക്കാർക്ക് നിരവധി നേട്ടങ്ങളാവും ലഭിക്കുക. ബിസിനസിൽ പുരോ​ഗതി കൈവരും. സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയിൽ പുരോ​ഗതി വരും. നിങ്ങൾ ആ​ഗ്രഹിച്ച രീതിയിൽ, അതുപോലെയുള്ള മാറ്റങ്ങളുമായി ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കും. ജീവിത വിജയത്തിന് സാധ്യതയുണ്ട്. ജീവിതത്തിൽ നിങ്ങൾക്കുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കും. പുതിയ വീടോ വാഹനമോ വസ്‌തുവോ വാങ്ങാൻ യോഗം തെളിഞ്ഞുവരുന്നുണ്ട്.

തുലാം രാശി: ശുക്രന്റെ സംക്രമണത്തിലൂടെ ഇക്കൂട്ടർക്ക് ജീവിതത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടത്തിനുള്ള സാധ്യതയാണ് തെളിഞ്ഞു വരുന്നത്. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനവും പ്രശസ്‌തിയും വർധിക്കും. വിദേശത്ത് പഠനം, ജോലി എന്നിവ ആ​ഗ്രഹിക്കുന്നവർക്ക് അനുകൂലമായ കാലയളവ് കൂടിയാണിത്. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. എല്ലാ മേഖലയിലും വിജയം കൈവരിക്കാന്‍ സാധിച്ചേക്കും.

കുംഭം രാശി: അഷ്‌ടൈശ്വര്യ കാലയളവിൽ ജോലിയിൽ വിജയം കൈവരിക്കാൻ ഇവർക്ക് സാധിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം ജനിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും വന്നുചേരും. ജോലിയിൽ സഹപ്രവർത്തകരുടെ പൂർണ പിന്തുണ ഇവർക്കുണ്ടാവും. ബിസിനസിൽ സാമ്പത്തിക നേട്ടത്തിനുള്ള സാധ്യത തെളിയുന്നുണ്ട്. ജോലിയിൽ സ്ഥാനക്കയറ്റത്തിനും ശമ്പളവർധനവിനും വഴി തെളിയും. പ്രണയ ജീവിതം പൂവണിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+