കടം കൊടുക്കുന്നതും വാങ്ങുന്നതും ഒഴിവാക്കണം, പ്രണയം പൂത്തുലയും, ആരോഗ്യം ശ്രദ്ധിക്കണം; ഈ രാശിക്കാരോ?
ഭാരതീയ പുരാതന ഗ്രന്ഥങ്ങളിൽ ഈ ആകാശഗോളങ്ങൾക്കെല്ലാം വലിയ പ്രാധാന്യമുണ്ട്, അതിൽ പ്രധാനികളാണ് നവഗ്രഹങ്ങൾ എന്ന് നാം വിളിക്കുന്നവ. അവയുടെ സ്ഥാനങ്ങൾ 12 രാശിചിഹ്നങ്ങളിലും മനുഷ്യജീവിതങ്ങളിലും രാജ്യത്തിലും ലോകത്തിലെ മറ്റെല്ലായിടത്തും വലിയ സ്വാധീനം തന്നെയാണ് ചെലുത്തുന്നത്. അത് നാമെല്ലാം അനുഭവിച്ചറിയുന്നതുമാണ്. രാശി, നക്ഷത്ര മാറ്റങ്ങൾ മാത്രം അവയെ കുറിച്ചറിയാൻ.
വേദ ജ്യോതിഷപ്രകാരം പ്രധാന ഗ്രഹങ്ങളിൽ ഒന്നാണ് ശുക്രൻ. ജ്യോതിഷത്തിലെ ശുഭനായ ഗ്രഹമാണ് ശുക്രനെന്നും പറയപ്പെടുന്നു. ശുക്രനാല്‍ ഭരിക്കപ്പെടുന്ന ജീവിത മണ്ഡലങ്ങള്‍ നിരവധിയുണ്ട് എന്നതാണ് പ്രധാനം. ലൈംഗികത, വിഷയാസക്തി, സ്നേഹം, പ്രേമം, വിവാഹം, ലൗകിക സുഖ സൗകര്യങ്ങള്‍, ആഡംബര വസ്‌തുക്കൾ തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ് ശുക്രൻ എന്നാണ് പൊതുവെ പറയപ്പെടുന്നത്.

ശുക്രനിലുണ്ടാകുന്ന ഓരോ മാറ്റങ്ങളും എല്ലാ രാശികളിലും സ്വാധീനം ചെലുത്തുന്ന കാര്യമാണെന്ന് പ്രത്യേകം പറയേണ്ടതില്ലലോ. ശുക്രൻ പൊതുവേ ഭാഗ്യദായകനായ ഗ്രഹമാണെന്നാണ് വിശ്വാസം. ജീവിതത്തിൽ ശുക്രൻ തെളിഞ്ഞുവെന്നാണ് നല്ല കാലം വരുമ്പോൾ നമ്മളൊക്കെ പറയാറുള്ളത്, പലരും പറഞ്ഞു കേട്ടിട്ടുള്ളതും. മറ്റ് ഗ്രഹങ്ങളിൽ നിന്ന് ശുക്രനും ഇക്കാര്യത്തിൽ വ്യത്യസ്‌തനല്ല.
ശുക്രൻ മേടം രാശിയിലേക്ക് പ്രവേശിക്കുകയാണ്. സാധാരണയായി ശുക്രന്റെ രാശി, നക്ഷത്ര മാറ്റങ്ങളെ വളരെ പ്രതീക്ഷയോടെയാണ് എല്ലാവരും നോക്കിക്കാണുന്നത്. എന്തെന്നാൽ അത് സമാനതകൾ ഇല്ലാത്ത നേട്ടങ്ങളാവും പ്രദാനം ചെയ്യുക. ഇക്കുറി മേട രാശിയിലേക്ക് ശുക്രൻ മാറുമ്പോഴും അതിനെ വരവേൽക്കാൻ ഒരുങ്ങുകയാണ് വിവിധ രാശിക്കാർ. എന്നാൽ ആ സ്വാധീനം എല്ലാവർക്കും ഒരുപോലെയാണോ എന്ന ചോദ്യം പ്രസക്തമാണ്.
എല്ലാ രാശിക്കാരെയും ഒരുപരിധിവരെ ശുക്രന്റെ മാറ്റം സ്വാധീനിക്കും. എങ്കിലും ചില രാശികൾക്ക് പ്രത്യേക ഗുണങ്ങൾ ഈ മാറ്റം കൊണ്ട് വരും. സാമ്പത്തികമായ നേട്ടങ്ങളും വിദ്യാഭ്യാസപരമായ കാര്യങ്ങളിലെയും ബിസിനസിലെയും മുന്നേറ്റവും ഒക്കെ ഇതിന്റെ ഭാഗമാണ്. ഏതൊക്കെയാണ് ഈ രാശികൾ എന്നും അവയിൽ ഉണ്ടാവുന്ന മാറ്റങ്ങൾ എന്തൊക്കെയെന്നും നാം അറിയേണ്ടതുണ്ട്.
മേടം രാശി: ശുക്രന്റെ രാശിമാറ്റം ഇക്കൂട്ടർക്ക് വളരെയധികം ഗുണം ചെയ്യും. ഇവർക്ക് ഈ കാലയളവിൽ ഉറപ്പായും സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയിലും ബിസിനസിലും അനുകൂലമായ രീതിയിൽ കാര്യങ്ങൾ വന്നുചേരുകയും മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുമെന്ന പ്രത്യേകത കൂടിയുണ്ട്. ജീവിതത്തിൽ പുതിയ മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
മിഥുനം രാശി: ഇവരുടെ വരുമാനം വലിയ തോതിൽ വർധിക്കും. സമൂഹത്തിൽ നിങ്ങൾക്കുള്ള ബഹുമാനം കൂടുകയും ചെയ്യും. ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് ഈ സമയം അനുകൂലമാണ്. ദാമ്പത്യ ജീവിതത്തിൽ സന്തോഷത്തിന് ഒരു കുറവുമുണ്ടാവില്ല. കടം കൊടുക്കുന്നതും വാങ്ങുന്നതും പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. പ്രണയജീവിതത്തിൽ കാര്യങ്ങൾ നിങ്ങളുടെ ആഗ്രഹം പോലെ ശരിയായി വരും.
ചിങ്ങം രാശി: ശുക്രന്റെ സംക്രമണത്തിലൂടെയാണ് ഇക്കൂട്ടർക്ക് നേട്ടങ്ങളുണ്ടാവുക. കരിയറിൽ മികച്ച മുന്നേറ്റങ്ങൾ കൈവരിക്കാൻ സാധിക്കും. ബിസിനസിലും നല്ല വാർത്തകൾ കേൾക്കാം. വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയമായിരിക്കും ഇത്. പങ്കാളിയോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനുള്ള അവസരമുണ്ടാവും. നിങ്ങളുടെ പ്രവർത്തികൾ വേണ്ട വിധത്തിൽ അംഗീകരിക്കപ്പെടുമെന്നതാണ് പ്രത്യേകത.
തുലാം രാശി: ഈ രാശിയുടെ അധിപനാണ് ശുക്രൻ. അതിനാൽ ഈ മാറ്റം തുലാം രാശിക്കാർക്ക് സാമ്പത്തികപരമായി നേട്ടങ്ങൾ ഉൾപ്പെടെയാണ് സമ്മാനിക്കുക. ബിസിനസിലും ഇവർക്ക് പ്രതീക്ഷിച്ച ലാഭമുണ്ടാകും. പുതിയ ജീവിതത്തിന് തുടക്കം കുറിയ്ക്കാൻ ഏറ്റവും നല്ല സമയമാണ് ഇതെന്ന് പറയാം. ഇവർക്ക് ജോലിയിൽ പുതിയ അവസരങ്ങൾ തേടിയെത്തുകയും അത് മുതലെടുക്കാൻ കഴിയുകയും ചെയ്യും. ഇക്കൂട്ടർ ആരോഗ്യം ശ്രദ്ധിക്കണം.












Click it and Unblock the Notifications