2026 കളറാക്കാൻ വിപരീത രാജയോഗം വരുന്നു; ഈ രാശിക്കാരുടെ വിവാഹം നടക്കും, രോഗങ്ങൾ ഒക്കെ മാറും!
ഭാരതീയ ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ രാശിമാറ്റം അത്ര പുതുമയുള്ള കാര്യമൊന്നും അല്ല. അത് അടിക്കടി സംഭവിക്കുന്നൊരു സംഗതി മാത്രമാണ്. എങ്കിലും ഇത്തരം രാശിമാറ്റങ്ങൾ മൂലം ഉണ്ടാവുന്ന കാര്യങ്ങൾ അത്ര ചെറുതല്ലെന്ന് നമ്മൾ ഓർക്കണം. എന്തെന്നാൽ അത്രയധികം പുതുകാര്യങ്ങൾക്ക് അവസരം ഉണ്ടാവുകയും പലരുടെയും ജീവിതത്തിൽ നല്ല മാറ്റങ്ങൾ തേടി വരികയും ഒക്കെ ചെയ്യുന്നത് ഈ ഗ്രഹ സംയോഗം പോലെയുള്ളവ മൂലമാണ്. അല്ലെങ്കിൽ ഇത്തരം ഗ്രഹങ്ങളുടെ സംക്രമണം മൂലമാണെന്നും പറയാം.
പ്രധാനമായും ഇക്കാര്യത്തിൽ നവഗ്രഹങ്ങൾ എല്ലാം തന്നെ ഒറ്റക്കെട്ടാണെന്ന് നോക്കിയാൽ നിങ്ങൾക്ക് തന്നെ മനസിലാക്കാൻ സാധിക്കും. സാധാരണക്കാരായ നമ്മൾ ഇവയുടെ മാറ്റത്തിനായി കാത്തിരിക്കുന്നത് വേറൊന്നും കൊണ്ടല്ല താനും. അത് നമ്മളിൽ ഉണ്ടാക്കുന്ന പ്രധാന ഗുണഫലങ്ങൾ ഓർത്തിട്ട് തന്നെയാണ്. അങ്ങനെ ഗജകേസരി യോഗവും വിവിധ ധനയോഗങ്ങളും ഒക്കെ നമ്മളെ തേടി വരിക സ്വാഭാവികമായ കാര്യമാണ്.

വേദ ജ്യോതിഷം പ്രകാരം ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം അതിന്റെ രാശി മാറ്റുന്ന പതിവുണ്ട്. അതിന്റെ ഫലം 12 രാശികളിലും കാണാൻ കഴിയുകയും ചെയ്യും. അത് പക്ഷേ ഓരോരുത്തർക്കും ഓരോ രീതിയിൽ ആയിരിക്കും വന്ന് ഭാവിക്കുക. അങ്ങനെ വരുമ്പോൾ നമ്മൾ ഓരോ രാജയോഗത്തെയും വ്യത്യസ്‌ത രീതിയിൽ വേണം നോക്കികാണുവാൻ. കാരണം അവയുടെ ഗുണങ്ങളും അതിന് അനുസരിച്ചുള്ളത് ആയിരിക്കുമല്ലോ.
അത്തരത്തിൽ സുപ്രധാനമായ ഒരു യോഗമാണ് ഇനി വരാനിരിക്കുന്നത്. വ്യാഴത്തിന്റെ മാറ്റം മൂലമാണ് ഈ രാജയോഗം ഉണ്ടാവുന്നത്. 2026ൽ മൂന്ന് തവണയാണ് വ്യാഴത്തിന് സ്ഥാനമാറ്റം സംഭവിക്കുന്നത്. 2026-ന്റെ തുടക്കത്തില്‍ തന്നെ വ്യാഴം മിഥുനം രാശിയിലേക്ക് മാറുന്നു. പിന്നീട് ജൂണ്‍ 2ന് മിഥുനത്തില്‍ നിന്ന് വ്യാഴം കര്‍ക്കിടകത്തിലേക്ക് മാറുന്നു. പിന്നീട് ഒക്ടോബര്‍ 31-ന് കര്‍ക്കിടകത്തില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് മാറുന്നു.
ഈ സംക്രമണങ്ങളില്‍ എല്ലാം പല രാശിക്കാര്‍ക്കും ഗുണാനുഭവങ്ങളും ജീവിതത്തിൽ മാറ്റങ്ങളും ഒക്കെ തേടി എത്തുന്നു. അതില്‍ തന്നെ കര്‍ക്കിടകത്തില്‍ നടക്കുന്ന സംക്രമണത്തിനാണ് കൂടുതല്‍ പ്രാധാന്യം കൽപിച്ചു നൽകുന്നത്. ഇത് വിപരീത രാജയോഗം എന്ന സവിശേഷമായ രോഗം ഉണ്ടാക്കുന്നു. അത് മാത്രമല്ല ഗുണാനുഭവങ്ങള്‍ പല രാശിക്കാരിലും മാറ്റങ്ങൾ കൊണ്ട് വരികയും ചെയ്യും. ഏതൊക്കെ രാശിക്കാർക്ക് ഗുണമാവുമെന്ന് നോക്കാം.
കര്‍ക്കിടകം രാശി: വ്യാഴത്തിന്റെ ഗ്രഹമാറ്റം ഇവർക്ക് ഗുണമാണ്. ദീർഘകാലമായി നിന്നിരുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാവും. ജീവിതത്തില്‍ എല്ലാവിധ വിജയങ്ങളും ഇവർക്ക് പിന്നാലെ വരും. ബിസിനസില്‍ ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങള്‍ക്കാണ് ഈ സമയം സാക്ഷ്യം വഹിക്കുക. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്ക് എന്തുകൊണ്ടും അനുകൂല സമയമാണ്, തിരഞ്ഞെടുപ്പിൽ ജയിക്കും. ഏറെനാളായി കാത്തിരിക്കുന്ന വിവാഹത്തിന്റെ കാര്യത്തിൽ തീരുമാനം ഉണ്ടാവും.
വൃശ്ചികം രാശി: ഈ രാജയോഗം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് കാരണമാവുക. വ്യാഴത്തിന്റെ സ്വാധീനം കാരണം വ്യക്തിപരമായ വളര്‍ച്ച സാധ്യമാവും. ഈ സമയം സന്താനസൗഭാഗ്യവും തേടി എത്തുന്നു. ആത്മവിശ്വാസത്തില്‍ ഉയർച്ച ഉണ്ടാവും. തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ മികച്ച മാറ്റങ്ങളിലേക്കാണ് നയിക്കുക. പ്രമോഷനും ശമ്പള വര്‍ധനവും എല്ലാം നിങ്ങളെ തേടി എത്തും. കൂടാതെ പ്രണയിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച സമയമാണ് എന്നതും മറക്കരുത്. പല കോണില്‍ നിന്നാണ് ധനഭാഗ്യം നിങ്ങളെ തേടി എത്തുക.
മീനം രാശി: ശനി ദോഷമായ ഏഴരശനി ഈ സമയം ബാധിക്കുമെങ്കിലും വ്യാഴത്തിന്റെ അനുഗ്രഹം നിമിത്തം ഗുണഫലങ്ങള്‍ നിങ്ങൾക്ക് ഉണ്ടാവും. മാത്രമല്ല സന്തോഷവും സമൃദ്ധിയും തേടി എത്തുന്ന സമയമാണ് എന്നതില്‍ ഒരു തർക്കവും വേണ്ട. പുതുവര്‍ഷത്തില്‍ വ്യാഴത്തിന്റെ രാശിമാറ്റം അത്രയധികം ഗുണാനുഭവങ്ങൾ നൽകും. വിപരീത രാരാജയോഗത്തിന്റെ ഫലമായി ചെയ്യുന്ന കാര്യങ്ങളെല്ലാം തന്നെ വിജയത്തിലേക്ക് നയിക്കും. നിങ്ങൾക്ക് പറ്റിയ ജീവിത പങ്കാളിയെ നിങ്ങള്‍ക്ക് ലഭിക്കുന്നു. വരാനിരിക്കുന്നത് എന്തുകൊണ്ടും നല്ല സമയമാണ്.












Click it and Unblock the Notifications