ഈ രാശിക്കാരുടെ കുടുംബ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടും; പണത്തിന് കുറവുണ്ടാവില്ല, ജോലിയിൽ പ്രമോഷൻ!
ജീവിതത്തിൽ നല്ല മാറ്റങ്ങൾ ആഗ്രഹിക്കാത്ത മനുഷ്യർ വളരെ കുറവായിരിക്കും. പലപ്പോഴും നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിന് ഇത്തരം പ്രതീക്ഷകൾ വളരെയധികം ആവശ്യമായി വരികയും ചെയ്യും. പറഞ്ഞുവരുന്നത് നല്ല പ്രതീക്ഷകൾ നമുക്ക് മുന്നിൽ വയ്ക്കുന്ന ഇത്തരം മാറ്റങ്ങളുടെ ഉറവിടത്തെ കുറിച്ചാണ്. വരാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് നമുക്ക് അറിവ് പകർന്ന് തരുന്നത് പലപ്പോഴും ജ്യോതിഷത്തിലെ ചില കാര്യങ്ങളാണ്.
അതിനാൽ തന്നെ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് ഹൈന്ദവ വിശ്വാസത്തിൽ കൽപിച്ചു നൽകിയിരിക്കുന്നത്. പ്രപഞ്ചത്തിലെ ഏതൊരു ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ജ്യോതിഷത്തില്‍ പറയുന്നു. ഇവയുടെ ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കും. ഗ്രഹ നില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇവ ഗണിക്കുന്നത്.

ജ്യോതിഷപ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്, നവഗ്രഹങ്ങൾ എന്ന് അവയെ വിളിക്കുന്നു. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു. ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങൾ മാത്രമാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികൾ ഉള്ളത്.
27 നക്ഷത്രങ്ങളുമുണ്ട് ഭാരതീയ ജ്യോതിഷത്തിൽ. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം,പൂയം, ആയില്യം, മകം,പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിങ്ങനെയാണവ. ഇവയ്ക്കൊക്കെ കൃത്യമായ കർമ്മങ്ങളും കാര്യങ്ങളും ഒക്കെ നിശ്ചയിച്ചു നൽകിയിട്ടുണ്ട്.
സാധാരണഗതിയിൽ ജ്യോതിഷപ്രകാരം വ്രതങ്ങളിലും ഉത്സവ സമയത്തും ഗ്രഹങ്ങൾ അവയുടെ രാശിചിഹ്നങ്ങൾ മാറ്റുന്ന പതിവുമുണ്ട്. ഇത് മനുഷ്യജീവിതത്തെയും ലോകത്തെയും സ്വാധീനിക്കുന്ന ചില അപൂർവ സംഗമങ്ങൾക്ക് ഇടയാക്കാക്കുകയും ചിലരുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ട് വരികയും ചെയ്യാറുണ്ട്. അങ്ങനെ ഒരു രാശിമാറ്റം ചിലർക്ക് കൊണ്ട് വരുന്ന സവിശേഷ ഭാഗ്യങ്ങളും നേട്ടങ്ങളും ആണ് ഇനി വരാനിരിക്കുന്നത്.
വ്യാഴം ഈ വർഷം രണ്ടുതവണ രാശി മാറ്റും. അതിലൂടെ ചില ഗ്രഹങ്ങളുമായി സംയോജിച്ച് ശുഭ-അശുഭ രാജയോഗങ്ങൾ ഉണ്ടാക്കും. ഒക്ടോബർ 18 മുതൽ ഡിസംബർ 5 വരെ വ്യാഴം കർക്കിടകത്തിൽ തുടരും. ജൂൺ 2 മുതൽ 2026 ഒക്ടോബർ 31 വരെയും, തുടർന്ന് 2027 ജനുവരി 25 മുതൽ 2027 ജൂൺ 26 വരെയും വ്യാഴം വീണ്ടും കർക്കടകത്തിലേക്ക് സംക്രമിക്കും. എന്തായാലും ഒക്ടോബറിലെ മാറ്റം വിപരീത രാജയോഗമാണ് കൊണ്ട് വരിക. അത് ചില രാശിക്കാർക്ക് വലിയ നേട്ടം നൽകും.
വ്യാഴത്തിന്റെ രാശിയായ മീനത്തിൽ ശനി വക്രഗതിയിലായിരിക്കുന്ന സാഹചര്യത്തിലാണ് ഈ മുന്നേറ്റം ഉണ്ടാവുക. തൽഫലമായി വ്യാഴവും ശനിയും കൂടിച്ചേരുകയും വിപരീത രാജയോഗത്തെ സൃഷ്‌ടിക്കുകയുമാണ് ചെയ്യുക. ശനിക്കും വ്യാഴത്തിനും ഇടയിലുള്ള വിപരീത രാജയോഗം ആർക്കൊക്കെ എന്തൊക്കെ നേട്ടങ്ങൾ നൽകുമെന്ന് നമുക്ക് നോക്കാം.
ചിങ്ങം രാശി: ഇവിടെ ശനി എട്ടാം ഭാവത്തിൽ സ്ഥിതി ചെയ്യുന്നു. പന്ത്രണ്ടാം ഭാവത്തിൽ വ്യാഴവും സഞ്ചരിക്കുന്നു. ഈ കൂടിച്ചേരൽ ഇക്കൂട്ടർക്ക് നല്ല നേട്ടങ്ങൾ ആയിരിക്കും നൽകുക. ഇതിലൂടെ ഇവരുടെ ദീർഘകാല ബുദ്ധിമുട്ടുകൾ പരിഹരിക്കപ്പെട്ടേക്കാം. കുടുംബത്തോടൊപ്പം ഗുണനിലവാരമുള്ള സമയം ചെലവഴിക്കാൻ സാധിക്കും. സാമ്പത്തികമായി ഇക്കൂട്ടർ മുന്നേറുകയും ജീവിതത്തിൽ ആഗ്രഹിച്ചതെല്ലാം നടക്കുകയും ചെയ്യും.
ധനു രാശി: ഈ രാശിയിൽ ജനിച്ചവർക്ക് ആത്മീയതയിലേക്ക് കൂടുതൽ ചായ്‌വ് വരും. അവരുടെ ആരോഗ്യം മെച്ചപ്പെടുകയും ജീവിതം കൂടുതൽ നല്ല നിലയിലേക്ക് മാറുകയും ചെയ്യും. ദീർഘകാലമായി അലട്ടുന്ന കുടുംബ പ്രശ്‌നങ്ങൾ അവസാനിച്ചേക്കും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത ഏറെയാണ്. കരിയറിൽ നല്ല മുന്നേറ്റങ്ങൾക്ക് സാധ്യത. ബിസിനസിൽ ണ്യമായ പുരോഗതി, സാമ്പത്തികമായി നല്ല നിലയിൽ എത്തും.
തുലാം രാശി: ഈ രാശിയിൽ ജനിച്ച ആളുകൾക്ക് പല മേഖലകളിലും വലിയ വിജയം നേടാനും നല്ല രീതിയിൽ മുന്നേറാനും ഒക്കെ സാധിക്കും. ഇക്കൂട്ടരുടെ കഠിനാധ്വാനം തീർച്ചയായും എല്ലാവർക്കും ഫലം നൽകും. കരിയറിൽ ഒരു പുതിയ വഴി തെളിയും. പുറമേ നിന്നുള്ളവരിൽ നിന്ന് ലഭിക്കുന്ന ബഹുമാനവും ആദരവും കൂടും. ജീവിതത്തിൽ സന്തോഷം കൈവരും. പണത്തിന് യാതൊരു ബുദ്ധിമുട്ടും ഇക്കാലയളവിൽ ഇവർക്ക് ഉണ്ടാവില്ല.












Click it and Unblock the Notifications