Get Updates
Get notified of breaking news, exclusive insights, and must-see stories!

ശമ്പളം ഇരട്ടിയായി കൂടും... ഒപ്പം ഭാഗ്യപ്പെരുമഴയും പ്രണയിനിക്കൊപ്പമുള്ള ജീവിതവും; ഇതാണോ നിങ്ങളുടെ രാശി?

ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. അതേ പ്രാധാന്യമാണ് ഗ്രഹങ്ങളുടെ രാശി മാറ്റത്തിനും നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ രാശി മാറ്റം എല്ലാ രാശിക്കാരിലും സ്വാധീനം ചെലുത്താറുണ്ട് എന്നാണ് ജ്യോതിഷികള്‍ പറയുന്നത്. എന്നാല്‍ ചില രാശിക്കാരെ സംബന്ധിച്ച് ഇത് മൂലം വലിയ ഭാഗ്യം തേടിയെത്തും. അതേസമയം മറ്റ് ചില രാശിക്കാര്‍ക്ക് ഇത് പ്രതികൂല ഫലമായിരിക്കും സമ്മാനിക്കുക.

എല്ലാ ഗ്രഹങ്ങളുടെയും അധിപനായിട്ടാണ് വ്യാഴത്തെ കണക്കാക്കുന്നത്. അതിനാല്‍ വ്യാഴത്തിന്റെ സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. ഒരു രാശിയില്‍ നിന്ന് മറ്റൊരു രാശിയിലേക്ക് വ്യാഴം സഞ്ചരിക്കുന്നത് ഒരു വര്‍ഷം കൊണ്ടാണ്. ഇക്കഴിഞ്ഞ ഏപ്രില്‍ 28 ന് വ്യാഴം മീനം രാശിയില്‍ വിട്ട് മേടം രാശിയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. 12 വര്‍ഷത്തിന് ശേഷമാണ് വ്യാഴം മേടരാശിയിലേക്ക് എത്തുന്നത്.

astro

വ്യാഴത്തിന്റെ മേടം രാശിയിലേക്കുള്ള പ്രവേശനത്തോടെ വിപരീത രാജയോഗം സൃഷ്ടിച്ചിരിക്കുകയാണ്. വളരെ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒന്നാണ് വിപരീത രാജയോഗം. അതിനാല്‍ തന്നെ ജ്യോതിഷത്തില്‍ ഈ രാജയോഗം വളരെ ശുഭകരമായിട്ടാണ് കണക്കാക്കപ്പെടുന്നത്. വിപരീത രാജയോഗം വഴി ചില രാശിക്കാര്‍ക്ക് അനുകൂല സമയം ആരംഭിച്ചിരിക്കുകയാണ്. ആരൊക്കെയാണ് ആ ഭാഗ്യരാശികള്‍ എന്ന് നോക്കാം.

മിഥുനം

വ്യാഴത്തിന്റെ മേടം രാശിയിലെ സംക്രമണം മൂലം സൃഷ്ടിക്കപ്പെട്ട വിപരീത രാജയോഗം മിഥുന രാശിക്കാര്‍ക്ക് പ്രത്യേക നേട്ടങ്ങള്‍ നല്‍കും. ഇക്കാലത്ത് മിഥുനം രാശിക്കാരുടെ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടാകും. നിക്ഷേപങ്ങളില്‍ നിന്ന് അപ്രതീക്ഷിത ലാഭം ലഭിക്കും. ബിസിനസില്‍ വലിയ പുരോഗതിയാണ് ഈ രാശിക്കാരെ കാത്തിരിക്കുന്നത്. കുടുംബാംഗങ്ങളുടെ ആരോഗ്യം സ്ഥിരമായിരിക്കും. മിഥുനം രാശിക്കാര്‍ക്ക് ഇക്കാലയളവില്‍ പഴയ വാഹനം മാറ്റി പുതിയ വാഹനം വാങ്ങാന്‍ സാധിക്കും.

തുലാം

വ്യാഴത്തിന്റെ മേടം രാശിയിലെ സംക്രമണം മൂലം സൃഷ്ടിക്കപ്പെട്ട വിപരീത രാജയോഗം തുലാം രാശിക്കാര്‍ക്ക് അനുകൂലമാണ്. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ഏറെ നാളായി മുടങ്ങി കിടന്ന ഗൃഹനിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കി താമസം മാറാന്‍ സാധിക്കും. പുതിയ വരുമാന മാര്‍ഗങ്ങള്‍ ലഭിക്കും. ഇത് വഴി നിങ്ങളുടേയും കുടുംബത്തിന്റേയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

Vastu Tips: വീട്ടില്‍ വാഴയുണ്ടോ... എങ്കില്‍ സന്താനഭാഗ്യം കൈവരും, നടേണ്ടത് എവിടെയെന്നറിയാമോ?

കര്‍ക്കടകം

വ്യാഴത്തിന്റെ മേടം രാശിയിലെ സംക്രമണം മൂലം സൃഷ്ടിക്കപ്പെട്ട വിപരീത രാജയോഗം കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭകരമാണ്. എന്ത് ചെയ്താലും ഭാഗ്യത്തിന്റെ അകമ്പടി നിങ്ങളെ തുണക്കും. അതിനാല്‍ തന്നെ ആത്മവിശ്വാസത്തോടെ പുതിയ ജോലികള്‍ ഏറ്റെടുക്കാം. കരിയറില്‍ മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. ജോലി സംബന്ധമായ ആവശ്യത്തിനായി ഒന്നോ രണ്ടോ മാസം വിദേശത്ത് ചെലവഴിക്കേണ്ടി വന്നേക്കാം.

കന്നി

വ്യാഴത്തിന്റെ മേടം രാശിയിലെ സംക്രമണം മൂലം സൃഷ്ടിക്കപ്പെട്ട വിപരീത രാജയോഗം കന്നി രാശിക്കാര്‍ക്കും വലിയ പ്രയോജനം സമ്മാനിക്കും. ദാമ്പത്യ ജീവിതത്തില്‍ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള ബന്ധം ദൃഢമാകും. പ്രണയ ജീവിതം കൂടുതല്‍ ശക്തമാകും. ഏറെ നാളായി വിവാഹം ആലോചിക്കുന്നവര്‍ക്ക് യോജിച്ച പങ്കാളിയെ തന്നെ ലഭിക്കും. സമൂഹത്തില്‍ നിന്ന് ആദരവും ബഹുമാനവും ലഭിക്കും.

മീനം

വ്യാഴത്തിന്റെ മേടം രാശിയിലെ സംക്രമണം മൂലം സൃഷ്ടിക്കപ്പെട്ട വിപരീത രാജയോഗം മീന രാശിക്കും ധാരാളം നേട്ടങ്ങള്‍ നല്‍കും. വ്യാഴത്തിന്റെ സംക്രമണം മീനം രാശിക്ക് ധനലാഭം സമ്മാനിക്കും. ബിസിനസ് വിപുലപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയം. മുന്‍കാല നിക്ഷേപങ്ങളില്‍ നിന്ന് വരുമാനം ലഭിക്കും. ഏറെ നാളായി കടം കൊടുത്ത പണം തിരികെ ലഭിക്കും. ജോലിയില്‍ സ്ഥാന ക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+