വിഷു ഫലം: 2024 ലും മോദിയോ? കേരളത്തില്‍ വെള്ളപ്പൊക്കം, കണി എത് സമയം കാണണം, പ്രവചനവുമായി ജ്യോതിഷികള്‍
മകരക്കൂറിൽ തിരുവോണം നക്ഷത്രത്തിലായി ചന്ദ്രൻ സഞ്ചരിക്കവേ സൂര്യന്റെ മേടരാശി സംക്രമം നടക്കുന്നുവെന്നാണ് ജ്യോതിഷം പറയുന്നത്. ഏപ്രിൽ 14 ന് വെള്ളിയാഴ്ച പകൽ ഇന്ത്യൻ സമയം 2 മണി 58 മിനിറ്റിനാണ് ഈ വർഷത്തെ മേടരാശി സംക്രമം. ഇതിന് പിറ്റേ ദിവസമാണ് വിഷു ദിനമായി മലയാളികള്‍ ആഘോഷിക്കുന്നത്. ജോതിഷപ്രകാരം ഇത് അടിസ്ഥാനമാക്കി ഓരോരുത്തരുടേയും ഈ വർഷത്തെ വിഷുഫലവും ജ്യോതിഷികള്‍ പ്രവചിക്കുന്നു.
ഒരോരുത്തരുടേയും രാശിയും നക്ഷത്രവും അടിസ്ഥാനമാക്കിയാണ് ജ്യോതിഷ പ്രവചനം നടത്താറുള്ളത്. എന്നാല്‍ ഇവിടെയിതാ വ്യത്യസ്തമായ ഒരു ജ്യോതിഷ പ്രവചനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പണിക്കർ സർവ്വീസ് സൊസൈറ്റി കണിയാർ ട്രസ്റ്റ്. ആളുകളില്‍ നിന്ന് വിട്ട് രാഷ്ട്രീയപരമായത് ഉള്‍പ്പടേയുള്ള കാര്യങ്ങളിലുള്ള പ്രവചനമാണ് ഇവർ നടത്തുന്നത് എന്നതാണ് ശ്രദ്ധേയം.

ബിജെപിയുടെ വിഷുഫലം
വ്യക്തികളുടെ ജന്മ സമയവും ദിവസവും കണക്കിലെടുത്താണ് നക്ഷത്രം നിശ്ചയിക്കുന്നതെങ്കില്‍ ഇവിടെ പ്രവചനം രാഷ്ടീയ പാർട്ടികൾ രൂപീകരിച്ച ദിവസത്തെ നക്ഷത്രം ഗണിച്ചാണ് പ്രവചനം. ബി ജെ പിയുടെ രൂപീകരണ ദിവസം അടിസ്ഥാനമാക്കിയുള്ള വിഷു ഫലത്തില്‍ കാര്യങ്ങള്‍ വളരെ അനുകൂലമായിട്ടാണ് കാണുന്നതെന്നാണ് പണിക്കർ സർവ്വീസ് സൊസൈറ്റി കണിയാർ ട്രസ്റ്റ് അവകാശപ്പെടുന്നത്.
ബി ജെ പിയുടെ കാര്യത്തില്‍ ഏറ്റവും ശ്രദ്ധേയം 2024 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അവർ വീണ്ടും വിജയിച്ച് അധികാരത്തില്‍ എത്തുമെന്നാണ് പുരാതന ജ്യോതിശാസ്ത്രത്തെ അടിസ്ഥാനമാക്കി ഗോളങ്ങളെ പരസ്പരം ഗണിച്ച് രേഖപ്പെടുത്തിയ ചൈത്രമാസ ആരംഭമായ വിഷു ഫലത്തിലാണ് മോദി സർക്കാറിന്റെ തുടർ ഭരണ സാധ്യതയെ കുറിച്ച് പണിക്കർ സർവ്വീസ് സൊസൈറ്റി കണിയാർ ട്രസ്റ്റ് പ്രവചനം നടത്തുന്നത്.

വിഷുക്കണി എപ്പോള്‍ കാണണം
വിഷു ദിനമായ ഏപ്രിൽ 15 -ന് മേടം ഒന്നിന് പുലർച്ചെ 4.32 നും 5.45 നും ഇടയിലാണ് കണി കാണാൻ ഉചിതമായ സമയമെന്നും ജ്യോതിഷികൾ കോഴിക്കോട് പ്രസ് ക്ലബിൽ വാർത്താ സമ്മേളന ത്തിൽ വ്യക്തമാക്കി. മീനം 31-ന് വെള്ളിയാഴ്ച പകൽ രണ്ട് മണി. 56 മിനിറ്റ് സമയം തിരുവോണ നക്ഷത്രം കൃഷ്ണ പക്ഷത്തിൽ നവമി തിഥിയും കൂടിയ സമയം മേട മാസ സംക്രമമാകയാൽ നാല് പറ സാമാന്യ വർഷവും വരൾച്ചയും ഭൂകമ്പത്തിനും കാറ്റിനും മണ്ണിടിച്ചിലിനും കാരണമാകുമെന്നും പ്രവചനമുണ്ട്.
Travel Tips: സോളോ യാത്ര ഇഷ്ടപ്പെടുന്ന സ്ത്രീകളാണോ: എങ്കില്‍ ശ്രദ്ധിക്കണം ഈ 5 കാര്യങ്ങള്‍
കേരളത്തില്‍ ഈ വർഷം വെള്ളപ്പൊക്കത്തിനും മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ ഈ മേഖലയില്‍ പതിവില്‍ കൂടുതല്‍ സുരക്ഷ വർധിപ്പിക്കാന്‍ സർക്കാർ തയ്യാറാവണം. ഗുരുവായൂർ ക്ഷേത്രത്തിലെ തുടർച്ചയായുള്ള ആനചരിയൽ, തിടപള്ളിയിലെ അഗ്നിബാധയും കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചതിലും നിശ്ചയിക്കപ്പെട്ട ദേവപ്രശ്ന കർത്താവിന്റ നിര്യാണവും ദുർ നിമിത്തമായാണ് കാണിക്കുന്നത്.

കേരളത്തിന്റെ വിഷുഫലം എങ്ങനെ
സംസ്ഥാനത്തെ കാർഷിക അഭിവൃദ്ധിയ്ക്ക് ഉണ്ടാകുന്ന വർഷം കൂടിയായിരിക്കും ഇത്. ഇന്ത്യയിലേക്ക് അയൽ രാജ്യങ്ങളിൽ നിന്നും ഭീകരാക്രമണങ്ങൾ നടത്തി വർഗീയ കലാപങ്ങൾ ഉണ്ടാക്കാനുള്ള ശ്രമം ഉണ്ടാവും. അതിനാല്‍ തന്നെ കേന്ദ്ര സക്കാർ മുന്‍കരുതല്‍ എടുക്കണം. വിദേശ രാജ്യങ്ങളുമായുള്ള വാണിജ്യം വർധിപ്പിക്കുന്നത് രാജ്യത്തിന് വലിയ നേട്ടമായി മാറും. എന്നാല്‍ വടക്ക് കിഴക്കൻ രാജ്യങ്ങളുമായി യുദ്ധം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പ്രവചനത്തിലുണ്ട്.
അതേസമയം, ഗുരുവായൂരിൽ വിവാഹം വൈകുന്നേരം നടത്താമെന്ന തീരുമാനം പുന: പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. ജ്യോതിഷ സഭയുമായി സംയുക്തമായി ചേർന്നാണ് ഇത്തരമൊരു ആവശ്യം ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടത്. പണിക്കർ സർവീസ് സൊസൈറ്റിയുടെ സംസ്ഥാന സമ്മേളനം മെയ് 20 ,21 തീയതികളിൽ കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചതായും ഭാരവാഹികള്‍ അറിയിച്ചു.












Click it and Unblock the Notifications