ദോഷം വരുമ്പോൾ മാത്രം വഴിപാട് നടത്തിയാൽ പോരാ; അശ്വതി നക്ഷത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, അറിയാം
ഭാരതീയ ജ്യോതിഷപ്രകാരം ഗ്രഹങ്ങളുടെ ഭ്രമണപഥമായ (ദീറശമര) ബ്രഹ്മാണ്ഡത്തിലെ 360 ഡിഗ്രികളെ 27 നക്ഷത്രമേഖലകളായി വിഭജിച്ചിട്ടുള്ളതില്‍ ആദ്യത്തെ നക്ഷത്ര മേഖലയാണ് അശ്വതി എന്നറിയപ്പെടുന്നത്. ഈ നക്ഷത്രത്തിന്റെ ആകൃതി കുതിരയുടെ മുഖം പോലെ ഇരിക്കുന്നതിനാലാണ് ഇതിന് കുതിര എന്നര്‍ത്ഥം വരുന്ന അശ്വതി, അശ്വനി എന്ന പേരുകള്‍ നൽകിയത്. അശ്വതി നക്ഷത്രക്കാർ ഈ ആഴ്‌ച ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വൺഇന്ത്യ മലയാളത്തിന്റെ ആസ്ട്രോവൺ പരിപാടിയിലൂടെ പറയുകയാണ് പ്രശസ്‌ത ജ്യോതിഷി വിഎസ് മുരാരി തന്ത്രി, കൂടുതലറിയാം...
വിഎസ് മുരാരി തന്ത്രിയുടെ വാക്കുകൾ:
അശ്വതി നക്ഷത്രം ഒരുപാട് ഗുണഗണങ്ങളുള്ള നക്ഷത്രമാണ്. ദേവഗണത്തിൽപെട്ട നക്ഷത്രങ്ങളിൽ പ്രധാനിയാണിത്. പുരുഷ യോനിയിലാണ് അശ്വതി നക്ഷത്രക്കാർ ജനിക്കുന്നത്, അവരുടെ മൃഗം കുതിരയാണ്. അപ്രകാരം നമ്മൾ ചിന്തിക്കുമ്പോൾ അശ്വതി നക്ഷത്രക്കാർ ബാല്യം മുതൽ അനുഷ്‌ഠിച്ചു വരേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. എങ്കിൽ മാത്രമേ ആ നക്ഷത്രം കൊണ്ടുള്ള ജന്മഗുണം അല്ലെങ്കിൽ പോസിറ്റീവുകൾ നമുക്ക് കിട്ടുകയുള്ളൂ.

പ്രത്യേകിച്ച് അശ്വതി നക്ഷത്രക്കാർ പൊതുവെ ധനാഢ്യന്മാരും സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്നവരും ആയിരിക്കും. ശരിക്കും 27 നക്ഷത്രങ്ങളും വളരെയേറെ ഗുണങ്ങളുള്ള നക്ഷത്രങ്ങളാണ്, അതിൽ നമ്മൾ ജനിക്കുന്ന ലഗ്നം മുതൽ, ഒന്ന് മുതൽ പന്ത്രണ്ടാം ഭാവം വരെ നിൽക്കുന്ന ഗ്രഹങ്ങളെ ആസ്‌പദമാക്കി കൃത്യമായി ജാതക രചന നടത്തിയെങ്കിലും മാത്രമേ പൂർണമായ ഗുണവും ദോഷവും അറിയാൻ കഴിയൂ.
സാധാരണ നമ്മൾ ജാതകം എഴുതുമ്പോൾ ഗൃഹനിലയും അംശകവും അതിൽ വരണം. എന്നാൽ ഒട്ടുമിക്ക ജാതകങ്ങളും നമ്മൾ പരിശോധിക്കുമ്പോൾ അതിൽ അംശകം കാണാൻ കഴിയില്ല. അംശകം ഇല്ലാതെ ഒന്നും തന്നെ പൂർണമാവുകയില്ല. അതുപോലെ അശ്വതി മുതൽ തുടങ്ങുന്ന നക്ഷത്രങ്ങൾക്ക് ഓരോ ദിശയിലും നമ്മൾ ചെയ്യേണ്ട പരിഹാരകർമ്മങ്ങളുണ്ട്.
അശ്വതി നക്ഷത്രത്തിലുള്ള വ്യക്തികൾ കൃത്യമായി അവനവന്റെ ആചാരവിധി പ്രകാരമുള്ള കർമ്മങ്ങൾ അനുഷ്‌ഠിച്ചാൽ പൂർണമായും ഫലം ലഭിക്കും. അശ്വിനി ദേവകളാണ് ഈ നക്ഷത്രത്തിന്റെ ദേവകൾ. അതുപോലെ അശ്വതി നക്ഷത്രക്കാർ ഗ്രഹദോഷം വരുമ്പോൾ മാത്രം പോയി അർച്ചന നടത്തുന്നതിൽ കാര്യമില്ല. ഒൻപത് ഗ്രഹങ്ങളെയും ഒരുപോലെ പ്രീതിപ്പെടുത്തുന്നതിന് അശ്വതി നക്ഷത്രക്കാർ 'സൂര്യാഭി സർവഗ്രഹേഭ്യോ നമഃ' എന്നെങ്കിലും ജപിക്കുന്നത് ഉത്തമമാണ്.
അപ്പോൾ ചിലർ ചോദിക്കാറുണ്ട്, മറ്റുള്ള സമുദായത്തിൽപ്പെട്ട ആളുകൾക്ക് ഇത് ബാധകമാണോ എന്ന്. ഒരു മുസ്ലിം സഹോദരനെയോ സഹോദരിയെയോ എടുത്താൽ, അഞ്ച് നേരം കൃത്യമായി നിസ്‌കരിക്കുകയാണെങ്കിൽ, നിസ്‌കാരങ്ങളിൽ ഏറ്റവും പുണ്യം ലഭിക്കുന്ന തഹജൂദ് നിസ്‌കരിക്കുകയും ചെയ്യുന്ന ആളുകളാണ് 90 ശതമാനവുമുള്ളത്.
മറിച്ച് നമ്മുടെ നക്ഷത്രം അശ്വതിയാണ്, അപ്പുറത്തെ താഹിറയുടെയും സാറാമ്മയുടെയും നക്ഷത്രങ്ങൾ അശ്വതിയാണ്. എന്നാൽ സാറാമ്മയ്ക്കും താഹിറയ്ക്കും ലഭിക്കുന്ന പോസിറ്റീവുകൾ എന്തുകൊണ്ട് നമ്മുടെ വീട്ടിലെ കുഞ്ഞിന് ലഭിക്കുന്നില്ല. അവിടെയാണ് ഈശ്വരാധീനത്തിന്റെ കുറവ്. മുട്ടുപായിൽ നിന്ന് പ്രാർത്ഥിക്കുന്ന, അഞ്ച് നേരം നിസ്‌കരിക്കുന്ന, അർധരാത്രി സുബഹ്ക്ക് ശേഷമുള്ള നിസ്‌കാരം ചെയ്യുന്നവരാണ് അവർ.
മറിച്ച് നമ്മുടെ വീട്ടിലെ കുഞ്ഞ് പുസ്‌തകഭാണ്ഡവും തോളിലിട്ട് മനസില്ലാ മനസോടെ സ്‌കൂളിലേക്ക് പോവും. അവിടെയാണ് ഈശ്വരാധീനത്തിന്റെ കുറവ്. അതുള്ള വ്യക്തിക്ക് അശ്വതി നക്ഷത്രത്തിന്റെ എല്ലാ ഗുണങ്ങളും കിട്ടും. 'ഓം അശ്വിനി കുമാരഭിയാം നമഃ' എന്ന മന്ത്രം അശ്വതി നക്ഷത്രക്കാർ ജപിക്കുന്നത് വളരെ ഗുണകരമാണ്.
പ്രപഞ്ചത്തിൽ ഒരു അണുവായി നമ്മൾ അമ്മയുടെ ഗർഭപാത്രത്തിലേക്ക് കടക്കുന്ന സമയത്താണ് ഗർഭജാതകം എന്ന വസ്‌തു ഉണ്ടാവുന്നത്. മൂന്ന് ഘടകങ്ങൾ അടിസ്ഥാനമാക്കിയാണ് ഇന്ന് നമ്മൾ ജാതകം രചിക്കുന്നത്. വിശ്വാസമുള്ള ഏതൊരു വ്യക്തിക്കും കൃത്യമായ പരിഹാരങ്ങളും നക്ഷത്രത്തിന്റെ ഗുണങ്ങൾ വിശകലനം ചെയ്‌ത് അറിയാനും സാധിക്കും.
ആ നക്ഷത്രത്തിന് അതാത് സമയത്ത് വരുന്ന വ്യതിയാനങ്ങൾക്ക് അനുസൃതമായി ദോഷങ്ങളെ ഗുണമാക്കി മാറ്റുന്നതിന് വേണ്ട മന്ത്രോച്ചാരണങ്ങളും കൃത്യമായ ദേവനാമ ജപവും ഉണ്ടെങ്കിൽ അത് നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും. ശരിക്കും അശ്വതി നക്ഷത്രക്കാർ നവഗ്രഹങ്ങൾ പ്രീതിപ്പെടുത്തുന്നത് ഉത്തമമായിരിക്കും. നവഗ്രഹങ്ങളുടെ സാന്നിധ്യമുള്ള ക്ഷേത്രങ്ങളിൽ പുഷ്‌പങ്ങളോ നിവേദ്യാദിതി വസ്‌തുക്കളോ നൽകുന്നത് ഉത്തമമായിരിക്കും.












Click it and Unblock the Notifications